« »
SGHSK NEW POSTS
« »

Monday, February 20, 2012

പൊതു വിജ്ഞാനം -98 -ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം?

1. 'ക്യു ആന്‍ഡ് എ' പ്രസിദ്ധമായ സിനിമയ്ക്ക് ആധാരമായ നോവലാണ്. സിനിമ ഏത്?
2. ഒരു പാര്‍ സെക്കന്‍ഡ് എത്രയാണ്?
3. ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം?
4. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
5. ബ്രട്ടന്‍വുഡ്സ് ഇരട്ടകള്‍ എന്നറിയപ്പെടുന്നത്?
6. സൈന നേവാള്‍ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
7. ആഗോളപകര്‍ച്ചവ്യാധിയായി 2009-ല്‍ പ്രഖ്യാപിക്കപ്പെട്ട രോഗം
8. ഇന്ത്യന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്ക്
9. കേരളത്തിലെ ആദ്യബാങ്ക്?
10. സ്വാതന്ത്യ്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മലയാളി ഉദ്യോഗസ്ഥന്‍?
11. കണക്കിലെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത്?
12. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി
13. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍?
14. കുറിച്യ കലാപം നടന്ന വര്‍ഷം?
15. കേരളത്തിലെ ഏക മുസ്ളീം രാജവംശം?
16. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
17. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
18. കാര്‍ബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനം?
19. കേരളത്തിലെ ഏറ്റവും തെക്കുഭാഗത്തുള്ള നദി?
20. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ് ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുള്ളത്?
21. ബാംഗ്ളൂരിലെ അന്തരീക്ഷ് ഭവന്‍ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
22. ഇന്ത്യയിലെ പ്രമുഖ പ്രകൃതിദത്തമായ തുറമുഖം?
23. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഏത് രാജ്യവുമായി ചേര്‍ന്നാണ് ഇന്ത്യ വികസിപ്പിച്ചത്?
24. നാട്യശാസ്ത്രം രചിച്ചത്
25. ഭാരതീയ സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന വേദം
26. ജോണ്‍ കമ്പനി എന്നറിയപ്പെടുന്നത്?
27. പോര്‍ട്ട് ബ്ളെയറില്‍ വച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി
28. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്
29. പൂര്‍ണ്ണസ്വരാജ് പ്രഖ്യാപനം ഏത് കോണ്‍ഗ്രസ് സമ്മേളനത്തിലാണുണ്ടായത്?
30. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
31. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
32. വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
33. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്?
34. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
35. കേരളത്തില്‍ ജനസംഖ്യ കൂടിയ പഞ്ചായത്ത്?
36. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
37. കേരളത്തില്‍ സാക്ഷരത കുറഞ്ഞ ജില്ല
38. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്തബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു?
39. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
40. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
41. റോമാക്കാരുടെ യുദ്ധദേവന്റെ (മാഴ്സ്) പേര് നല്‍കിയ ഗ്രഹം?
42. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
43. അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
44. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മൂലകം?
45. ഹാന്‍സ് രോഗം എന്നറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) സ്ളംഡോഗ് മില്യണയര്‍, 2) 3.26 പ്രകാശവര്‍ഷം, 3) 1920, 4) 42-ാം ഭേദഗതി, 5) ലോകബാങ്കും ഐ.എം.എഫും, 6) ബാഡ്മിന്റണ്‍, 7) എച്ച് 1 എന്‍ 1 (പന്നിപ്പനി), 8) ജനറല്‍, 9) നെടുങ്ങാടി ബാങ്ക്, 10) വി.പി. മേനോന്‍, 11) ഫീല്‍ഡ്സ്മെഡല്‍, 12) മട്ടാഞ്ചേരി, 13) മലമ്പുഴ, 14) 1812, 15)  അറയ്ക്കല്‍, 16) ശ്രീകാര്യം (തിരുവനന്തപുരം), 17) പമ്പ, 18) ആന്ത്രസൈറ്റ്, 19) നെയ്യാര്‍, 20) ശനി, 21)  ഐ.എസ്.ആര്‍.ഒ, 22) മുംബയ്, 23) റഷ്യ, 24) ഭരതമുനി, 25) സാമവേദം, 26) ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി, 27) മേയോപ്രഭു, 28) ഡബ്ള്യു.സി. ബാനര്‍ജി, 29) ലാഹോര്‍ സമ്മേളനം, 30) ആന്ധ്രാപ്രദേശ്, 31) ജിം കോര്‍ബറ്റ്, 32) ഇരവികുളം, 33) വില്യം ഹാര്‍വി, 34) ഹൈബ്രിനോജന്‍, 35) താനൂര്‍, 36) കണ്ണൂര്‍, 37) പാലക്കാട്, 38) സോഡിയം സിട്രേറ്റ്, 39) എബി ഗ്രൂപ്പ്, 40) ചൊവ്വ, 41) ചൊവ്വ, 42) ഹൈഡ്രജന്‍, 43)  ഓക്സിജന്‍, 44) ടെക്നീഷ്യം, 45) കുഷ്ഠരോഗം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites