« »
SGHSK NEW POSTS
« »

Monday, February 20, 2012

പൊതു വിജ്ഞാനം-97-പിന്‍കോഡിലെ ഒന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

1. തിരുവിതാംകൂറിലെ ഒടുവിലത്തെ പ്രധാനമന്ത്രി?
2. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം എവിടെയാണ് നടക്കുന്നത്?
3. തൊഴിലാളികളുടെ മാഗ്നകാര്‍ട്ട എന്നറിയപ്പെടുന്നത്?
4. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
5. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവകാശമുള്ള എന്നാല്‍ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥന്‍?
6. ഒരു പെണ്ണും രണ്ടാണും സംവിധാനം ചെയ്തത്?
7. 2009 ല്‍ ലണ്ടനില്‍ നടന്ന രണ്ടാമത് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ രാജ്യം?
8. മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്?
9. വിമാനങ്ങളിലെ ബ്ളാക്ക്ബോക്സില്‍ ഉപയോഗിക്കുന്ന കളര്‍?
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ അന്തര്‍വാഹിനി?
11. കോയമ്പത്തൂരിലേക്ക് ശുദ്ധജലവിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ട്?
12.  ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍?
13. ഇന്ത്യയിലെ പരമോന്ന കായിക അവാര്‍ഡ്?
14. വേണാട് എക്സ്പ്രസ് ഏത് പട്ടണങ്ങള്‍ക്കിടയിലാണ് ഓടുന്നത്?
15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരമോടുന്ന ട്രെയിന്‍?
16.  എഫ്. എ.സി.ടി സ്ഥിതിചെയ്യുന്നത്?
17.  കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
18. തമിഴ്നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന താലൂക്ക്?
19. രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്നത്?
20. പെരിയാര്‍ ഉദ്ഭവിക്കുന്നത്?
21. കണ്ടല്‍ വനങ്ങള്‍ നന്നായി വളരുന്ന മണ്ണ്?
22. കേരളത്തിലെ ഏറ്റവും ചെറിയ നദി?
23. ഒരു കോസ്മിക് ഇയര്‍ എത്ര വര്‍ഷമാണ്?
24. ഇന്ത്യന്‍ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുളള അനുപാതം?
25. ലെന്‍സിന്റെ പവര്‍ അളക്കുന്നതിനുള്ള യൂണിറ്റ്?
26. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല?
27. കേന്ദ്രത്തിലെ ആദ്യറെയില്‍വേമന്ത്രി?
28. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്?
29. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായല്‍?
30. പിന്‍കോഡിലെ ഒന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
31. മിസൈല്‍മാന്‍ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
32. ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്നത്?
33. യുനസ്കൊയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടിയ ആദ്യ ഭാരതീയ നൃത്തരൂപം?
34. സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന കൊണാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
35. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായത്?
36. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി?
37. ഇന്ത്യ ഇന്ത്യക്കാര്‍ക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത്?
38. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യവനിത?
39. ബ്രഹ്മസമാജത്തിന്റെ സ്ഥാപകന്‍?
40. ദീനബന്ധു എന്നറിയപ്പെട്ടത്?
41. ഫോര്‍വേഡ് ബ്ളോക്കിന്റെ സ്ഥാപകന്‍?
42. താഷ്കന്റ് പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിക്കൊപ്പം ഒപ്പുവച്ച പാക് പ്രസിഡന്റ്?
43. ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി രൂപവത്കരിക്കപ്പെട്ട സംസ്ഥാനം?
44. ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നേടിയ വര്‍ഷം?
45. ഇന്ത്യ റിപ്പബ്ളിക് എന്ന ആശയം കടമെടുത്തത്?

  ഉത്തരങ്ങള്‍
1) പറവൂര്‍ ടി.കെ. നാരായണപ്പിള്ള, 2) ജനീവയിലെ ബേണില്‍ , 3) കേരള കര്‍ഷകത്തൊഴിലാളി നിയമം, 4) മഗ്നീഷ്യം, 5) അറ്റോര്‍ണി ജനറല്‍, 6) അടൂര്‍ ഗോപാലകൃഷ്ണന്‍, 7) പാകിസ്ഥാന്‍, 8) നായ്ക്കന്മാര്‍, 9) ഓറഞ്ച്, 10) ഐ. എന്‍.എസ് അരിഹന്ത്, 11) ശിരുവാണി, 12) കപില്‍ദേവ്, 13) രാജീവ്ഗാന്ധി ഖേല്‍രത്ന, 14) തിരുവനന്തപുരം-ഷൊര്‍ണൂര്‍, 15) ഹിമസാഗര്‍, 16) ഉദ്യോഗമണ്ഡല്‍, 17) കോഴിക്കോട്, 18) സുല്‍ത്താന്‍ ബത്തേരി, 19) പയ്യന്നൂര്‍, 20) ശിവഗിരി മലനിരകളില്‍നിന്ന്, 21) പീറ്റ്മണ്ണ്, 22) മഞ്ചേശ്വരം പുഴ, 23) 22.6 കോടി വര്‍ഷം, 24) 3 : 2, 25) ഡയോപ്റ്റര്‍, 26) കണ്ട്ല, 27) ഡോ. ജോണ്‍ മത്തായി, 28) ഡോ. രാജാ രാമണ്ണ, 29) വേളികായല്‍, 30) പോസ്റ്റല്‍ സോണ്‍, 31) ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, 32) ന്യൂഡല്‍ഹി, 33) കൂടിയാട്ടം, 34) ഒറീസ, 35) 1600, 36) കാനിങ്പ്രഭു, 37) സ്വാമി ദയാനന്ദ സരസ്വതി, 38) ആനിബസന്റ്, 39) രാജാറാം മോഹന്‍റോയ്, 40) സി. എഫ്. ആന്‍ഡ്രൂസ്, 41) സുഭാഷ്ചന്ദ്രബോസ്, 42) അയൂബ്ഖാന്‍, 43) ജാര്‍ഖണ്ഡ്, 44) 2007, 45) ഫ്രാന്‍സില്‍നിന്ന്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites