« »
SGHSK NEW POSTS
« »

Monday, February 20, 2012

പൊതു വിജ്ഞാനം =96 -ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?

1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ എത്ര തൊഴില്‍ദിനങ്ങള്‍ നല്‍കണമെന്നാണ് നിയമം?
2. തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നിവയുടെ ഭരണസാരഥിയായ ഏക വ്യക്തി?
3. മലയാളത്തിലെ ആദ്യ സിനിമ?
4. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
5. ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലം?
6. ക്ളോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി?
7. പ്രാഥമിക വര്‍ണങ്ങള്‍ഏതൊക്കെയാണ്?
8. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
9. ഇന്ത്യയിലെ എത്രാമത്തെ ലോക്സഭയാണ് ഇപ്പോള്‍ നിലവിലുള്ളത്?
10. വൈറ്റ്ലി അവാര്‍ഡ് ഏത് മേഖലയിലാണ് നല്‍കുന്നത്?
11. എല്‍.പി.ജിയുടെ മുഴുവന്‍ പേര്?
12. 'മെയ്ന്‍ കാംഫ്' ആരുടെ ആത്മകഥയാണ്?
13. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
14. ആവര്‍ത്തനപ്പട്ടികയില്‍ പുതുതായി ഇടംനേടിയ മൂലകം?
15. ഉമിനീരിലടങ്ങിയ രാസാഗ്നി?
16. കിമോണോ ഏത് രാജ്യത്തെ വസ്ത്രധാരണരീതിയാണ്?
17. രക്തബാങ്കുകളില്‍ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെല്‍ഷ്യസിലാണ്?
18. വാവലുകളെ രാത്രിസഞ്ചാരത്തിന് സഹായിക്കുന്ന തരംഗങ്ങള്‍?
19. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം?
20. ഒരു മൊബൈല്‍ഫോണ്‍ ബാറ്ററിയുടെ സാധാരണ ചാര്‍ജ്?
21. ചൈനാമാന്‍ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്ന പദമാണ്?
22. ഏത് രാജ്യത്തിന്റെ നാണയമാണ് ദിര്‍ഹം?
23. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
24. ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തു ഏത് രാജ്യത്താണ്?
25. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി?
26. ബ്രഹ്മപുരം ഡീസല്‍ താപനിലയം ഏത് ജില്ലയിലാണ്?
27. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
28. ദക്ഷിണകാശി എന്നറിയപ്പെടുന്ന സ്ഥലം?
29. മൂന്ന് 'സി'കളുടെ നഗരം എന്നറിയപ്പെടുന്നത്?
30. കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്?
31. മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം?
32. ഇന്ത്യയുടെ ധാതുസംസ്ഥാനമെന്നറിയപ്പെടുന്നത്?
33. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?
34. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ?
35. വായുവില്‍ ശബ്ദത്തിന്റെ വേഗം?
36. ഇന്ത്യന്‍ വ്യോമയാനരംഗം ദേശസാത്കരിച്ചത്?
37. ഇന്ത്യയില്‍ എത്ര റെയില്‍വേ സോണുകള്‍ നിലവിലുണ്ട്?
38. വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
39. 'ഭാവിയിലെ മിസൈല്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
40. ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്?
41. പഞ്ചരത്ന കീര്‍ത്തനങ്ങളുടെ കര്‍ത്താവ്?
42. 'കാറ്റിന്റെ കൊട്ടാരം' എന്നു വിളിക്കപ്പെടുന്ന ഹവാമഹല്‍ എവിടെയാണ്?
43. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്നത്?
44. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍?
45. ബംഗാള്‍ വിഭവനം റദ്ദാക്കിയത്?

  ഉത്തരങ്ങള്‍
1) 100, 2) പട്ടം താണുപ്പിള്ള, 3) വിഗതകുമാരന്‍, 4) ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, 5) പറവൂര്‍ നിയമസഭാ മണ്ഡലം, 6) സംരൂപ, 7) ചുവപ്പ്, പച്ച, നീല, 8) മുംബയ്, 9) 15-ാമത്, 10) പരിസ്ഥിതി, 11) ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, 12) ഹിറ്റ്ലര്‍, 13) സിങ്ക്, 14) കോപ്പര്‍നീഷ്യം, 15) ടയലിന്‍, 16) ജപ്പാന്‍, 17) 4 ഡിഗ്രി, 18) അള്‍ട്രാസോണിക് തരംഗങ്ങള്‍, 19) 1936, 20) 3.6 വോള്‍ട്ട്, 21) ക്രിക്കറ്റ്, 22) യു.എ.ഇ, 23) ലിഥിയം, 24) നേപ്പാള്‍, 25) മട്ടാഞ്ചേരി, 26) എറണാകുളം, 27) മലമ്പുഴ, 28) തിരുനെല്ലി, 29) തലശ്ശേരി, 30) നെടുമ്പാശ്ശേരി, 31) ഒക്ടോബര്‍-നവംബര്‍, 32) ജാര്‍ഖണ്ഡ്, 33) കോസ്മോളജി, 34) ഉത്തരായന രേഖ, 35) 340 മീറ്റര്‍/സെക്കന്‍ഡ്, 36) 1953 ആഗസ്റ്റ് 1, 37) 16, 38) എഡ്യുസാറ്റ്, 39) അസ്ത്ര, 40) അക്ബര്‍, 41) ത്യാഗരാജന്‍, 42) ജയ്പൂര്‍ (രാജസ്ഥാന്‍), 43) സൂര്യക്ഷേത്രം, 44) വാറന്‍ഹേസ്റ്റിംഗ്സ്, 45) ഹാന്‍ഡിന്‍ജ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites