« »
SGHSK NEW POSTS
« »

Tuesday, October 23, 2012

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍


നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍ മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ് സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ് ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites