« »
SGHSK NEW POSTS
« »

Wednesday, January 25, 2012

ഉലുവ നിസ്സാരക്കാരനല്ല


സാമ്പാറിലും കാളനിലും തുടങ്ങി നിരവധി കറികളില്‍ മാത്രമായി നമ്മള്‍ മലയാളികള്‍ ഉലുവയെ ഒതുക്കി നിര്‍ത്തുന്നു. കുറേകൂടി അറിവുള്ളവര്‍ ചിലപ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുവായും ഉലുവ ഉപയോഗിച്ചേക്കാം, എന്നാല്‍ അതിനുമപ്പുറത്തുമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ കലവറയാണ് നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ഈ ഉലുവ.

ഉലുവയുടെ മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍ ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്. എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്‍ മലയാളികള്‍. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍ മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.

രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. അതിനായി രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മാത്രം മതി. ശരീരത്തിലെ കൊളസ്‌ട്രോളിനെ വരുതിയില്‍ നിര്‍ത്താനും ഈ കുഞ്ഞന്‍ വിചാരിച്ചാല്‍ മതി. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവ ശീലമാക്കിയാല്‍ മതി. തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ല മരുന്നാണ്.

 ഏറ്റവും കൂടുതല്‍ ഉലുവ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അപ്രകാരമുള്ള ഒരു രാജ്യത്ത് അവ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. ഇനി കറികളില്‍ ഉലുവ ധാരാളമായി ഉപയോഗിച്ചുകൊള്ളൂ.ഉലുവ കഴിക്കുന്നത്‌ രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.
ഉലുവ കഴിക്കുന്നത്‌ രക്‌തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും. ഉലുവ പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.
  മൂത്രം ധാരാളം പോകാന്‍ സഹായിക്കുന്ന ഔഷധം കൂടിയാണ്‌ ഉലുവ. ഇത്‌ ശരീരത്തിലുണ്ടാകുന്ന ദുര്‍നീരിനെ ഇല്ലാതാക്കുന്നു. ഉലുവ വറുത്ത്‌ പൊടിച്ച്‌ കാപ്പിയുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത്‌ കുടിച്ചാല്‍ വയറുവേദന പെട്ടെന്ന്‌ മാറും. ഒരു ടീസ്‌പൂണ്‍ വീതം പതിവായി കഴിച്ചാല്‍ കാഴ്‌ചശക്തി വര്‍ധിക്കും
ഉലുവ കുതിര്‍ത്ത്‌ അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും.മുലയൂട്ടുന്ന അമ്മമാര്‍ ഉലുവയില കഴിക്കുന്നത്‌ ഉത്തമമാണ്‌.

ഉലുവ തടയാത്ത രോഗങ്ങള്‍ അപൂര്‍വ്വം മാത്രം.
35 ഗ്രാം ഉലുവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
ഷുഗര്‍, ബീപി, ശ്വാസ കോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, തുടങ്ങി അനേകം രോഗങ്ങള്‍
നിശ്ശേഷം മാറ്റാനും ശരീരത്തിന് തീര്‍ത്തും നാച്ചുറല്‍ ആയ ആരോഗ്യം
വീണ്ടെടുക്കാനും സാധിക്കും.

പ്രായം കൂടും തോറും ശരീരം ദുര്‍ബ്ബലം ആവുന്നതും രോഗങ്ങള്‍ കൂടുന്നതും
ശരീരത്തിന്റെ എല്ലാ ഹോര്‍മോണ്‍ ഗ്രന്ഥികളുടെയും പ്രവര്‍ത്തനം ക്ഷയിച്ചു
വരുന്നത് കൊണ്ടാണ്. ശരീര ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ആണ്
രോഗ പ്രതിരോധ ശേഷിയും ശരീരത്തിന്റെ ആരോഗ്യവും നില നിര്‍ത്തുന്നത്.

പ്രായം ആയാലും ശരീരത്തിലെ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന ക്ഷമത
സ്വാഭാവികമായി നിലനിര്‍ത്തുവാന്‍ ഉലുവയോളം നല്ല പ്രതിവിധിയില്ല .

പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം നില നിര്‍ത്തുന്ന ശ്രവങ്ങള്‍ നന്നായി
ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രായം മൂലം ചര്‍മ്മത്തില്‍ ചുളിവ്
വരുന്നത് ഉലുവ ഫലപ്രദമായി തടയും.കൂടാതെ, ദഹന രസം, രക്തത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍, സന്ധികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കൊഴുപ്പുകള്‍,
രക്ത ചംക്രമണം സ്വാഭാവികമായി നിലനിര്‍ത്താന്‍ ആവശ്യമായ ലൂബ്രിക്കേശന്‍
തുടങ്ങി അനേകം ആന്തരിക ശ്രവങ്ങളുടെ ഉല്‍പ്പാദനം ഉലുവ ത്വരിതപ്പെടുത്തും.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക, പ്രത്യുല്‍പ്പാദന ക്ഷമതയും, ലൈങ്ങികാരോഗ്യവും
വര്‍ദ്ധിപ്പിക്കുക, പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകള്‍ പരിഹരിക്കുക എന്നിവ
വളരെ ഭംഗിയായി ഉലുവ നിര്‍വ്വഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രവും
തെളിയിച്ചു കഴിഞ്ഞു.

ഉലുവയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന എണ്ണമറ്റ ഇലക്ട്രോണിക് സൈറ്റുകള്‍
ആണുള്ളത്.

പ്രത്യേക സീസണുകളില്‍ മാത്രമേ ഉലുവ കഴിക്കാവൂ എന്നുള്ള നമ്മുടെ നാട്ടിലെ
വിശ്വാസങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ആധുനിക പഠനങ്ങളില്‍ കാണുന്നില്ല.

എണ്ണി പറഞ്ഞാല്‍ തീരാത്ത ഉലുവയുടെ നന്മകള്‍ തുടര്‍ന്നുള്ള കമന്റുകള്‍ വഴി
ചര്‍ച്ച ചെയ്യാം.



 

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites