« »
SGHSK NEW POSTS
« »

Thursday, January 12, 2012

പൊതു വിജ്ഞാനം -67 ( G K )

1. രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ?
2. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
3. രക്തസാക്ഷിത്വം വരിച്ച ആദ്യ സിക്ക് ഗുരു?
4. ആത്മഹത്യാപ്രവണതയുള്ള ജന്തു?
5. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍?
6. ബംഗ്ര ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?
7. ബദരീനാഥക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി?
8. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആ പേര് നിര്‍ദ്ദേശിച്ചത്?
9. കോശം കണ്ടെത്തിയതാര്?
10. സൂക്ഷ്മജീവികളെ ആദ്യമായി മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചതാര്?
11. സസ്യകോശം കണ്ടെത്തിയതാര്?
12. കോശസിദ്ധാന്തം പ്രായോഗികമല്ലാത്ത ജീവി വിഭാഗം?
13. വ്യക്തമായ ന്യൂക്ളിയസും കോശാംഗങ്ങളുമുള്ളതരം കോശം?
14. രണ്ടുതരം ന്യൂക്ളിക്കാസിഡുകള്‍ ഏവ
15. 'പവര്‍ഹൌസ്' എന്നറിയപ്പെടുന്ന കോശഭാഗം?
16. എ.ടി.പി തന്മാത്രയിലെ ഊര്‍ജസ്രോതസ്?
17. കോശത്തിനകത്തെ ആത്മഹത്യാസഞ്ചികള്‍?
18. ജീവലോകത്തെ ഏറ്റവും വലിയ കോശമേത്?
19. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?
20. ഏകകോശിയായ ജീവികള്‍ക്ക് ഉദാഹരണമേവ?
21. ഹരിതകത്തിനകത്തുള്ള ലോഹം?
22. അമീബയുടെ സഞ്ചാരാവയവം?
23. ബാക്ടീരിയയുടെ വിഭജനരീതി?
24. ഉപ്പിന്റെ സാന്നിധ്യമിഷ്ടപ്പെടുന്ന ബാക്ടീരിയകള്‍?
25. ആദ്യമായി പേപ്പര്‍ കറന്‍സി പ്രചാരത്തില്‍ വന്നത്?
26. കറന്‍സി കടലാസുകള്‍ നിര്‍മ്മിക്കുന്നത്?
27. 10, 50, 100 എന്നീ കറന്‍സികള്‍ അച്ചടിക്കുന്നത്?
28. ഇന്ത്യന്‍ കറന്‍സിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഏതൊക്കെ ഭാഷകളിലാണ് ഒപ്പിടുന്നത്?
29. ഗവണ്‍മെന്റിന്റെ മുഖ്യ വരുമാനമാര്‍ഗം?
30. 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യം ഉയര്‍ന്നത് ഏത് രാജ്യത്തെ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ടതാണ്?
31. ഇന്ത്യയില്‍ ആദായനികുതി നിയമം നിലവില്‍ വന്നത്?
32. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നികുതികള്‍?
33. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം?
34. നികുതിദായകന് അടയ്ക്കേണ്ട നികുതി സ്വയം വിലയിരുത്താന്‍ കഴിയുന്നത്?
35. ലോകത്തില്‍ ആദ്യമായി മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയത്?
36. ഇന്ത്യയില്‍ മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വന്നത്?
37. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതല്‍ ശതമാനവും നികുതിയില്‍നിന്ന് ലഭിക്കുന്ന രാജ്യം?
38. നികുതിയെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന ഇന്ത്യന്‍ കൃതികള്‍?
39. മൌര്യ കാലഘട്ടത്തില്‍ ഇറക്കുമതി ചെയ്തിരുന്ന വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി?
40. സുല്‍ത്താന്മാരുടെ കാലത്തുണ്ടായിരുന്ന നികുതി?
41. ഒരു നിശ്ചിത  പരിധിയില്‍ കവിഞ്ഞ വരുമാനത്തിന് ചുമത്തുന്നത്?
42. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
43. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി സ്ഥിതിചെയ്യുന്നത്?
44. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവില്‍ വന്നത്?
45. സെബിയ്ക്ക് നിയമ പ്രാബല്യം ലഭിച്ചത്?


  ഉത്തരങ്ങള്‍
1) ഹൈപ്പോടെന്‍ഷന്‍, 2) കാല്‍സ്യം, 3) അര്‍ജുന്‍ദേവ്, 4) ലെമ്മിങ്, 5) ഇതാണെന്റെ പേര് , 6) പഞ്ചാബ്, 7) മഹാവിഷ്ണു, 8) ദാദാബായ് നവറോജി, 9) റോബര്‍ട്ട് ഹുക്ക്, 10) ആന്റണ്‍ വോണ്‍ ല്യൂവന്‍ഹോക്ക്, 11) എം.ജെ. ഷ്ളീഡന്‍, 12) വൈറസുകള്‍, 13) യുകാര്യോട്ടിക് കോശങ്ങള്‍, 14) ഡി.എന്‍.എ, ആര്‍.എന്‍.എ, 15) മൈറ്റോകോണ്‍ഡ്രിയ, 16) ഫോസ്ഫേറ്റ് ബന്ധനങ്ങള്‍, 17) ലൈസോസോം, 18) ഒട്ടകപ്പക്ഷിയുടെ മുട്ട, 19) അണ്ഡം, 20) അമീബ, പാരമീസിയം, 21) മഗ്നീഷ്യം, 22) കപടപാദം, 23) ദ്വിവിഭജനം, 24) ഹാലോപൈലുകള്‍, 25) 1883, 26) സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്, ഹോഷംഗാബാദ്, 27) കറന്‍സി നോട്ട് പ്രസ്, നാസിക്, 28) ഇംഗ്ളീഷ്, ഹിന്ദി, 29) നികുതികള്‍, 30) അമേരിക്കന്‍ സ്വാതന്ത്യ്രസമരം, 31) 1962 ഏപ്രില്‍ 1, 32) വില്പനനികുതി, വാഹന നികുതി, ഭൂനികുതി, 33) വില്പന നികുതി, 34) മൂല്യവര്‍ദ്ധിത നികുതി, 35) ഫ്രാന്‍സ്, 36) 2005 ഏപ്രില്‍ 1, 37) സ്വീഡന്‍, 38) മനുസ്മൃതി, അര്‍ത്ഥശാസ്ത്രം, 39) വര്‍ത്തനം, 40) ജസിയ, 41) സൂപ്പര്‍ ടാക്സ്, 42)മുംബയ് സ്റ്റോക് എക്സ്ചേഞ്ച്, 43) മുംബയ്, 44) 1993, 45) 1992ല്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites