« »
SGHSK NEW POSTS
« »

Sunday, February 12, 2012

പൊതു വിജ്ഞാനം -91 -ലോക ജലദിനമായി ആചരിക്കുന്നത്?

1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാര്‍ (എസ്.ടി.)യുള്ള സംസ്ഥാനം ഏതാണ്?
2. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം വനമുള്ള സംസ്ഥാനം?
3. ദേശീയ വന ഗവേഷണ കേന്ദ്രം എവിടെയാണ്?
4.
5. ഓക്സിജന്റെയും ഹൈഡ്രജന്റെയും സംയുക്താവസ്ഥയാണ് ജലം എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?
6. യു.എന്‍ കാലാവസ്ഥാ ഏജന്‍സി ആസ്ഥാനം?
7. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹം?
8. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?
9. ലോകാരോഗ്യസംഘടന സ്ഥാപിക്കപ്പെട്ടത്?
10. ലോക ഭൌമദിനമായി ആചരിക്കുന്ന ദിവസം?
11. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായി നേടിയത് ?
12. ഇന്ത്യന്‍ ആണവ പരീക്ഷണങ്ങളുടെ പിതാവ്?
13. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
14. എവറസ്റ്റിന് ആ പേര് നല്‍കിയ ബ്രിട്ടീഷ് സര്‍വെയര്‍ ജനറല്‍?
15. കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നദിവസം?
16. ഡെമോഗ്രാഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
17. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശസഞ്ചാരി?
18. ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചരാജ്യം?
19. ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത് എന്ന്?
20. ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബിട്ട യുദ്ധവിമാനം പറത്തിയ വൈമാനികന്‍?
21. നാഗസാക്കിയില്‍ പ്രയോഗിച്ച അണുബോംബ്?
22. ഇന്ത്യയിലാദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്?
23. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്?
24. ലോകത്താദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്?
25. ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ കായികദിനമായി ആചരിക്കുന്നത്?
26. ദി ഗോള്‍ ഏത് കായികതാരത്തിന്റെ ആത്മകഥയാണ്?
27. ഏത് രാഷ്ട്രപതിയുടെ ജന്മദിനമാണ് ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നത്?
28. ലോക സാക്ഷരതാദിനമായി ആചരിക്കുന്നത്?
29. ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം?
30. ലോക ഓസോണ്‍ ദിനം എന്നാണ്?
31. ഒരു ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങളുണ്ടാവും?
32. വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള പഠനം?
33. ദേശീയ മൃഗസംരക്ഷണദിനം എന്നാണ്?
34. ഇന്റര്‍നാഷണല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനം?
35. കിഴക്കിന്റെ തപാല്‍പ്പെട്ടി എന്നറിയപ്പെടുന്ന രാജ്യം?
36. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രൂപവത്കരണം നടന്നത് എവിടെയാണ്?
37. സലിം അലി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
38. ഇന്ത്യന്‍ ഓര്‍ണിത്തോളജിയുടെ പിതാവ്?
39. ലോക പക്ഷിദിനമായി ആചരിക്കുന്നത്?
40. ലോക എയ്ഡ്സ്ദിനം?
41. ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം?
42. എല്ലാ വര്‍ഷവും നൊബേല്‍സമ്മാനം നല്‍കുന്നത് ഏതുദിവസമാണ്?
43. ഇന്ത്യന്‍ സായുധസേനവിജയ് ദിവസമായി ആചരിക്കുന്നത്?
44. ബംഗ്ളാദേശിന്റെ രൂപവത്കരണത്തിന് കാരണമായ ഇന്ത്യ - പാക് യുദ്ധം?
45. ദേശീയ ഉപഭോക്തൃദിനം?

  ഉത്തരങ്ങള്‍
1) മദ്ധ്യപ്രദേശ്, 2) അരുണാചല്‍പ്രദേശ്, 3) ഡെറാഡൂണ്‍ (ഉത്തരാഞ്ചല്‍), 4) മാര്‍ച്ച് 22, 5) ഹെന്‍റി കാവന്‍ഡിഷ്, 6) ജനീവ, 7) മെറ്റ്സാറ്റ് (കല്പന), 8) ക്ഷയരോഗം, 9) 1948 ഏപ്രില്‍ 7 ന്, 10) ഏപ്രില്‍ 22, 11) ഹെന്‍റിഡ്യൂനന്റ്, 12) ഡോ. ഹോമി ജഹാംഗീര്‍ഭാഭ, 13) ഫ്ളോറന്‍സ് നൈറ്റിംഗേല്‍, 14) ആന്‍ഡ്രുവോ, 15) ജൂണ്‍ 19, 16) ജനസംഖ്യാപഠനം, 17) രാകേഷ്ശര്‍മ്മ (1984 ഏപ്രില്‍ 4), 18) സോവിയറ്റ് യൂണിയന്‍, 19) 1945 ആഗസ്റ്റ് 6, 20) പോള്‍ ഡബ്ള്യൂ ടിബറ്റ്സ്, 21) ഫാറ്റ്മാന്‍, 22) ഡോ. വേണുഗോപാല്‍, 23) ഡോ. ജോസ് ചാക്കോ പെരിയപുരം (2003 മേയ് 13), 24) ക്രിസ്റ്റ്യന്‍ ബര്‍ണാഡ് (ദക്ഷിണാഫ്രിക്ക), 25) ധ്യാന്‍ചന്ദിന്റെ, 26) ധ്യാന്‍ചന്ദിന്റെ, 27) ഡോ. എസ്. രാധാകൃഷ്ണന്റെ, 28) സെപ്തംബര്‍ 8, 29) കേരളം (1991), 30) സെപ്തംബര്‍ 16, 31) മൂന്ന്, 32) ജെറന്റോളജി, 33) ഒക്ടോബര്‍ 4, 34) ബേണ്‍, 35) ശ്രീലങ്ക, 36) കറാച്ചിയില്‍, 37) ഗോവ, 38) എ.ഒ. ഹ്യൂം, 39) ഏപ്രില്‍ 1, 40) ഡിസംബര്‍ 1, 41) 1948 ഡിസംബര്‍ 10, 42) ഡിസംബര്‍ 10, 43) ഡിസംബര്‍ 16, 44) 1971 ലേത്, 45) ഡിസംബര്‍ 24.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites