« »
SGHSK NEW POSTS
« »

Monday, October 29, 2012

പ്രായമായവരില്‍ , ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഓര്‍മ ശക്തി കൂട്ടും

പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. എത്ര ശ്രമി ച്ചാലും ഓര്‍മ കിട്ടാത്ത അവസ്ഥ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഒരു പരിഹാരമായേക്കും.

പ്രായമായവരില്‍ ബീറ്റ്റൂട്ട്  ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് (Sണ്മദ്ധnന്റ്യh), ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മþറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു.

നൈട്രേറ്റ് ധാരാളമായടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉപയോഗവും ശിരസിലേയ്ക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്. നാലുദിവസം കൊണ്ട് 70 വയസിനും അതിനു മുകളിലും പ്രായം ഉള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്.

പഠനത്തിനു വിധേയമായവര്‍ ആദ്യദിവസം 10 മണിക്കൂറത്തെ നിരാഹാരത്തിനു ശേഷം ലാബില്‍ എത്തി. ഇവരുടെ ആരോഗ്യനില വിശദമായി തയാറാക്കിയ ശേഷം കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണം നല്‍കി. നൈട്രേറ്റ് കൂടിയ പ്രഭാതഭക്ഷണത്തില്‍ 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം (ന്ഥnന്റ്യkന്ഥ) എന്നിവ നല്‍കി അവരെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. പിറ്റേന്നു രാവിലെ പതിവുപോലെ 10 മണിക്കൂര്‍ നിരാഹാരത്തിനു ശേഷം എത്തിയ ഇവര്‍ക്ക് പഥ്യമനുസരിച്ച പ്രഭാതഭക്ഷണം നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതഭക്ഷണ ത്തിനു മുമ്പും ശേഷവും ശരീരത്തിലെ  നൈട്രേറ്റ് നില അറിയാന്‍ രക്തപരിശോധന നടത്തി. പഠനത്തിന്റെ മൂന്നും നാലും ദിവസങ്ങളിലും ഓരോരുത്തരിലും ഇതേരീതി ആവര്‍ത്തിച്ചു.

നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശ(നPadma_chandrakkala്രണ്ഡനPadma_chandrakkalanന്ധദ്ധന്റ)ത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള (ക്ഷത്സഗ്നnന്ധന്റl ന്ധഗ്മ്വനPadma_chandrakkala) രക്തപ്രാവാഹം കൂടിയതായി തെളിഞ്ഞു.

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഭക്ഷണം നല്ല ആരോഗ്യം പ്രദാനം ചെയ്യുമെന്നു തെളിഞ്ഞു. വേക്ഫോറസ്റ്റ് സര്‍വകലാശാലയി ലെ ട്രാന്‍സ്ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം  നൈട്രിക് ഓക്സൈഡ് സൊസൈറ്റിയുടെ ജേണലായ നൈട്രിക് ഓക്സൈഡ്, ബയോളജി ആന്‍ഡ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബീറ്റ്റൂട്ട് ജ്യൂസിന്റെ ചവര്‍പ്പ് പലര്‍ക്കും ഇഷ്ടപ്പെടില്ല. ഇതിന് ഒരു പരിഹാരമായി മെച്ചപ്പെട്ട ആരോഗ്യത്തിനായി കൂടുതല്‍ ആളുകളിലേ യ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് എത്തിക്കാന്‍ കൂടുതല്‍ രുചികരമായ ഒരു ബീറ്റ്റൂട്ട് പാനീയം തയാറാക്കി. വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല അധികൃതര്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites