« »
SGHSK NEW POSTS
« »

Monday, February 27, 2012

പൊതു വിജ്ഞാനം-101-കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?

1. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?
2. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
3. തൃശൂര്‍ പൂരത്തിന് തുടക്കംകുറിച്ചത്?
4. മലബാര്‍ കുടിയാന്‍ സംഘത്തിന്റെ പ്രമുഖ വക്താവ്?
5. ഹൈദര്‍അലി നിര്‍മ്മിച്ച കോട്ട?
6. 1929ല്‍ യോഗക്ഷേമസഭയില്‍ വി.ടി. ഭട്ടതിരിപ്പാട് അവതരിപ്പിച്ച നാടകം?
7. തേവള്ളി കൊട്ടാരം പണികഴിപ്പിച്ചത്?
8. 1921ലെ മലബാര്‍ ലഹളയുടെ കേന്ദ്രം?
9. കര്‍ഷക തൊഴിലാളി പാര്‍ട്ടിയുടെ സ്ഥാപകനേതാവ്?
10. ഭരണഘടനയുടെ കരടുരേഖയില്‍ ഒപ്പുവച്ച ഏക തെക്കേ ഇന്ത്യന്‍ വനിത?
11. ഇന്ത്യയിലാദ്യമായി നിയമസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വനിത?
12. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍?
13. കേരളനിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍?
14. കേരളത്തില്‍ ഗവര്‍ണറായിരുന്ന ആദ്യമലയാളി?
15. തിരുവിതാംകൂറിലെ ആദ്യമന്ത്രിസഭ ആരുടെ നേതൃത്വത്തിലായിരുന്നു?
16. തിരു-കൊച്ചി സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രി?
17. തിരഞ്ഞെടുപ്പിലൂടെ മന്ത്രിയായ ആദ്യ മലയാളി?
18. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം നിലവില്‍ വന്നത്?
19. കേരള വാട്ടര്‍ അതോറിറ്റി നിലവില്‍ വന്നത്?
20. ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നദിനം?
21. ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം?
22. ലോകത്തിലെ ഏറ്റവും ഭൂവിസ്തൃതി കൂടിയ പട്ടണം?
23. 'കമ്മ്യൂണിസം കൊടുമുടി' സ്ഥിതിചെയ്യുന്നത്?
24. ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നുപോകുന്ന ഒരേയൊരു രാജ്യം?
25. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
26. 'നിറം മാറുന്ന മല' ഏതാണ്?
27. ' ഐലന്റ് കോണ്ടിനന്റ്' എന്നറിയപ്പെടുന്നത്?
28. ഭൂമിയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരം?
29. 'സുവര്‍ണദ്വീപ്' എന്നറിയപ്പെടുന്നത്?
30. അഞ്ചു തുറമമുഖങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
31. ആഫ്രിക്കയിലെ പുല്‍മേടുകള്‍ അറിയപ്പെടുന്നത്?
32. കടുപ്പമുള്ള മഞ്ഞുകട്ടകള്‍ ഉപയോഗിച്ച് എസ്കിമോ വര്‍ഗക്കാര്‍ ഉണ്ടാക്കാറുള്ള ചെറിയ വീട്?
33. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
34. ഒരു ഗുഹയുടെ അടിഭാഗത്തു കാണപ്പെടുന്ന ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങള്‍?
35. കരയിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായ പ്രത്യേകതരത്തിലുള്ള ജൈവ ആവാസ വ്യവസ്ഥയ്ക്ക് പറയുന്ന പേര്?
36. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ വേര്‍തിരിക്കുന്ന കടലിടുക്ക്?
37. ഇന്ത്യയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന അക്ഷാംശരേഖ?
38. ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എത്ര?
39. ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റം?
40. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കാന്‍ ഉപയോഗിക്കുന്ന രേഖ?
41. സൂര്യരശ്മികള്‍ ആദ്യം പതിക്കുന്ന (കിഴക്കേ അറ്റം) ഇന്ത്യന്‍ സംസ്ഥാനം?
42. പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
43. വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
44. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ കര അതിര്‍ത്തിയുള്ള രാജ്യം?
45. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍ രാജ്യം?

  ഉത്തരങ്ങള്‍
1) മാനന്തവാടി, 2) വാഗ്ഭടാനന്ദന്‍, 3) ശക്തന്‍തമ്പുരാന്‍, 4) ജി. ശങ്കരന്‍നായര്‍, 5) പാലക്കാട് കോട്ട (1766), 6) അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, 7) മാര്‍ത്താണ്ഡവര്‍മ്മ, 8) തിരൂരങ്ങാടി, 9) ഫാദര്‍ വടക്കന്‍, 10) ആനി മസ്ക്രീന്‍, 11) തോട്ടയ്ക്കാട് മാധവിയമ്മ, 12) ആര്‍. ശങ്കരനാരായണന്‍ തമ്പി, 13) കെ.ഒ. ഐഷാഭായി, 14) വി. വിശ്വനാഥന്‍, 15) പട്ടം താണുപിള്ള 16) എ.ജെ. ജോണ്‍, 17) കോങ്ങാട്ടില്‍ രാമന്‍ മേനോന്‍, 18) 1966, 19) 1984 ഏപ്രില്‍ 1, 20) 1990 ജനുവരി 2, 21) അല്‍ അസീസിയ (ലിബിയ), 22) മൌണ്ട് ഈസ(ആസ്ട്രേലിയ), 23) താജിക്കിസ്ഥാന്‍, 24) ബ്രസീല്‍, 25) സാവോപോളോ, 26) അയേഴ്സ് മല, 27) ആസ്ട്രേലിയ, 28) വെല്ലിങ്ങ്ടണ്‍ (ന്യൂസിലാന്‍ഡ്), 29) ജാവ (ഇന്തോനേഷ്യ), 30) മോസ്കോ, 31) സാവന്ന, 32) ഇഗ്ളു, 33) പാന്‍ജിയ, 34) സ്റ്റാലെഗ്മൈറ്റ്, 35) ബയോംസ്, 36) പാക് കടലിടുക്ക്, 37) ഉത്തരായന രേഖ, 38) എട്ട്, 39) കന്യാകുമാരി, 40) മാനകരേഖാംശം, 41) അരുണാചല്‍ പ്രദേശ്, 42) ഗുജറാത്ത്, 43) ജമ്മുകാശ്മീര്‍, 44) ബംഗ്ളാദേശ്, 45) ചൈന.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites