« »
SGHSK NEW POSTS
« »

Wednesday, January 25, 2012

പൊതു വിജ്ഞാനം -78 ( G K )

1. മൂലകങ്ങളെ ആദ്യമായി ലോഹം, അലോഹം എന്നിങ്ങനെ വേര്‍തിരിച്ച ശാസ്ത്രജ്ഞന്‍?
2. ഓക്സിജന്‍ വാതകം കണ്ടെത്തിയത്?
3. കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകം കണ്ടെത്തിയത്?
4. ക്ളോറിന്‍ വാതകം കണ്ടെത്തിയത്?
5. മെന്‍ഡലീവിന്റെ ആവര്‍ത്തനപട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്?
6. ന്യൂട്രോണില്ലാത്ത മൂലകം?
7. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങള്‍?
8. തുല്യഎണ്ണം ന്യൂട്രോണുകളുള്ള മൂലകങ്ങള്‍?
9. ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാനകണം?
10. ഒരു ആറ്റത്തിലെ ചലനാത്മകമായ കണം?
11. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണങ്ങളായ പ്രോട്ടോണുകളെ കണ്ടെത്തിയത്?
12. ആറ്റത്തിലെ ഏറ്റവും ഭാരംകുറഞ്ഞ മൌലികകണം?
13. അറ്റോമികനമ്പര്‍ നിശ്ചയിക്കുന്ന മൌലികകണം?
14. ആറ്റത്തിന്റെ ന്യൂക്ളിയസിന്റെ ചാര്‍ജ്?
15. ഏറ്റവും ലളിതമായപ്രകൃതിദത്ത മൂലകം?
16. ആവര്‍ത്തനപ്പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങള്‍ എത്രയാണ്?
17. ആദ്യത്തെ കൃത്രിമമൂലകം?
18. യുറേനിയത്തിന്റെ മാസ് നമ്പര്‍?
19. അലസവാതകങ്ങളുടെ സംയോജകത എത്രയാണ്?
20. സ്വര്‍ണം ലയിക്കുന്ന ലായകം ഏത്?
21. ശുദ്ധായ സ്വര്‍ണത്തിലും ചെറിയ അളവില്‍ കാണപ്പെടുന്ന ലോഹം?
22. റബറിന്റെ കാഠിന്യം കൂട്ടുന്നതിന് റബറിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്ന മൂലകം?
23. ഇരുമ്പില്‍ സിങ്ക് പൂശി ലോഹനാശനം ചെറുക്കുന്ന മാര്‍ഗമാണ്?
24. തുരുമ്പിന്റെ രാസനാമം എന്താണ്?
25. ക്ളാവിന്റെ രാസനാമം എന്താണ്. ?
26. ഭൂവല്‍ക്കത്തില്‍ ഏറ്റവും സുലഭമായി കാണുന്ന മൂലകം?
27. ഏറ്റവും ഭാരം കുറഞ്ഞ (സാന്ദ്രത കുറഞ്ഞ) ലോഹം?
28. ഏറ്റവും ഭാരം കൂടിയ (സാന്ദ്രത കൂടിയ) വാതകം?
29. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍?
30. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹമാണ്...?
31. സ്റ്റോറേജ് ബാറ്ററികളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലോഹം?
32. മനുഷ്യന്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോഹം?
33. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത്?
34. ക്വിക്സില്‍വര്‍ എന്നറിയപ്പെടുന്നത്?
35. 2010 ല്‍ സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി ലഭിച്ചതാര്‍ക്ക്?
36. ഇന്ത്യന്‍ രൂപയുടെ ചിഹ്നം ഡിസൈന്‍ ചെയ്തതാര്?
37. തെലുങ്കാന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ അദ്ധ്യക്ഷന്‍?
38. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ആരാണ്?
39. മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ നേടിയ ആദ്യ വനിത?
40. കീപ്പിംഗ്  ദിഫെയ്ത്ത് ആരുടെ ആത്മകഥയാണ്?
41. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന അന്വേഷണ കമ്മിഷന്‍?
42. ബേനസീര്‍ഭൂട്ടോയുടെ വധത്തെപ്പറ്റി അന്വേഷിച്ച യു.എന്‍ കമ്മിഷന്റെ അദ്ധ്യക്ഷന്‍?
43. യുനെസ്കോയുടെ ആദ്യത്തെ വനിതാഡയറക്ടര്‍ ജനറല്‍?
44. 2009 ലെ മാഗ്സസെ അവാര്‍ഡ് നേടിയ ഇന്ത്യക്കാരന്‍?
45. 2009 ലെ ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ്?

  ഉത്തരങ്ങള്‍
1) ലാവോസിയ, 2) ജെ.ബി. പ്രീസ്റ്റ്ലി, 3) ജോസഫ് ബ്ളാക്, 4) കാള്‍ഷിലേ,5) അറ്റോമിക മാസ്ക്രമത്തില്‍, 6) ഹൈഡ്രജന്‍, 7) ഐസോടോപ്പ്, 8) ഐസോടോണ്‍ 9) ആറ്റം, 10) ഇലക്ട്രോണ്‍,
11) റൂഥര്‍ഫോര്‍ഡ്, 12) ഇലക്ട്രോണ്‍,13) പ്രോട്ടോണ്‍, 14) പോസിറ്റീവ്, 15) ഹൈഡ്രജന്‍ 16) 90, 17) ടെക്നീഷ്യം,18) 238, 19) പൂജ്യം, 20) അക്വാറീജിയ,21) സിങ്ക്, 22) സള്‍ഫര്‍, 23) ഗാല്‍വനൈസേഷന്‍, 24) ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്, 25) ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്, 26) ഓക്സിജന്‍, 27) ലിഥിയം,28) റഡോണ്‍, 29) സോഡിയം, പൊട്ടാസ്യം, 30) ലിഥിയം, 31) ലെഡ്, 32) ഇരുമ്പ്,33) പ്ളാറ്റിനം, 34) മെര്‍ക്കുറി, 35) മൈക്കല്‍ ജാക്സണ്‍, 36) ഡി. ഉദയകുമാര്‍, 37) ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, 38) ബാന്‍കിമൂണ്‍,39) കാതറിന്‍ ബിശ്ലോ, 40) സോമനാഥ് ചാറ്റര്‍ജി, 41) ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മിഷന്‍, 42) ഹെറാള്‍ഡോ മുനോസ്,43) ഐറിനാ ബൊകോവ, 44) ദീപ്ജോഷി,45) ഡി. രാമനായിഡു.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites