« »
SGHSK NEW POSTS
« »

Tuesday, October 23, 2012

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.
ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു. പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്.
വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites