« »
SGHSK NEW POSTS
« »

Monday, February 27, 2012

പൊതു വിജ്ഞാനം -104 - ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം?

1. തീവണ്ടി ഗതാഗതത്തിന്റെ തത്സമയ വിവരം ലഭ്യമാക്കുന്ന ഉപഗ്രഹ സംവിധാനം?
2. നിര്‍മ്മായ കര്‍മ്മണാശ്രീ ഏത് യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യമാണ്?
3. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ?
4. 44-ാം ഭേദഗതിയിലൂടെ മൌലികാവകാശങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്?
5. എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?
6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം?
7. ദേശീയ പതാക നിര്‍മ്മിക്കുന്നതിന് അനുമതിയുള്ള ഇന്ത്യയിലെ അംഗീകൃത സ്ഥാപനം എവിടെയാണ്?
8. 2010 ലെ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗ്യചിഹ്നം?
9. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ്?
10. ഒരു ബ്രോഡ്ഗേജ് ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലം?
11. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ആദ്യ കപ്പല്‍?
12. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ എത്ര ശതമാനം സാക്ഷരതയുണ്ട്?
13. ആകാശവാണിയുടെ ആപ്തവാക്യം?
14. മിസൈല്‍വനിത എന്നറിയപ്പെടുന്ന മലയാളി?
15. ഉത്തരരാമചരിതം രചിച്ചത്?
16. ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം?
17. ഗേറ്റ്വേ ഒഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ?
18. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
19. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത്?
20. ആര്യസമാജം സ്ഥാപിച്ചത്?
21. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത?
22. ബ്രിട്ടനിലെ ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി എന്ന് അറിയപ്പെട്ടത്?
23. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്?
24. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശസമ്മേളനം?
25. ഇന്ത്യന്‍ നാവികകലാപം നടന്നത്?
26. ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് തുടങ്ങിയത്?
27. ഇന്ത്യന്‍ ജനസംഖ്യ 100 കോടി പിന്നിട്ട വര്‍ഷം?
28. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
29. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
30. സാര്‍വികദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
31. സൌരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ഒളിമ്പസ് മോണ്‍സ് സ്ഥിതിചെയ്യുന്നത്?
32. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള 2-ാമത്തെ മൂലകം?
33. പൊളിറ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
34. ലോകജനസംഖ്യ 700 കോടി തികഞ്ഞതായി യു.എന്‍ പ്രഖ്യാപിച്ചത്?
35. ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്യ്രസമരം (മഹത്തായ വിപ്ളവം) നടന്ന വര്‍ഷം?
36. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
37. രണ്ടാംലോകമഹായുദ്ധത്തില്‍ ഏറ്റവും ഒടുവില്‍ കീഴടങ്ങിയ രാജ്യം?
38. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
39. പാകിസ്ഥാന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
40. ബംഗ്ളാദേശില്‍ ജമുന എന്നറിയപ്പെടുന്ന ഇന്ത്യന്‍ നദി?
41. സാള്‍ട്ട്റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ നദി?
42. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
43. സലിം അലി പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
44. ചാര്‍ജുള്ള ആറ്റങ്ങളാണ്....?
45. ഇന്ത്യയുടെ ജലറാണി ആരാണ്?

  ഉത്തരങ്ങള്‍
1) സാറ്റലൈറ്റ് ഇമേജിംഗ് ഫോര്‍ റെയില്‍ നാവിഗേഷന്‍, 2) കാലിക്കറ്റ്, 3) മാന്‍ഡരിന്‍, 4) സ്വത്തവകാശം, 5) വയനാട്, 6) മധ്യപ്രദേശ്, 7) ഹൂബ്ളി (കര്‍ണാടക), 8) സാക്കുമി, 9) ജെ.ആര്‍.ഡി ടാറ്റ, 10) 1.676 മീറ്റര്‍, 11) റാണിപദ്മിനി, 12) 64.84,  13) ബഹുജനഹിതായ, ബഹുജനസുഖായ, 14) ടെസിതോമസ്, 15) ഭവഭൂതി, 16) ഷോലെ, 17) മുംബയ്, 18) മൌണ്ട്ബാറ്റണ്‍പ്രഭു, 19) 1885 ഡിസംബര്‍, 20) ദയാനന്ദസരസ്വതി, 21) സരോജിനിനായിഡു, 22) ദാദാഭായ് നവറോജി, 23) 1919 ഏപ്രില്‍ 13, 24) 1931 ലെ രണ്ടാം വട്ടമേശ സമ്മേളനം, 25) 1946, 26) 1961 ഒക്ടോബര്‍ 25, 27) 2000 മേയ് 11, 28) സൈലന്റ്വാലി, 29) ജീവകം കെ, 30) ഒ ഗ്രൂപ്പ്, 31) ചൊവ്വ, 32) ഹീലിയം, 33) അരിസ്റ്റോട്ടില്‍, 34) 2011 ഒക്ടോബര്‍ 31 , 35) 1857, 36) ബ്രിട്ടനും ചൈനയും, 37) ജപ്പാന്‍, 38) മണ്ഡോവി, 39) സിന്ധു, 40) ബ്രഹ്മപുത്ര, 41) ലൂണി, 42) ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്), 43) ഗോവയില്‍, 44)   അയോണ്‍, 45) ബുലാചൌധരി

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites