« »
SGHSK NEW POSTS
« »

Tuesday, October 23, 2012

ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.

ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍ പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്.
യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍ അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം വളരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേരിലേക്ക് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് എത്തപ്പെടുന്നു.
ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വന്‍ തിരിച്ചടിയായ സമയത്തു തന്നെയാണ് 100 കോടിയിലേറെ അംഗസംഖ്യയുമായി ഫേസ്ബുക്ക് കുതിക്കുന്നതെന്നത് സൂക്കര്‍ബര്‍ഗിനും സംഘത്തിനും അത്മവിശ്വാസം പകരുന്ന ഘടകമാണ്. 100 കോടി ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയാണെന്നും തന്‍റെ ജീവിതത്തെ ഏറ്റവും ധന്യമാക്കുന്നത് ഈ ഘടകമാണെന്നും സൂക്കര്‍ബര്‍ഗ് കുറിച്ചു. 2004ല്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിതാവായിരിക്കെ രൂപം നല്‍കിയ പുതുമയാര്‍ന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സൂക്കര്‍ബര്‍ഗിന് ഇത് ഒരു സ്വപ്ന സാഫല്യമാണ്. ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ച സൂക്കര്‍ബര്‍ഗ് നാളെകള്‍ തങ്ങളുടേതാക്കാനുള്ള ഇച്ഛാശക്തി തനിക്കും കൂട്ടാളികള്‍ക്കുമുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites