« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Saturday, April 28, 2012

പൊതു വിജ്ഞാനം150- ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?

1. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്?
2. ജെറ്റ് എന്‍ജിനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം?
3. അസാധാരണമായ ഓര്‍മ്മക്കുറവ് ഉണ്ടാവുന്ന രോഗം?
4. ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ ഗവേഷണകേന്ദ്രം?
5. കളികളുടെ രാജാവ്?
6. ചെങ്കിസ്ഖാന്റെ യഥാര്‍ത്ഥപേര്?
7. ടാല്‍ക്കം പൌഡറിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
8. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്?
9. സെറിഫെഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
10. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ?
11. സെന്റ് ഹെലീന ഏത് സമുദ്രത്തിലാണ്?
12. ചെമ്മീന്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത്?
13. ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?
14. ചെടികളെ ആകര്‍ഷകമായ രീതിയില്‍ വെട്ടിയൊരുക്കുന്ന രീതി?
15. നൈല്‍യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
16. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
17. ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ വനിത?
18. ടാഗൂര്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗീതാഞ്ജലിക്ക് അവതാരിക എഴുതിയത്?
19. ആദാമിന്റെ പാലം ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലാണ്?
20. നൈട്രജന്‍ ഫിക്സേഷന്‍ നടത്തുന്ന സസ്യം?
21. ജെറ്റ് വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉത്തമമായ അന്തരീക്ഷപാളി?
22. ഹെര്‍ക്കുലിസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
23. സെര്‍വന്റ്സ് ഒഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്?
24. വൈനുകളെക്കുറിച്ചുള്ള പഠനം?
25. ഡെസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
26. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം?
27. ഇന്റര്‍സ്റ്റേറ്റ് കൌണ്‍സിലിന്റെ എക്സ്  ഒഫീഷ്യോ അദ്ധ്യക്ഷന്‍?
28. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?
29. തുല്യരില്‍ ഒന്നാമന്‍ എന്നറിയപ്പെടുന്നത്!
30. ഏകപൌരത്വം എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെനിന്നാണ്?
31. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷന്‍ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
32. ജുഡിഷ്യല്‍ റിവ്യൂ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
33. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്?
34. ഭരണഘടനയില്‍ മൌലികകര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നഭാഗം?
35. ഒന്നാമത്തെ ഭരണഘടനാഭേദഗതി ഏതുവര്‍ഷമായിരുന്നു?
36. ഭൂമിയിലെ ഏറ്റവും അപൂര്‍വമായ മൂലകമേത്?
37. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്?
38. എത്ര പോസ്റ്റല്‍ സോണുകളാണ് ഇന്ത്യയിലുള്ളത്?
39. മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
40. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങിയ നഗരമേത്?
41. പഞ്ചതന്ത്രം കഥകളുടെ കര്‍ത്താവാര്?
42. ഈസ്റ്റര്‍ കലാപം നടന്നതെവിടെ?
43. ശാന്തസമുദ്രം ആര്‍ട്ടിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കേത്?
44. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജലസേചനസൌകര്യമുള്ള  കൃഷിയിടങ്ങളുള്ള രാജ്യമേത്?
45. ഇന്ത്യയിലെ ഏറ്റവും പ്രധാനമായ കാര്‍ഷികജലസേചന മാര്‍ഗ്ഗമേത്?


  ഉത്തരങ്ങള്‍
1) മാംഗനീസ്, 2) പാരഫിന്‍, 3) അല്‍ഷിമേഴ്സ്, 4) ആയിരം തെങ്ങ്, 5) കുതിരപ്പന്തയം, 6) തെമുജിന്‍, 7) ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്, 8) പൂര്‍വഗംഗാവംശത്തിലെ നരസിംഹദേവന്‍, 9) പട്ടുനൂല്‍വ്യവസായം, 10) വിയര്‍പ്പിലെ ലാക്ടിക് അമ്ളം മണത്തറിഞ്ഞ്, 11) ദക്ഷിണ അത്ലാന്റിക്, 12) എസ്.എല്‍ പുരം സദാനന്ദന്‍, 13) പോപ്പ്സംഗീതം, 14) ടോപ്പിയറി, 15) ഇംഗ്ളണ്ടും ഫ്രാന്‍സും, 16) കരള്‍, 17) ആറന്മുള പൊന്നമ്മ, 18) ഡബ്ളിയു.ബി. യേറ്റ്സ്, 19) ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും, 20) പയര്‍, 21) സ്ട്രാറ്റോസ്ഫിയര്‍, 22) ജിബ്രാള്‍ട്ടര്‍, 23) ഗോപാലകൃഷ്ണഗോഖലെ, 24) ഈനോളജി, 25) ഷേക്സ്പിയര്‍, 26) 368, 27) പ്രധാനമന്ത്രി, 28) ആമുഖം, 29) പ്രധാനമന്ത്രി, 30) ബ്രിട്ടന്‍, 31) കാനഡ, 32) യു.എസ്.എ, 33) ജവഹര്‍ലാല്‍ നെഹ്രു, 34) നാല് എ, 35) 1951, 36) അസ്റ്റാറ്റിന്‍, 37) അലുമിനിയം, 38) എട്ട്, 39) മാര്‍ട്ടിന്‍ കൂപ്പര്‍, 40) ന്യൂഡല്‍ഹി, 41) വിഷ്ണുശര്‍മ്മ, 42) അയര്‍ലന്‍ഡില്‍, 43) ബെറിംഗ് കടലിടുക്ക്, 44)ഇന്ത്യ, 45) കിണറുകള്‍.

പൊതു വിജ്ഞാനം-149-പത്മഭൂഷണ്‍ നേടിയ ആദ്യ കേരളീയ വനിത?

1. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് ലഭിച്ച വര്‍ഷം?
2. മഗ്സാസെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വനിത?
3. രസതന്ത്രത്തിനും സമാധാനത്തിനും നൊബേല്‍ സമ്മാനം നേടിയ വ്യക്തി?
4. അര്‍ജ്ജുന അവാര്‍ഡിന്റെ സമ്മാനത്തുക?
5. ഭാരതരത്നം നല്‍കിത്തുടങ്ങിയ വര്‍ഷം?
.6. വള്ളത്തോള്‍ അവാര്‍ഡിന്റെ  സമ്മാനത്തുക?
7. സമാധാനകാലത്തെ സൈനിക സേവനങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി?
8. നൊബേല്‍ സമ്മാനം ആദ്യമായി നേടിയ റഷ്യന്‍ സാഹിത്യകാരന്‍?
9. ന്യൂക്ളിയര്‍ ഫിസിക്സിന്റെ സ്ഥാപകനായ ഏണസ്റ്റ് വാര്‍ഫോര്‍ഡിന് ഏതു മേഖലയിലാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്?
10.  അരുന്ധതിറോയിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
11. പത്മഭൂഷണ്‍ നേടിയ ആദ്യ കേരളീയ വനിത?
12. ഏറ്റവും കൂടുതല്‍ വനിതകള്‍ നൊബേല്‍ പുരസ്കാരം നേടിയ വര്‍ഷം?
13. ലോഹങ്ങള്‍ ആസിഡുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം?
14. ഭൂമിയുടെ കേന്ദ്രത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
15. ബ്ളാസ്റ്റ് ഫര്‍ണസ് വഴി നിര്‍മ്മിച്ചെടുക്കുന്ന ലോഹം?
16. ഭക്ഷണത്തില്‍ ഇരുമ്പിന്റെ കുറവ് എന്തിന് കാരണമാകുന്നു?
17. ഉരുക്കിലെ ഘടകമൂലകങ്ങള്‍
18. മെര്‍ക്കുറിയുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്.
19. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം?
20.ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം?
21. ഇല്‍മനൈറ്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹം?
22. ഉയര്‍ന്ന കാഠിന്യവും താഴ്ന്ന ഭാരവും അറ്റോമിക സംഖ്യ 79 ആയ മൂലകമേത്?
23. ആഭരണങ്ങളുണ്ടാക്കാന്‍ സ്വര്‍ണ്ണത്തിന്റെ കൂടെ ചേര്‍ക്കുന്ന ലോഹം?
24. ഡല്‍ഹി സുല്‍ത്താനത്തിലെ ആദ്യ സുല്‍ത്താന്‍?
25. ഖില്‍ജി വംശ സ്ഥാപകന്‍?
26. തുഗ്ളക്കന്‍ പരിഷ്കാരങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സുല്‍ത്താന്‍?
27. സയ്യിദ് വംശ സ്ഥാപകന്‍?
28. നല്ലളം താപനിലയം ഏതു ജില്ലയില്‍?
29. അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്ക വന്‍കരകളെ വേര്‍തിരിക്കുന്ന കടലിടുക്ക്?
30. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി?
31. മഹാഭാരതത്തിന്റെ അവസാനത്തെ പര്‍വ്വം?
32. അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദര്‍ശനം ഏതു വര്‍ഷത്തില്‍?
33. മഴവില്ലില്‍ നടുക്ക് കാണുന്ന നിറം?
34. പ്ളാനിംഗ് കമ്മിഷന്‍, നാഷണല്‍ ഡവലപ്മെന്റ് കൌണ്‍സില്‍, ഇന്റര്‍ സ്റ്റേറ്റ് കൌണ്‍സില്‍ എന്നിവയുടെ എക്സ് ഒഫിഷ്യോ അദ്ധ്യക്ഷന്‍?
35. അധികാരം കൈയടക്കാന്‍ 1923-ല്‍ ഹിറ്റ്ലര്‍ നടത്തിയ അട്ടിമറി ശ്രമത്തിന്റെ പേര്?
36. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം?
37. മുംബയ് നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യോനമാണ്. ഏതാണത്?
38. അസ്ഥിയില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
39. അതിചാലകത കണ്ടുപിടിച്ചതാര്?
40. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
41. ആര്‍ജിത ഇന്ത്യന്‍ പൌരത്വമുണ്ടായിരുന്ന ആദ്യഭാരതരത്നം ജേതാവ്?
42. ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?
43. വിസ്ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകരണമാണ്?
44. വിസ്തീര്‍ണ്ണത്തില്‍ ലോകത്ത് അമേരിക്കയ്ക്ക് എത്രാംസ്ഥാനമാണ്?
45. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി

  ഉത്തരങ്ങള്‍
1) 1996, 2) മദര്‍ തെരേസ, 3) ലീനസ്പോളിംഗ്, 4) 5 ലക്ഷം രൂപ, 5) 1954, 6) 1,11,111, 7) അശോകചക്രം, 8) ബോറിസ് പാസ്റ്റല്‍നാക്, 9) രസതന്ത്രം, 10)  ആള്‍ജിബ്ര ഒഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, 11) ലക്ഷ്മി. എന്‍. മേനോന്‍, 12) 2009 (5 വനിതകള്‍), 13) ഹൈഡ്രജന്‍, 14) ഇരുമ്പ്, 15) ഇരുമ്പ്, 16) അനീമിയ (വിളര്‍ച്ച), 17) ഇരുമ്പ്, കാര്‍ബണ്‍, 18) ഫ്ളാസ്ക്, 19) മെര്‍ക്കുറി, 20) തിരുവനന്തപുരം, 21) ടൈറ്റാനിയം, 22) സ്വര്‍ണ്ണം, 23) ചെമ്പ്, 24) കുത്തുബ്ദീന്‍ ഐബക്ക്, 25) ജലാലുദ്ദീന്‍ ഖില്‍ജി, 26) മുഹമ്മദ് ബിന്‍ തുഗ്ളക്ക്, 27) കിസ്ര്‍ഖാന്‍, 28) കോഴിക്കോട്, 29) ഡ്രേക്ക് പാസേജ്, 30) ഗ്ളൂട്ടിയസ് മാക്സിമസ്, 31) സ്വര്‍ഗ്ഗാരോഹണപര്‍വ്വം, 32) എ.ഡി. 851, 33) പച്ച, 34) പ്രധാനമന്ത്രി, 35) ബീര്‍ ഹാള്‍ പുഷ്, 36) കെരാറ്റിന്‍, 37) സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്, 38) കാല്‍സ്യം, 39) കാമര്‍ലിങ് ഓനസ്, 40) എ,ബി, 41) മദര്‍തെരേസ, 42) സന്ധികള്‍, 43) ക്രിക്കറ്റ്, 44) നാലാം സ്ഥാനം, 45) 780 മെഗാവാട്ട്.

പൊതു വിജ്ഞാനം-148-കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച മണ്ഡലം?

1. ഉട്ടോപ്പിയ രചിച്ചത്?
2. ഉല്ലേഖ ഗായകന്‍ എന്നറിയപ്പെട്ട മലയാള കവി?
3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിറുത്തിയ ആദ്യ അംഗം?
4. ശക്തന്‍ തമ്പുരാന്‍ അന്തരിച്ചത് ഏത് വര്‍ഷത്തില്‍?
5. ഋഷികേശില്‍ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?
6. ലാമറാബ്ലെ എന്ന ഫ്രഞ്ച് നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?
7. പെലെയുടെ യഥാര്‍ത്ഥ പേര്?
8. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍?
9. ഇന്ത്യന്‍ കാലാവസ്ഥ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്?
10. കനാല്‍ ശൃംഖല വിപുലമായ രീതിയില്‍ നിര്‍മ്മിച്ച തുഗ്ളക് സുല്‍ത്താന്‍
11. കല്പനാചൌള ബഹിരാകാശത്തു പോയത് ഏതു പേടകത്തിലാണ്?
12. ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?
13. ലിംഗായത്തുകളുടെ ആരാധനാമൂര്‍ത്തി?
14. സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിത?
15. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്?
16. കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച മണ്ഡലം?
17. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ എവിടെയാണ്?
18. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം?
19. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മത്സ്യം?
20. വിയന്ന ഏതു നദിയുടെ തീരത്താണ്?
21. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം?
22. കേരളത്തിലെ ആദ്യത്തെ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
23. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് എവിടെയാണ്?
24. തെയിന്‍ ഡാം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
25. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
26. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
27. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെടുന്ന രാജ്യം?
28. സോളങ്കി വംശത്തിന്റെ തലസ്ഥാനം?
29. കേരളത്തിലെ ആദ്യത്തെ  കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്ത്?
30. ഇന്ത്യന്‍ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
31. വാല്മീകി ടൈഗര്‍ റിസര്‍വ് ഏത് സംസ്ഥാനത്ത്?
32. ലോകത്തെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടം?
33. മേഘങ്ങള്‍ കൂടുതലായി കാണപ്പെടുന്ന അന്തരീക്ഷപാളി?
34. ഹൂണ വംശത്തിന്റെ രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍?
35. ചേരന്മാര്‍ മൂഷകരാജ്യം കീഴടക്കിയവര്‍ഷം?
36. ലോകത്താദ്യമായി ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയത്?
37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമനിര്‍മ്മാണസഭ ഏതു രാജ്യത്തിന്റേത്?
38. ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ ഒന്നാമത്തെ ചാന്‍സലര്‍?
39. ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതിക്ക് പറയുന്ന പേര്?
40. മുസ്ളീങ്ങളുടെ ഏറ്റവും പാവനസ്ഥലമായ കബ ഏത് രാജ്യത്താണ്?
41. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യമണ്ഡലം?
42. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
43. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
44. ഏത് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റാണ് മുസ്തഫ കമാല്‍?
45. ജഹാംഗീറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍?

1) തോമസ്മൂര്‍, 2) ഉള്ളൂര്‍,3) റോസമ്മാ പുന്നൂസ്,4) എ.ഡി.1805, 5) ചന്ദ്രഭാഗ, 6) നാലപ്പാട്ട് നാരായണമേനോന്‍, 7) എഡ്ഗര്‍ അരാന്റസ് ഡോനാസിമെന്റോ, 8) പി.സി.മഹലനോബീസ്, 9) ഡോ. പി.ആര്‍. പിഷാരടി, 10) ഫിറോസ് ഷാ തുഗ്ളക്, 11) കൊളംബിയന്‍, 12) വിജയലക്ഷ്മി പണ്ഡിറ്റ്,13) ശിവന്‍, 14) മീരാഭായി, 15) 1793 ജനുവരി 21, 16) പറവൂര്‍, 17) തിരുവനന്തപുരം, 18) 62 വയസ്സ്, 19)  ഈല്‍ 20) ഡാന്യൂബ്, 21) എ.ഡി. 1524, 22) ഡോ. സി.ഒ. കരുണാകരന്‍, 23) ചവറ, 24) രഞ്ജിത്സാഗര്‍ ഡാം, 25) പത്മാ രാമചന്ദ്രന്‍, 26) സിലിക്കണ്‍, 27) ഘാന, 28)  അന്‍ഹില്‍വാര, 29) വെള്ളനാട്, 30) രാമനാഥപച്ച, 31) ബീഹാര്‍. 32) ഖോണ്‍ (ലാവോസില്‍) 33) ട്രോപോസ്പിയര്‍,34) മിഹിരകുലന്‍, 35) എ.ഡി. 880, 36) ലണ്ടനില്‍, 37)  ഐസ്ലാന്‍ഡ്, 38) കോണ്‍റാഡ് അഡനോര്‍, 39) ബാര്‍ട്ടര്‍, 40) സൌദി അറേബ്യ, 41) ദേവികുളം, 42) ഇന്‍

പൊതു വിജ്ഞാനം-147-കേരളത്തിന്റെ ഔദ്യോഗിക പക്ഷി

1. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണം?
2. റൌലറ്റ് നിയമം ഏതുവര്‍ഷമാണ് നിലവില്‍ വന്നത്?
3. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
4. പൊട്ടാസ്യം എന്ന മൂലകീകം ലഭിച്ചത് ഏതു ലാറ്റിന്‍ വാക്കില്‍ നിന്നാണ്?
5. ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങള്‍?
6. ലഘുഭാസ്കരീയത്തിന്റെ കര്‍ത്താവ്?
7. പെട്രോളിയത്തിന്റെ അസംസ്കൃത രൂപം അറിയപ്പെടുന്നത്?
8. കബ്രാളിന്റെ കൊച്ചി സന്ദര്‍ശനം ഏത് വര്‍ഷത്തിലാണ്?
9. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?
10. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
11. ഇന്ത്യന്‍ സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?
12.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
13. ഐ.എസ്.ആര്‍.ഒ സ്ഥാപിതമായ വര്‍ഷം?
14. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രമുഖനായ അമേരിക്കന്‍ പ്രസിഡന്റ്?
15. ഐക്യരാഷ്ട്രസഭയുടെ സര്‍വകലാശാലയുടെ ആസ്ഥാനം?
16. ലിയോപോള്‍ഡ് ബ്ളും ആരു സൃഷ്ടിച്ച കഥാപാത്രമാണ്?
17. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
18. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ളബ്?
19. ടെലിവിഷന്‍ കണ്ടുപിടിച്ചത്?
20. ലൂണാര്‍ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
21. ലുക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
22. ചാലൂക്യന്‍മാരുടെ തലസ്ഥാനം?
23. ചാലൂക്യ രാജാവ് പുലികേശി രണ്ടാമനെ തോല്‍പ്പിച്ച പല്ലവ രാജാവ്?
24. ഹൈപ്പര്‍ മെട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്?
25. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
26. മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു?
27. ടൈഗര്‍ സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?
28. കേരളത്തിലെ ആദ്യ നൃത്ത-നാട്യ പുരസ്കാരത്തിന് അര്‍ഹയായത്?
29. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത?
30. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടിയത്?
31. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ളത്?
32. ഓസ്ട്രേലിയ കണ്ടെത്തിയത് ?
33. എ പാസേജ് ടു ചൈന രചിച്ചത്?
34. നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
35. ഗോല്‍ക്കൊണ്ടയെ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്തത്?
36. ഫോട്ടോ കോപ്പിയറില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം?
37. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
38. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ?
39. 'എനിക്ക് നല്ല അമ്മമാരെ തരൂ. ഞാന്‍ നിങ്ങള്‍ക്ക് നല്ല രാജ്യം തരാം' എന്നു പറഞ്ഞത്?
40. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
41. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍?
42. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിര?
43. ഹണിമൂണ്‍ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും ഏതു തടാകത്തിലാണ്?
44. തേനീച്ചക്കൂട്ടില്‍ മുട്ടയിടുന്ന പക്ഷി?
45. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

ഉത്തരങ്ങള്‍
1) മൂന്നാര്‍, 2) 1919, 3) കേണല്‍ ഗോദവര്‍മ്മരാജ, 4) കാലിയം, 5) മൌറീഷ്യസ്, ഫിജി, 6) ശങ്കരനാരായണന്‍, 7) ക്രൂഡ് ഓയില്‍, 8) എ.ഡി 1500, 9) ജിബ്രാള്‍ട്ടര്‍, 10) പ്ളേഗ്, 11) മായാവതി, 12)തൃശ്ശൂര്‍, 13) 1969, 14) ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ്, 15) ടോക്കിയോ, 16) ജെയിംസ് ജോയ്സ്, 17) ഫെയ്സി, 18) എഫ്.സി. കൊച്ചിന്‍, 19) ജോണ്‍ ബേര്‍ഡ്, 20) സില്‍വര്‍ നൈട്രേറ്റ്, 21) വെളുത്ത രക്താണുക്കള്‍, 22) വാതാപി, 23) നരസിംഹ വര്‍മ്മന്‍, 24) കണ്ണ്, 25) വേഴാമ്പല്‍, 26) ഫ്രഞ്ച്, 27) മദ്ധ്യപ്രദേശ്, 28) കലാമണ്ഡലം സത്യഭാമ, 29) മരതകവല്ലി ഡേവിഡ്, 30) ഉത്തര്‍പ്രദേശ്, 31) മിസോറം, 32) ക്യാപ്റ്റന്‍ കുക്ക്, 33) ജെ.കെ. ഗാല്‍ബ്രെയ്ക്ക്, 34) ഷില്ലോങ്, 35) ഔറംഗസീബ് (1687), 36) സെലീനിയം, 37) പൊതുകല്‍ (മലപ്പുറം), 38) തമിഴ്, 39) നെപ്പോളിയന്‍, 40) തിരൂര്‍-ബേപ്പൂര്‍, 41) രാജാ രവിവര്‍മ്മ, 42) ഹിമാലയം, 43) ചില്‍ക്ക, 44) പൊന്‍മാന്‍, 45) വത്തിക്കാന്‍.

പൊതു വിജ്ഞാനം-146- വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?

1. റയോണ്‍ കണ്ടുപിടിച്ചത്?
2. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം?
3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏകമന്ത്രി?
4. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകള്‍ ഉണ്ട്?
5. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം?
6. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്?
7. ഇന്ത്യന്‍ ശിക്ഷാനിയമം നടപ്പിലാക്കിയവര്‍ഷം?
8. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
9. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
10. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?
11. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം?
12. ഇന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി?
13. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?
14. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം?
15. കേരളത്തില്‍ പൊലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
16. ടിപ്പുസുല്‍ത്താന്റെ തലസ്ഥാനമായിരുന്നത്?
17. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി?
18. ലൂസിറ്റാനിയ ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
19. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
20. ചാലുക്യന്മാരുടെ തലസ്ഥാനം?
21. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
22. ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് ഫാക്ടറി ഏതുസംസ്ഥാനത്താണ്?
23. ഹൈദരാബാദ് ഏതു നദീതീരത്താണ്?
24. ചിറാപുഞ്ചി ഏതു സംസ്ഥാനത്താണ്?
25. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യവസായ ശാലകള്‍ ഉള്ളത്?
26. തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം?
27. എ നേഷന്‍ ഇന്‍ മേക്കിംഗ് രചിച്ചത്?
28. തെക്കേ  അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
29. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
30. ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്?
31. പോളിഗ്രാഫിന്റെ മറ്റൊരു പേര്?
32. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ ഫാക്ടറി?
33. ഗോവര്‍ദ്ധന്റെ യാത്രകള്‍ രചിച്ചതാര്?
34. ക്ളോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം?
35. ഏത് രാജ്യത്തിന്റെ യൂറോപ്യന്‍ ഭാഗമാണ് ഗ്രേസ്?
36. ലോകത്തിലെ ഏറ്റവും വലിയ ഗുഹാവ്യൂഹം?
37. ഫോര്‍ത്തൂസ് മലബാറിക്കസ് എവിടെനിന്നാണ് ആദ്യമായി അച്ചടിച്ചത്?
38. ലോകത്താദ്യമായി ടെലിഫോണ്‍ എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം?
39. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്?
40. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?
41. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ളക്സ് എവിടെയാണ്?
42. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
43. വേണാട്ടില്‍ പുലപ്പേടി നിരോധിച്ച ഭരണാധികാരി?
44. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം?
45. ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?

  ഉത്തരങ്ങള്‍
1) ജോസഫ് സ്വാന്‍ (1883), 2) കുങ്കുമം, 3) കെ. മുരളീധരന്‍, 4) 36, 5) ഇന്ത്യ, 6) അടല്‍ ബിഹാരി വാജ്പേയി, 7) 1861, 8) ആര്‍.ഡി. കാര്‍വെ, 9) മുംബയ്, 10) ബിബി കാമഖ്ബര, 11) കുണ്ടറ, 12) ഡി.എം.കെ, 13) സാംബസി, 14) മറയൂര്‍, 15) കൊല്ലം, 16) ശ്രീരംഗപട്ടണം, 17) ആന, 18) പോര്‍ച്ചുഗല്‍, 19) അരുണാചല്‍പ്രദേശ്, 20) വാതാപി, 21) നെയ്യാര്‍, 22) പശ്ചിമബംഗാള്‍, 23) മൂസി, 24) മേഘാലയ, 25) മഹാരാഷ്ട്ര, 26) ഇന്ത്യ, 27)സുരേന്ദ്രനാഥ് ബാനര്‍ജി, 28) ബ്രസീല്‍,  29) ബൊക്കാഷ്യോ, 30) ശ്രാവണബലഗോള, 31) ലൈഡിറ്റക്ടര്‍, 32) യൂണിയന്‍ കാര്‍ബൈഡ്, 33) ആനന്ദ്, 34) മഗ്നീഷ്യം, 35) തുര്‍ക്കി, 36) മാമത്ത്ഗുഹ, 37) ആംസ്റ്റര്‍ഡാം, 38) യു.എസ്.എ, 39) കുമ്പളങ്ങി, 40) മുതല, 41) തിരുവല്ലം, 42) നീലത്തിമിംഗിലം, 43) കോട്ടയം കേരളവര്‍മ്മ, 44) ജമ്മു - കാശ്മീര്‍, 45)സുന്ദര്‍ബന്‍സ്.

-പൊതു വിജ്ഞാനം--145 -മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?

1. ലോഹങ്ങള്‍ ഏതുതരം തന്മാത്രകളാണ്?
2. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
3. ഫെറം എന്നറിയപ്പെടുന്ന മൂലകം?
4. ഇരുമ്പിന്റെ പ്രധാനപ്പെട്ട അയിര്?
5. ഇരുമ്പ് രക്തത്തില്‍ ഏതു കോശത്തിന്റെ ഭാഗമാണ്
6. രക്തത്തില്‍ ഇരുമ്പ് അധികമാകുന്ന അവസ്ഥയെ വിളിക്കുന്നത്?
7. മെര്‍ക്കുറി വിഷബാധ അറിയപ്പെടുന്നത്?
8. 'മാര്‍ജാര നൃത്തരോഗം' എന്നറിയപ്പെടുന്നത്?
9. വെണ്‍മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
10. വിമാനങ്ങളുടെ എന്‍ജിന്‍ഭാഗം നിര്‍മ്മിക്കാന്‍.... ലോഹസംയുക്തങ്ങള്‍ ഉപയോഗിക്കുന്നു?
11. ഒരു ലോഹത്തെ വലിച്ചുനീട്ടി നൂലാക്കാന്‍ കഴിയുന്ന പ്രത്യേകത?
12. സ്വതന്ത്ര ലോഹങ്ങളേതാണ്?
13. നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയ വര്‍ഷം?
14. വില്യം റോണ്‍ജനെ ഭൌതിക നൊബേലിന് അര്‍ഹനാക്കിയ കണ്ടുപിടിത്തം?
15. കേരള സര്‍ക്കാര്‍ ഏറ്റവും മികച്ച കേരകര്‍ഷകന് നല്‍കുന്ന ഉയര്‍ന്ന അവാര്‍ഡ്?
16. വിശ്വസുന്ദരിപട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?
17. ദ്രോണാചാര്യ അവാര്‍ഡ് നല്‍കിത്തുടങ്ങിയ വര്‍ഷം?
18. ഖേല്‍രത്ന നേടിയ ആദ്യത്തെ വനിത
19. ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതി?
20. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?
21. ബര്‍ണാഡ്ഷായ്ക്ക് സാഹിത്യ നൊബേല്‍ ലഭിച്ച വര്‍ഷം?
22. ഒ.വി. വിജയന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
23. ആദ്യമായി സ്വരാജ് ട്രോഫി നേടിയ കോര്‍പ്പറേഷന്‍?
24. ഭീംസെന്‍ ജോഷിക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം?
25. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത?
26. കാളിദാസ സമ്മാന്‍ നല്‍കിത്തുടങ്ങിയ വര്‍ഷം?
27. ഓസ്കാര്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ വര്‍ഷം?
28. മികച്ച ചിത്രത്തിനുള്ള 2010ലെ ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ സിനിമ?
29. പല്ലവരാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം?
30. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
31. നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവര്‍ത്തി?
32. ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്?
33. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആര്‍ട്ടറി?
34. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസംഘടന നടന്നത്?
35. ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യത്തെ മാസം?
36. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍?
37. 'മറാത്ത മാക്യവെല്ലി' എന്നറിയപ്പെട്ടത്?
38. മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?
39. അജ്മീരില്‍ അര്‍ഹായിദിന്‍ കാ ജോന്‍പരാ പണികഴിപ്പിച്ചത്?
40. മീസില്‍സ് വാക്സിന്‍ കണ്ടുപിടിച്ചതാര്?
41. അറേബ്യന്‍ നാടുകളെയും ആഫ്രിക്കന്‍ വന്‍കരയെയും വേര്‍തിരിക്കുന്ന കടല്‍?
42. 'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്', ശാസ്ത്രമില്ലാത്ത മതം കുരുടനും" ആരുടേതാണ് ഈ വാക്കുകള്‍?
43. 'മതിലുകള്‍' എന്ന നോവല്‍ രചിച്ചത്?
44. ആര്‍ദ്രത അളക്കുന്ന ഉപകരണം?
45. ആര്‍ക്കുശേഷമാണ് ബാല്‍ബന്‍ ഡല്‍ഹി സുല്‍ത്താനായത്?

ഉത്തരങ്ങള്‍
1) ഏകാറ്റോമിക തന്മാത്രകള്‍, 2) ഇരുമ്പ്, 3) ഇരുമ്പ്, 4) ഹേമറ്റൈറ്റ്, 5) ചുവന്ന രക്താണു, 6) സിഡറോസിസ്, 7) മിനമാത രോഗം, 8) മിനമാത രോഗം, 9) ടൈറ്റാനിയം ഡയോക്സൈഡ്, 10) ടൈറ്റാനിയം, 11) ഡക്റ്റിലിറ്റി, 12) സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, 13) 1901, 14) എക്സ്റേ, 15) കേരകേസരി , 16) സുസ്മിതാസെന്‍, 17) 1985, 18) കര്‍ണം മല്ലേശ്വരി, 19) ജ്ഞാനപീഠം, 20) ബാലാമണി അമ്മ, 21) 1925, 22) ഗുരു സാഗരം, 23) കോഴിക്കോട്, 24) 2008, 25) ജുംബാ ലാഹിരി, 26) 1983, 27) 1929, 28) അവതാര്‍, 29) മഹാബലിപുരം, 30) ബാര്‍ബഡോസ്, 31) ഹര്‍ഷവര്‍ദ്ധനന്‍, 32) ദൌലത് ഖാന്‍ ലോദി, 33) അയോര്‍ട്ട, 34) 7, 35) ജനുവരി, 36) ലൂയി ബ്രെയ്ല്‍, 37) ബാലാജി വിശ്വനാഥ്, 38) വയലറ്റ്, 39) കുത്തബുദ്ദീന്‍ ഐബക്, 40) ജോണ്‍ എഫ്. എന്‍ഡേഴ്സ്, 41) ചെങ്കടല്‍, 42) ഐന്‍സ്റ്റീന്‍, 43) വൈക്കം മുഹമ്മദ് ബഷീര്‍, 44) ഹൈട്രോമീറ്റര്‍, 45)നാസിറുദ്ദീന്‍ മഹ്മൂദ്.

പൊതു വിജ്ഞാനം-144-കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളിയാര്?

1. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നിട്ടുള്ള സംസ്ഥാന പാര്‍ട്ടിയേത്?
2. കേന്ദ്രമന്ത്രിയായ  ആദ്യത്തെ മലയാളിയാര്?
3. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ച നഗരമേത്?
4.  ലോകത്തിന്റെ കാപ്പി തുറമുഖം എന്നറിയപ്പെടുന്ന ബ്രസീലിയന്‍ നഗരമേത്?
5.  സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
6. എത്യോപ്യയുടെ പഴയ പേരെന്തായിരുന്നു?
7. പ്രാചീന കാലത്തെ കലിംഗം ഇപ്പോള്‍ ഏത് സംസ്ഥാനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്?
8. ഏത് രാജ്യക്കാരാണ് ഭൂകമ്പമാപിനി കണ്ടുപിടിച്ചത്?
9. ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാണശാലകളിലൊന്നായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്സ് എവിടെയാണ്?
10. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?
11. കോളാര്‍, ഹൂട്ടി, രാമഗിരി എന്നീ ഖനികള്‍ എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
12. ക്ളാസിക്കല്‍ പദവി ലഭിച്ച എത്ര നൃത്തരൂപങ്ങളാണ് ഉള്ളത്?
13. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമേത്?
14. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?
15. സസ്യകോശം കണ്ടെത്തിയ ശാസ്ത്രഞ്ജനാര്?
16. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ സൂക്ഷ്മജീവിയേത്?
17. കൊച്ചി കപ്പല്‍നിര്‍മ്മാണശാലയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യമേത്?
18. ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയനാമം?
19. ദീര്‍ഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെന്‍സേത്?
20. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
21. ലോക നാളികേരദിനമായി ആചരിക്കുന്നത്?
22. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
23. ആദ്യത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതാര്?
24. ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്?
25. ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
26.  വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
27. ദേശീയ വിജ്ഞാനകമ്മിഷന്‍ നിലവില്‍വന്നതെന്ന്?
28. വീല്‍സ് ഡിസീസ്, ലെപ്റ്റോസ്പൈറോസിസ് എന്നിങ്ങനെ അറിയപ്പെടുന്ന രോഗമേത്?
29. പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെ ഫലമായി കേരളത്തില്‍ രൂപംകൊണ്ട കലാരൂപമേത്?
30. തുരിശിന്റെ ശാസ്ത്രീയനാമമെന്ത്?
31. വിമാനങ്ങളിലെ ബ്ളാക്ക് ബോക്സിന്റെ നിറമെന്ത്?
32. കരിമ്പിലുള്ള പഞ്ചസാരയേത്?
33. എല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഏത് രാസവസ്തുകൊണ്ടാണ്?
34. ബോധിവൃക്ഷം എവിടെയാണുള്ളത്?
35. പോളിഷ് ഇടനാഴി എന്നറിയപ്പെട്ട പ്രദേശമേത്?
36. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
37. ആരുടെ കൃതിയാണ് സത്യാര്‍ത്ഥപ്രകാശ്?
38. ദേശീയ പതാകയുടെ ശില്പിയാര്?
39.  വെല്‍ത്ത് ഒഫ് നേഷന്‍സ് എന്ന കൃതിയുടെ കര്‍ത്താവാര്?
40. സൈനിക സ്കൂള്‍ എന്ന ആശയം ആരുടേതായിരുന്നു?
41.  കാത്തേ എന്ന് പഴയകാലത്ത് യൂറോപ്യന്‍മാര്‍ വിളിച്ച സ്ഥലമേത്?
42. ഏത് നഗരത്തിന്റെ പഴയ പേരായിരുന്നു ബട്ടാവിയ?
43. കിഴക്കന്‍ പാകിസ്ഥാന്‍ ഇപ്പോള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?
44. പോര്‍ച്ചുഗല്‍ മുന്‍പ് അറിയപ്പെട്ട പേരെന്ത്?
45. ദക്ഷിണ റൊഡേഷ്യ എന്നറിയപ്പെട്ട പ്രദേശമേത്?

  ഉത്തരങ്ങള്‍
1) തെലുങ്കുദേശം പാര്‍ട്ടി, 2) ഡോ. ജോണ്‍ മത്തായി, 3) ന്യൂഡല്‍ഹി, 4) സാന്റോസ്, 5) ബാങ്കോക്ക്, 6)  അബിസീനിയ, 7) ഒഡീഷ, 8) ചൈനക്കാര്‍, 9) കൊല്‍ക്കത്ത, 10) 1853 ഏപ്രില്‍ 16, 11) സ്വര്‍ണം, 12) എട്ട്, 13) മഹാരാഷ്ട്ര, 14) ഗോപാലകൃഷ്ണ ഗോഖലെ, 15) ഷ്ളീഡന്‍, 16) വൈറസ്, 17) ജപ്പാന്‍, 18) നെല്ല്, 19) കോണ്‍വെക്സ് ലെന്‍സ്, 20) പശ്ചിമബംഗാള്‍, 21) സെപ്തംബര്‍ 2, 22) സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, 23) ദേവികാറാണി റോറിച്ച്, 24) 1959 സെപ്തംബര്‍ 15, 25) 2005 സെപ്തംബര്‍ 7, 26) 2005 ഒക്ടോബര്‍ 12, 27) 2005 ജൂണ്‍ 13, 28) എലിപ്പനി,29) ചവിട്ടുനാടകം, 30) കോപ്പര്‍ സള്‍ഫേറ്റ്, 31) ഓറഞ്ച്, 32) സുക്രോസ്, 33) കാല്‍സ്യം ഫോസ്ഫേറ്റ്, 34) ഗയയില്‍, 35) ഡാന്‍സിഗ്,36) ഡോ. രാജാരാമണ്ണ, 37) ദയാനന്ദസരസ്വതി, 38) പിംഗാലി വെങ്കയ്യ, 39) ആഡംസ്മിത്ത്,40) വി.കെ. കൃഷ്ണമേനോന്‍,41) ചൈന,42) ജക്കാര്‍ത്ത,43) ബംഗ്ളാദേശ്,44) ലൂസിറ്റാനിയ,45) സിംബാബ്വെ.

പൊതു വിജ്ഞാനം-143-കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലേത്?

1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഏതു സംസ്ഥാനത്താണ്?
2. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷമേത്?
3. 1966 ജനുവരി 10 ലെ താഷ്കെന്റ് കരാറില്‍ ഒപ്പുവച്ച നേതാക്കള്‍ ആരെല്ലാം?
4. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വര്‍ഷമേത്?
5. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍ വന്നതെന്ന്?
6. ഏത് സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാഹ്വാനം ചെയ്തത്?
7. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരമെത്ര!
8. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ധനകാര്യമന്ത്രിയാര്?
9. കാറ്റുവീഴ്ചരോഗം ഏതുവിളയെയാണ് ബാധിക്കുന്നത്?
10. ഏതുരാജ്യത്തിന്റെ ദേശീയപതാകയാണ് യൂണിയന്‍ ജാക്ക്?
11. ചന്ദ്രന്റെ പ്രകാശം ഭൂമിയലെത്താന്‍ വേണ്ട സമയം?
12. മണ്ണിന്റെ അമ്ളത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
13. പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
14. ആസിയാന്‍ സംഘടനയുടെ ആസ്ഥാനമെവിടെയാണ്?
15. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണകേന്ദ്രമേത്?
16. ഏതു രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന?
17. തെലുങ്കുഗംഗ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത് ഏത് നഗരത്തിനാണ്?
18. സതേണ്‍ റെയില്‍വേയുടെ ആസ്ഥാനമെവിടെയാണ്?
19. ഭാരതീയ സംഗീതത്തിന്റെ ഉത്ഭവകേന്ദ്രമായി അറിയപ്പെടുന്ന വേദമേത്?
20. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നതെവിടെ?
21. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമേത്?
22. ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തിയ വര്‍ഷമേത്?
23. ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശമേത്?
24. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞനാര്?
25. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
26. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലേത്?
27. ഇന്ത്യയിലെ പ്രധാന കപ്പല്‍ നിര്‍മ്മാണകേന്ദ്രമായ മസഗണ്‍ഡോക് എവിടെയാണ്?
28. ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
29. അസഡറിക്ട ഇന്‍ഡിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഔഷധസസ്യമേത്?
30. ഇലകളില്‍ നിര്‍മ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്ന കലയേത്?
31. പെരിയാറിന്റെ പഴയപേര് എന്തായിരുന്നു?
32. ഒലേറി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
33. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമേത്?
34. നിശാന്ധതയ്ക്ക് കാരണം ഏതു വൈറ്റമിന്റെ കുറവാണ്?
35. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവകാശമുള്ള എന്നാല്‍ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥനാര്?
36. ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമ്മിഷണറായ ഏക വനിതയാര്?
37. അംബേദ്കറുടെ അന്ത്യവിശ്രമസ്ഥാനമേത്?
38. ധവള വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
39. ഇന്ത്യാ സെക്യൂരിറ്റി പ്രസ് സ്ഥിതി ചെയ്യുന്നതെവിടെ?
40. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്?
41. തവാങ് ബുദ്ധവിഹാരം എവിടെയാണ്?
42. ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ നടന്നത് വര്‍ഷമേത്?
43. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പേത്?
44. ഇന്ത്യയില്‍ പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്നതെന്ന്?
45. ദൂരദര്‍ശന്റെ ആപ്തവാക്യമേത്?

ഉത്തരങ്ങള്‍
1) രാജസ്ഥാന്‍, 2) 1790, 3)ലാല്‍ബഹാദൂര്‍ ശാസ്ത്രിയും മുഹമ്മദ് അയൂബ്ഖാനും, 4) 1600, 5) 1998 ഡിസംബര്‍ 11, 6) 1942 ലെ ക്വിറ്റിന്ത്യാസമരം, 7) 2895 മീറ്റര്‍, 8) ആര്‍.കെ. ഷണ്‍മുഖം ചെട്ടി, 9) തെങ്ങ്, 10) ബ്രിട്ടന്‍, 11) 1.3 സെക്കന്‍ഡ്, 12) കുമ്മായം, 13) ഇപ്പോഴത്തെ അസം, 14) ജക്കാര്‍ത്ത, 15) തട്ടേക്കാട്, 16) തായ്ലന്‍ഡ്, 17) ചെന്നൈ, 18) ചെന്നൈ, 19) സാമവേദം, 20) ഹമ്പി (കര്‍ണാടകം), 21) തമിഴ്നാട്ടിലെ ആനമല, 22) 1917, 23) ആന്‍ഡമാന്‍ നിക്കോബാര്‍, 24) ജെ.സി. ബോസ്, 25) പീനിയല്‍ ഗ്രന്ഥി, 26) ഏഷ്യാനെറ്റ്, 27) മുംബയ്, 28) കൊല്‍ക്കത്ത, 29) വേപ്പ്, 30) ഫ്ളോയം, 31) ചൂര്‍ണി, 32) പച്ചക്കറിക്കൃഷി, 33) പേപ്പട്ടി വിഷബാധ, 34) വൈറ്റമിന്‍ എ, 35) അറ്റോര്‍ണി ജനറല്‍, 36) വി.എസ്. രമാദേവി, 37) ചൈത്യഭൂമി, 38) വര്‍ഗീസ് കുര്യന്‍, 39) നാസിക് (മഹാരാഷ്ട്ര), 40) നബാര്‍ഡ്, 41) അരുണാചല്‍പ്രദേശ്, 42) 1930, 43) സിന്ധ്ഡാക്ക്, 44) 1972 ആഗസ്റ്റ് 15, 45) സത്യം, ശിവം, സുന്ദരം.

പൊതു വിജ്ഞാനം-142- ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന വ്യവസായ മേഖലയേത്?
2. സുവര്‍ണ ചതുഷ്ക്കോണം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്?
4. ഏത് നദിയുടെ തീരത്താണ് നാസിക്?
5. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്?
6. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?
7. മനുഷ്യനിലെ ക്രോമസോം സംഖ്യയെത്ര?
8. രക്തത്തിലെ ഹീമോഗ്ളോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്?
9. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷമേത്?
10. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്?
11. 1984 ഡിസംബറിലെ ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വിഷവാതകമേത്?
12. ഇന്ത്യയിലെ വൈദ്യുതോത്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവവൈദ്യുതി?
13. ഇന്ത്യയുടെ ആര്‍ട്ടിക്കിലെ ആദ്യകേന്ദ്രമായ ഹിമാദ്രി ഉദ്ഘാടനം ചെയ്തതെന്ന്?
14. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
15.  വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനമേത്?
16. അഷ്ടമുടിക്കായല്‍ ഏത് ജില്ലയിലാണ്?
17. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമേത്?
18. ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?
19. ഏറ്റവും കൂടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
20. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിക്കുന്ന മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രത്തിന് നല്‍കിയിരിക്കുന്ന പേരെന്ത്?
21. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണ കേന്ദ്രമേത്?
22. ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
23. ബംഗാളിന്റെ പഴയ പേരെന്തായിരുന്നു?
24. ആരിതമേഡ് എന്നറിയപ്പെട്ട പ്രദേശമേത്?
25. ഏത് രാജ്യത്തെ ബഹിരാകാശ യാത്രികനാണ് തയ്ക്കനോട്ട്?
26. ചൈനയിലെ നാണയമേത്?
27. അന്താരാഷ്ട്ര വനവര്‍ഷമായി ആചരിക്കുന്നത്?
28. എവറസ്റ്റ് കൊടുമുടി ഏത് രാജ്യത്താണ്?
29. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന ജില്ലയേത്?
30. കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമേത്?
31. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു?
32. ഇന്ത്യന്‍ റെയില്‍വേയെ ദേശസാത്കരിച്ച വര്‍ഷമേത്?
33. ടിയാനന്‍മെന്‍ സ്ക്വയര്‍ ഏത് നഗരത്തിലാണ്?
34.  ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
35. നാഷണല്‍ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ?
36. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികള്‍ ഏതൊക്കെ?
37. ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?
38. അറ്റ്ലസ് പര്‍വതനിര സ്ഥിതിചെയ്യുന്നതെവിടെ?
39. സസ്യങ്ങളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണമേത്?
40. സുഷുമ്ന നാഡിയുടെ നീളമെത്ര?
41. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര്?
42. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യമലയാളിയാര്?
43. മണ്ണാപ്പേടി, പുലപ്പേടി എന്നീ ആചാരങ്ങള്‍ നിറുത്തലാക്കിയതാര്?
44. സസ്യങ്ങള്‍ പുഷ്പിക്കാന്‍ കാരണമായ ഹോര്‍മോണേത്?
45. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമേത്?

  ഉത്തരങ്ങള്‍
1) കയര്‍ വ്യവസായം, 2) പ്രധാന നഗരങ്ങളെ റോഡുമാര്‍ഗം ബന്ധിപ്പിക്കല്‍, 3) കാണ്ട്ല, 4) ഗോദാവരി, 5) ടോറിസെല്ലി, 6) ബംഗാള്‍ ഗസറ്റ്, 7) 46 (23 എണ്ണം), 8) ഇരുമ്പ്, 9) 2008, 10) കേരളം, 11) മീതൈല്‍ ഐസോസയനേറ്റ്, 12) 3.4 ശതമാനം, 13) 2008 ജൂലായ് 1, 14) വാറന്‍ ഹേസ്റ്റിങ്സ്, 15) പഞ്ചാബ്, 16) കൊല്ലം, 17) പെരിയാര്‍, 18) മാലദ്വീപ്, 19) ചൈന, 20) ഭാരതി, 21) ഹിമാദ്രി, 22) ചൈന, 23) വംഗദേശം, 24) പുതുച്ചേരി, 25) ചൈന, 26) യുവാന്‍, 27) 2011, 28) നേപ്പാള്‍, 29) കാസര്‍കോട്, 30) പശ്ചിമ ബംഗാള്‍, 31) ഏഴ്, 32) 1951, 33) ബീജിംഗ്, 34) ഭരതനാട്യം, 35) കൊല്‍ക്കത്ത, 36) കബനി, ഭവാനി, പാമ്പാര്‍, 37) രാജാറാം മോഹന്‍റോയ്, 38) ആഫ്രിക്ക, 39) ക്രെസ്കോഗ്രാഫ്, 40) 43-45 സെ.മീ, 41) ഡോ. ജാന്‍സി ജെയിംസ്, 42) പി.ജെ. ആന്റണി, 43) കോട്ടയം കേരളവര്‍മ്മ, 44) ഫ്ളോറിജന്‍,  45) മുള.

പൊതു വിജ്ഞാനം- 141-മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്?


1. വാതകാവസ്ഥയിലുള്ള ഏക സസ്യ ഹോര്‍മോണേത്?
2. ചോളത്തിന്റെയും വാനിലയുടെയും ജന്മനാടേത്?
3. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
4. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എവിടെയാണ്?
5. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്?
6. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്നതെന്ന്?
7. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെവിടെ നിന്നാണ്?
8. ഒന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതെന്ന്?
9. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
10. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാര്?
11. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമാര്?
12. ചെടികളില്‍ പ്രകാശസംശ്ളേഷണം നടക്കുമ്പോള്‍ പുറത്തുവിടുന്ന വാതകമേത്?
13. ഒപൈക്ക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
14. ഹരിതവിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
15. വിഷവസ്തുക്കളുടെ വിസര്‍ജനം നിര്‍വഹിക്കുന്ന അവയവമേത്?
16. കണരോഗം ഉണ്ടാവുന്നത് ഏതു വൈറ്റമിന്റെ കുറവുകൊണ്ടാണ്?
17. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
18. കേരള ഗവര്‍ണറായ ആദ്യത്തെ വനിതയാര്?
19. മലയാളത്തിലെ ഏറ്റവും വലിയ നോവലേത്?
20. മലയാളത്തിലെ ഏറ്റവും പ്രധാന നിഘണ്ടുവായ 'ശബ്ദതാരാവലി'യുടെ കര്‍ത്താവാര്?
21. പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ച വര്‍ഷമേത്?
22. ഏതു നദിയിലാണ് നാഗാര്‍ജുനാ സാഗര്‍ അണക്കെട്ട്?
23. ആനകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള സംസ്ഥാനമേത്?
24. ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയേത്?
25. ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ലയേത്?
26. കോമണ്‍വീല്‍, ന്യൂ ഇന്ത്യ എന്നീ പത്രങ്ങള്‍ ആരംഭിച്ചത്?
27. ക്ളോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടിയേത്?
28. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര?
29. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷമേത്?
30. 1972 ജൂലായിലെ സിംലാക്കാരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി?
31. ലോക ഭൂവിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യ?
32. ഇന്ത്യയുടെ അതേ പ്രാദേശിക സമയമുള്ള രാജ്യമേത്?
33. ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?
34. രാജീവ്ഗാന്ധി അക്ഷയ ഊര്‍ജദിനമായി ആചരിക്കുന്നതേത്?
35. ഇന്ത്യയില്‍ ആദ്യമായി ക്ളാസിക്കല്‍ പദവി ലഭിച്ച ഭാഷയേത്?
36. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിച്ച വര്‍ഷമേത്?
37. കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്?
38. ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആരായിരുന്നു?
39. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമേത്?
40. ലക്ഷദ്വീപസമൂഹത്തില്‍ ആകെ എത്ര ദ്വീപുകളുണ്ട്?
41. കുരുക്ഷേത്രം ഏതു സംസ്ഥാനത്താണ്?
42. നക്ഷത്രങ്ങളുടെ പ്രധാന ഉള്ളടക്കം ഏതു വാതകമാണ്?
43. റഷ്യയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന കടലിടുക്കേത്?
44. അമേരിക്കയില്‍ എത്ര സ്റ്റേറ്റുകളുണ്ട്?
45. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക്ക ഏതു സംസ്ഥാനത്താണ്?

  ഉത്തരങ്ങള്‍
1) എഥിലിന്‍, 2) മെക്സിക്കോ, 3) സുപ്പീരിയര്‍, 4) ദമാം, 5) അപ്പോളോ - 11, 6) 2009 ജനുവരി 1, 7) റഷ്യയിലെ വോള്‍ഗോഗ്രാഡില്‍, 8) 1957ല്‍, 9) ഇ. എം. എസ്. നമ്പൂതിരിപ്പാട്, 10) കെ.ആര്‍. ഗൌരിയമ്മ, 11) എം. ഉമേഷ് റാവു, 12) ഓക്സിജന്‍, 13) വിയന്ന, 14)നോര്‍മന്‍ ബോര്‍ലാഗ്, 15) വൃക്ക, 16) വൈറ്റമിന്‍ ഡി, 17) ആഗ്നേയഗ്രന്ഥി, 18) ജ്യോതി വെങ്കിടാചലം, 19) അവകാശികള്‍, 20) ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, 21) 1973, 22) കൃഷ്ണ, 23) കര്‍ണാടകം, 24) എസ്.എച്ച് - 1, 25) കാസര്‍കോട്, 26) ആനിബസന്റ്, 27) സംരൂപ, 28) 206, 29) 1936 നവംബര്‍ 12, 30) ഇന്ദിരാഗാന്ധി, 31) 2.42, 32) ശ്രീലങ്ക, 33) മീരാകുമാര്‍, 34) ആഗസ്റ്റ് 20, 35) തമിഴ്, 36) 1956 നവംബര്‍ 1, 37) മഞ്ചേശ്വരം പുഴ, 38) സര്‍ദാര്‍ വല്ലഭായി പട്ടേല്‍, 39) തിരുവനന്തപുരം, 40) 36, 41) ഹരിയാന, 42) ഹൈഡ്രജന്‍, 43) ബെറിങ് കടലിടുക്ക്, 44) അന്‍പത്, 45) ഒഡീഷ.

Thursday, April 26, 2012

Kallanickal School SSLC Result 2012

 Kallanickal School SSLC Result 2012

Reg. No. Name I Lang-I I Lang-II Eng Hindi/
GK Social Science Phy Chem Bio Maths IT Result
416939 ANILA SANTO B A B+ C+ D+ D+ C C D+ B+ EHS
416940 ANJU C. M A A A C+ C D+ C B D+ A EHS
416941 ANJU GEORGE B+ A+ A B+ B C B B+ C+ A EHS
416942 ANJUMOL MARTIN A A+ A+ B+ B C+ B+ B+ C A EHS
416943 ANJUSHA RAJ A+ A+ A+ B+ B+ B A+ A B A+ EHS
416944 ARATHY. M. A B+ A A B C+ C C+ B D+ B+ EHS
416945 ARYA SASI A+ A+ A+ A+ B+ C B+ A C+ A EHS
416946 ARYAMOL . A A+ A+ A+ A B+ B+ A A A A+ EHS
416947 ASWATHY BAIJU B A A C C+ D C+ C+ D+ B+ NHS
416948 ATHIRA .V .M B+ B+ A B D+ D+ C C+ D+ A EHS
416949 ATHIRA BABU B+ A+ A B+ C+ C+ C+ B+ C+ A+ EHS
416950 GOPIKA RAJAN A A A B B D+ C+ B C A EHS
416951 JINCY THOMAS B+ A C+ B B D+ C+ C+ D+ A EHS
416952 JINTU WILSON A+ A B+ B+ B+ B B+ A B A EHS
416953 JOICY ABRAHAM B+ A B B+ C+ C+ C+ B C B+ EHS
416954 KARTHIKA VIJAYAN B A C C+ C D+ C B D+ B+ EHS
416955 NANDANA RAVEENDRAN B+ A B B C D+ C+ B C A EHS
416956 NEENUMOLE . P. C A+ A+ B+ B+ A+ B A A+ B A+ EHS
416957 NIMMY BABY A+ A A A+ A+ B A A+ B A+ EHS
416958 SANIYA SALIM A+ A B+ A+ B+ B B A C+ A+ EHS
416959 SMITHA. T. SURESH B+ B+ B B B D+ D+ B D+ B+ EHS
416960 SREEJA SUKU A A B+ A A B B+ A+ C A EHS
416961 STEFIMOL XAVIER A A B A B+ C C B+ C A EHS
416962 SUNU BAIJU A B+ B+ A A B+ B+ A+ D+ B+ EHS
416963 THAJIMI ASSAIN B+ B+ C B+ C+ C+ C+ A D+ A EHS
416964 ABHINAND JAYAN A B+ B+ A+ B B B B+ C+ A EHS
416965 ABI. THOMAS A+ B B+ A B B A A B A EHS
416966 ABIN JOSE B+ B C B C+ B C B+ D+ A EHS
416967 AJAY VARGHESE B+ B C+ B+ C+ C+ C B C+ A EHS
416968 AJIN JOSE A+ A A+ A+ B+ A B A+ C A EHS
416969 AJITH BABY B+ B+ B+ B+ C+ B C B+ C A EHS
416970 AJO JOSE A+ B+ B B+ B+ B B+ A+ D+ A EHS
416971 AKHIL.T. K B B C B C+ D+ C B D+ A EHS
416972 ANAND RAMACHANDRAN B+ B+ C+ B B B B+ A C+ A+ EHS
416973 ANANTHU VINOD B+ A C+ B+ C C C B+ B A+ EHS
416974 ANSAL MUHAMMED B B C B C D+ C B+ D+ A EHS
416975 ARUN THOMAS A A+ C+ C+ C+ C C B C A EHS
416976 ASHLIN T J A+ A+ A B+ B+ B B+ A B A+ EHS
416977 BIBIN SAJI C+ B+ B+ B+ B B+ A A+ C A EHS
416978 DAWN DANTY B B+ C D+ D+ D+ D+ D+ D+ B+ EHS
416979 DINOOPKUMAR . D A A+ B B B D+ C+ C+ C A EHS
416980 DIPIN V. V B B+ C C+ C+ D+ C C+ C B+ EHS
416981 FEBIN ANTONY A+ A+ A A A B+ A A+ C+ A+ EHS
416982 GIBIN FRANCIS A+ A B+ B+ B+ B A A B A+ EHS
416983 HASHIM SHUKKOOR A+ A A+ A+ A A A A+ C A EHS
416984 JINSON SUNNY A A C B C C+ B B C A EHS
416985 JINU LAKSHMANAN B B C C+ D+ D+ C C+ D+ A EHS
416986 JITHU RAJ. K B+ A+ B+ B C+ C+ C+ B C A EHS
416987 MEBIN MATHEW A+ A C C+ C+ C+ C B D+ A EHS
416988 MUHAMMAD HAJA B+ A C+ C+ C C C B D+ A EHS
416989 PABI PAULOSE A+ B+ B B C C C B+ C A+ EHS
416990 ROBIN GEORGE A+ A+ C+ B B C C B C B+ EHS
416991 ROGAN ROY B+ A B+ A B B A+ A+ D+ A EHS
416992 SACHIN P SURENDRAN A A C+ C+ D+ C C C D+ B+ EHS
416993 SALAMUDEEN .P. S A+ A A+ B+ A+ A+ B+ A+ D+ A EHS
416994 SARUN SABU A+ A+ A+ B+ A A B+ A+ D+ A EHS
416995 SEBIN JUSTIN A B C+ C+ C+ C+ C+ C+ C+ A EHS
416996 SEBIN MATHEW A B+ C+ B C+ C D+ C+ C A EHS
416997 SEBIN THOMAS A+ A+ B C B C+ C+ B C A+ EHS
416998 SHINU BABY A B+ C+ C+ C+ C+ C+ B C A EHS
416999 SUNIL T SURESH A+ A B B C A A A D+ A EHS
417000 TIGIN ANTONY A+ A B+ B D+ C C+ B C A EHS
417001 AKHILA DINESH A+ A+ A B+ B C+ C+ B+ C+ A+ EHS
417002 ANCYMOL ASSAINAR A+ A+ B+ B+ C+ C+ C+ A+ B A EHS
417003 ANJALY JOHNSON A A+ B A D+ C+ C+ B+ C A EHS
417004 APARNA .K.B A+ A A B C B B A C+ A+ EHS
417005 ASWATHY .V.R A+ B+ B+ B D D+ C C+ C B+ NHS
417006 ASWATHY GOPI A+ A+ A+ A B B A A+ B A+ EHS
417007 ATHIRA .S A+ A A+ B+ D+ C+ A A+ B A EHS
417008 BEEMA .T.S A+ A+ B C+ D D D+ B D+ B+ NHS
417009 BISTA MARTIN A+ A+ A+ A B+ A A A+ A A+ EHS
417010 DONA THOMAS A+ A A+ B+ D+ C B B+ C+ A+ EHS
417011 HARITHA MANOJ A A+ A B+ D+ C B B C+ A EHS
417012 IRFANA NISSAR B+ A+ B+ B+ D+ C C+ B C+ A EHS
417013 KAVERI .N.V A+ A+ A B+ C C+ C+ B B A+ EHS
417014 RASEENA .V.A A A+ A B+ D+ C+ B A B A+ EHS
417015 SHABANA .K.N A A+ A A+ D+ C C+ A C+ A EHS
417016 SREELAKSHMI .K.SUDEEP A A+ B+ B+ D D+ C C+ C A NHS
417017 THASNI ASSIS A A+ B B+ D+ D+ C+ B C+ A EHS
417018 ABHIRAJ .K B+ A+ B B+ D+ C C B C A EHS
417019 AKSHAY. E.B B+ A+ B+ B+ C C C+ B+ C A+ EHS
417020 AMEEN MAJEED A A+ A A C+ A A A A A+ EHS
417021 ANANTHU GOPI A A B B D+ C+ D+ C+ C B+ EHS
417022 ANSEEB .M.A A A+ B+ B D+ B B B C A EHS
417023 ANTO JOSEPH A+ A+ A+ A A A A+ A A A+ EHS
417024 ASHIK SALAM A A A+ B+ C C B B+ C+ A+ EHS
417025 BADUSHA NAZAR B B+ B+ B+ D+ C+ C B C+ A+ EHS
417026 GIJU GEORGE A A+ A A C+ B+ B B+ C+ A+ EHS
417027 GODLY BIJU A A A+ A B+ B+ B A C+ A+ EHS
417028 GOKULKRISHNA . P A+ A+ A+ B B C C+ B C A+ EHS
417029 KIRANLAL MATHEW A A+ A B C C C B D+ A+ EHS
417030 NANDU. K.S A B A C+ C C+ C+ B D+ A+ EHS
417031 NITHIN LEEMON B+ A A+ B+ C+ C+ B A C A+ EHS
417032 SACHIN .V A A+ A+ A B+ A A+ A+ A+ A+ EHS
417033 SHAMMAS MAJEED A+ A+ B+ A B+ C+ B A C+ A EHS
417034 VISHNU BIJUKUMAR A+ A+ A+ B+ B+ C+ B A+ B+ A+ EHS
417035 YAPHATH .K.B A A A B B C+ C+ B C A EHS
Legend for Result:

EHS : Eligible for Higher Studies
NHS : Not Eligible for Higher Studies
RAL : Result Announced Later
IED Candidates' details are in Italic font. Their subjects may be read accordingly.

Friday, April 13, 2012

പൊതു വിജ്ഞാനം-140--ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്?

1. കോശത്തിലെ പവര്‍ഹൌസ് എന്നറിയപ്പെടുന്നത്?
2. ഹരിതകമുള്ള ജന്തുവേത്?
3. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ് വര്‍ദ്ധിപ്പിക്കുന്നത്?
4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള സംസ്ഥാനമേത്?
5. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ സ്ഥിതിചെയ്യുന്ന രാജ്യമേത്?
6. ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്?
7. ഐ. എസ്. ആര്‍. ഒ നിലവില്‍വന്നതെന്ന്?
8. കേരള നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ട്?
9. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?
10. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ ആരായിരുന്നു?
11. ഒന്നാമത്തെ കേരള നിയമസഭയില്‍ ആകെ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?
12. ഏറ്റവും കൂടുതല്‍കാലം കേരള മുഖ്യമന്ത്രിയായിരുന്നതാര്?
13. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആരായിരുന്നു?
14. സസ്യങ്ങള്‍ ശ്വസനത്തിനുപയോഗിക്കുന്ന വാതകമേത്?
15. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?
16. ഐ വാഷിന്റെ രാസനാമമെന്ത്?
17. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
18. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് നടക്കുന്നതെവിടെ?
19. ഇന്ത്യയുടെ ഉദ്യാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമേത്?
20. വേരുകള്‍ വലിച്ചെടുക്കുന്ന ജലം ഇലകളിലെത്തിക്കുന്ന സസ്യകലകളേത്?
21. ഭക്ഷണത്തിലെ ഏത് ഘടകത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നത്?
22. എല്ലാവര്‍ക്കും നല്കാവുന്ന രക്തഗ്രൂപ്പേത്?
23. ശരീരത്തിലെ ഗ്ളൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണേത്?
24. ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വതനിരയേത്?
25. ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടതാര്?
26. അരങ്ങ് കാണാത്ത നടന്‍ എന്ന ആത്മകഥ ആരുടേതാണ്?
27. കശുമാവിനെ ഇന്ത്യയില്‍ക്കൊണ്ടു വന്ന വിദേശികളാര്?
28. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള സംസ്ഥാനമേത്?
29. കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനം?
30. പരുത്തി ഉത്പാദനത്തില്‍ ഒന്നാമതുള്ള രാജ്യമേത്?
31. കേരളത്തില്‍ തേക്കുമ്യൂസിയം പ്രവര്‍ത്തിക്കുന്നതെവിടെ?
32. നാറ്റ്പാക്ക് എന്ന സ്ഥാപനം ഏത് മേഖലയിലെ ഗവേഷണപഠനങ്ങളാണ് നടത്തുന്നത്?
33. ഗാന്ധിജി ആരംഭിച്ച പത്രങ്ങള്‍ ഏതൊക്കെ?
34. ഗരുഡന്‍ ഔദ്യോഗിക ചിഹ്നമായ രാജ്യമേത്?
35. ബാക്ടീരിയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?
36. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗമേത്?
37. ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ട വര്‍ഷമേത്?
38. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത്?
39. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകനാര്?
40. ഇന്ത്യയിലെ ആദ്യത്തെ ആണവവൈദ്യുതി നിലയമേത്?
41. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ വനിതയാര്?
42. കേന്ദ്രധനകാര്യ കമ്മിഷനെ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിയമിക്കുന്നതാര്?
43. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതെന്ന്?
44. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊണ്ട വര്‍ഷമേത്?
45. ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളില്‍ ഒപ്പിട്ട വര്‍ഷമേത്?

ഉത്തരങ്ങള്‍
1) മൈറ്റോകോണ്‍ഡ്രിയ, 2) യൂഗ്ളീന, 3) നൈട്രജന്‍, 4) മധ്യപ്രദേശ്, 5) വെനസ്വേല, 6) വില്ലോ, 7) 1969 ആഗസ്റ്റ് 15, 8) 140, 9) ആര്‍. ശങ്കരനാരായണന്‍ തമ്പി, 10) ബി. രാമകൃഷ്ണറാവു, 11)127, 12) ഇ.കെ. നായനാര്‍, 13) ആര്‍. ശങ്കര്‍, 14) കാര്‍ബണ്‍ ഡൈ ഓക്സൈഡ്, 15) കാല്‍സ്യം ഓക്സലേറ്റ്, 16) ബോറിക് ആസിഡ്, 17) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 18) ഇംഗ്ളണ്ടിലെ ലണ്ടന്‍, 19) ബാംഗ്ളൂര്‍, 20) സൈലം, 21) കൊഴുപ്പ്, 22) ഒ ഗ്രൂപ്പ്, 23) ഇന്‍സുലിന്‍, 24) ആന്‍ഡീസ്, 25) പി.സി. കുട്ടിക്കൃഷ്ണന്‍, 26) തിക്കോടിയന്‍, 27) പോര്‍ച്ചുഗീസുകാര്‍, 28) ഉത്തര്‍പ്രദേശ്, 29) കര്‍ണാടകം, 30) ചൈന, 31) നിലമ്പൂര്‍, 32) ഗതാഗതം, 33) യങ് ഇന്ത്യ, ഹരിജന്‍, ഇന്ത്യന്‍ ഒപ്പീനിയന്‍, 34) ഇന്‍ഡോനീഷ്യ, 35) ആന്റണ്‍ വാന്‍ ല്യൂവന്‍ഹുക്ക്, 36) പല്ലിന്റെ ഇനാമല്‍, 37) 1799, 38) 1963 ഒക്ടോബര്‍, 39) വിനോബാഭാവെ, 40) താരാപ്പൂര്‍, 41) ലീലാ സേത്ത്, 42) രാഷ്ട്രപതി, 43) 2000 മെയ് 11, 44) 1885, 45) 1954 ഏപ്രില്‍.

പൊതു വിജ്ഞാനം-139-ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ ജീവി?

1. നയുദാമ്മ അവാര്‍ഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്?
3. പട്ടിണി ജാഥ നയിച്ചത്?
4. പാമ്പുകളുടെ രാജാവ്?
5. ബാക്ടീരിയയെ കണ്ടുപിടിച്ചത്?
6. ഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്?
8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?
9. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?
11. 1921 ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്?
12. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്നക്ഷേത്രം?
13. അഭിജ്ഞാന ശാകുന്തളം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
14. അക്ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം?
15. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം?
16. മുത്തുസ്വാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം?
17. അക്വാഫോര്‍ട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
18. മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദേശം?
19. യൂക്കാലി മരത്തിന്റെ ജന്മദേശം?
20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
21. ആനമുടിയുടെ ഉയരം?
22. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്?
23. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
24. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
25. ഇന്റര്‍പോള്‍ സ്ഥാപിതമായ വര്‍ഷം?
26. രഥോത്സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്?
27. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ അവസാനത്തെ രാജ്യം?
28. ലിത്താര്‍ജ് ഏതിന്റെ അയിരാണ്?
29. എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ............ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്?
30. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ ജീവി?
31. വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവികപദാര്‍ത്ഥം?
32. ഒരുമൈല്‍ എത്ര കിലോമീറ്റര്‍?
33. ഒരേ സമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കുള്ള പേര്?
34. കനിഷ്കന്റെ രണ്ടാംതലസ്ഥാനം?
35. കരയിലെ ഏറ്റവും വലിയ സസ്തനി?
36. കനിഷ്കന്റെ സദസിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതന്‍?
37. ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
38. സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യമലയാളി?
39. ശാസ്ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്ക് പറയുന്ന പേര്?
40. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം?
41. കുമ്മായത്തിന്റെ രാസനാമം?
42. കൂടുതല്‍ അളവില്‍ എഥനോള്‍ കഴിച്ചാല്‍ കേടുവരുന്ന അവയവം?
43. കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉല്ഭവം ഏതു ഭാഷയില്‍ നിന്നാണ്?
44. ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്?
45. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

  ഉത്തരങ്ങള്‍
1) ശാസ്ത്ര - സാങ്കേതികം, 2) എസ്.എസ്. ആങ്കണ്‍, 3) എ.കെ. ഗോപാലന്‍, 4) രാജവെമ്പാല, 5) ല്യൂവന്‍ഹോക്ക്, 6) ഹുമയൂണ്‍, 7) പി. കൃഷ്ണപിള്ള, 8) ടെക്നീഷ്യം, 9) മറിയാന ഗര്‍ത്തം, 10) ആറുമാസം, 11) ടി. പ്രകാശം, 12) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, 13) വില്യം ജോണ്‍സ്, 14) ക്രിസ്തുമതം, 15) 1790, 16) ഹംസധ്വനി, 17) നൈട്രിക് ആസിഡ്, 18) മെക്ക, 19) ഓസ്ട്രേലിയ, 20) ലഡോഗ, 21) 2695 മീ. (8841 അടി), 22) രാജാറാം മോഹന്‍റോയ്, 23) ഇലക്ട്രോണ്‍, 24) ഗ്രീക്കുകാര്‍, 25) 1923, 26) പുരി, 27) സിംബാബ്വെ, 28) കറുത്തീയം, 29) ഫോസ്ഫറസ്, 30) ഡോള്‍ഫിന്‍, 31) കൊറണ്ടം, 32) 1.609, 33) ആംഫോടെറിക്, 34) മഥുര, 35) ആഫ്രിക്കന്‍ ആന, 36) അശ്വഘോഷന്‍, 37) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 38) ശ്രീനാരായണഗുരു, 39) കൂണികള്‍ച്ചര്‍, 40) 1924, 41) കാത്സ്യം ഹൈഡ്രോക്സൈഡ്, 42) വൃക്ക, 43) ലാറ്റിന്‍, 44) അലി സഹോദരന്മാര്‍, 45) ബാലാമണിയമ്മ.

പൊതു വിജ്ഞാനം-138-കാലുകൊണ്ട് രുചിയറിയുന്ന ജീവി?

1. നര്‍മ്മദയുടെ തീരത്തുവച്ച് ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?
2. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ്?
3. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്?
4. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?
5. ബ്ളാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്‍) എന്ന സംഘടന സ്ഥാപിച്ചതാര്?
6. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്?
7. ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചത്?
8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?
9. ഭൂമിയില്‍ നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?
10. പാറ്റയുടെ രക്തത്തിന്റെ നിറം?
11. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്?
12. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?
13. മധുര മീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്?
14.  അഭിനവഭോജന്‍ എന്നറിയപ്പെട്ടത്?
15. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന  മൃഗം?
16. മാജ്യാറുകള്‍ എവിടത്തെ ജനതയാണ്?
17. അജന്താഗുഹകള്‍ കണ്ടെത്തിയ വര്‍ഷം?
18. മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?
19. അമേരിക്കന്‍ പ്രസിഡന്റായ ഏക അവിവാഹിതന്‍?
20. യൂബര്‍കപ്പുമായി ബന്ധപ്പെട്ട കായിക വിനോദം?
21. ആനന്ദമഠം എഴുതിയത്?
22. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്?
23. ആറ്റത്തിന്റെ പ്ളംപുഡ്ഡിംഗ് മാതൃക തയ്യാറാക്കിയത്?
24. യുദ്ധവും സമാധാനവും രചിച്ചത്?
25. യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്?
26. ഇംഗ്ളീഷിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള രാജ്യം?
27. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന പരമാവധി വോട്ടുകളുടെ എണ്ണം?
28. ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം?
29. ഉരുക്കുവനിത എന്നറിയപ്പെട്ടത്?
30. ഋഗ്വേദം  ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
31. ഏറ്റവും ബലമുള്ള താടിയെല്ലുകള്‍ ഉള്ള ജീവി?
32. ഏതവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത്?
33. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
34. വീണ്ടും തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി?
35. വഡോദരയുടെ പഴയ പേര്?
36. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം?
37. കരയിലെ ഏറ്റവും വലിയ മാംസഭോജി?
38. കഴുത്ത് പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിയുന്ന പക്ഷി?
39. കവിരാജമാര്‍ഗം രചിച്ചത്?
40. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെയാണ്?
41. കാലുകൊണ്ട് രുചിയറിയുന്ന ജീവി?
42. കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്തിന്റെ രൂപാന്തരണമാണ്?
43. കബ്ളണ്‍ പാര്‍ക്ക് എവിടെയാണ്?
44. ശാസ്താംകോട്ട തടാകം ഏത് ജില്ലയില്‍?
45. കൂലി എഴുതിയത്?

  ഉത്തരങ്ങള്‍
1) പുലികേശി രണ്ടാമന്‍, 2) ന്യൂഡല്‍ഹി, 3) ഫാറ്റ്മാന്‍, 4) തെക്കേ അമേരിക്ക, 5) ബെനിറ്റോ മുസോളിനി, 6) മാന്‍ഡില്‍, 7) വെര്‍ണര്‍ വോണ്‍ ബ്രൌണ്‍, 8) ടെക്നീഷ്യം, 9) സൂര്യന്‍, 10) നിറമില്ല, 11) ജഹാംഗീര്‍, 12) യൂറോപ്പ്, 13) തിരുമല നായക്, 14) കൃഷ്ണദേവരായര്‍, 15) ഒട്ടകം, 16) ഹംഗറി, 17) 1819, 18) പേര്‍ഷ്യന്‍, 19) ജെയിംസ് ബുക്കാനന്‍, 20) ബാഡ്മിന്റണ്‍, 21) ബങ്കിംചന്ദ്ര ചാറ്റര്‍ജി, 22) ഗ്രേറ്റ് ബ്രിട്ടണ്‍, 23) റൂഥര്‍ഫോര്‍ഡ്, 24) ടോള്‍സ്റ്റോയി, 25) എ.പി. ജെ. അബ്ദുള്‍ കലാം, 26) മൊസാംബിക്, 27)3840, 28) യു. എസ്. എ, 29) മാര്‍ഗരറ്റ് താച്ചര്‍, 30) മാക്സ്മുള്ളര്‍, 31) കഴുതപ്പുലി, 32) കരള്‍, 33) ഹെര്‍ബര്‍ട്ട് ഹെന്‍റി ആസ്ക്വിത്ത്, 34) എ.ബി. വാജ്പേയി, 35) ബറോഡ, 36) 1986, 37) ധ്രുവക്കരടി, 38) മൂങ്ങ, 39) അമോഘവര്‍ഷന്‍, 40) ഖജുരാഹോ, 41) ചിത്രശലഭം, 42) രോമം, 43) ബാംഗ്ളൂര്‍, 44) കൊല്ലം, 45) മുല്‍ക് രാജ് ആനന്ദ്.

Monday, April 09, 2012

പൊതു വിജ്ഞാനം -137-ഒരു മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് എത്രയാണ്?

1. ലോഹങ്ങളെക്കുറിച്ചുള്ള പഠനം?
2. ലോഹങ്ങളുടെ ചാലകതയ്ക്കു കാരണമെന്താണ്?
3. ഇരുമ്പിന്റെ ആറ്റോമിക് സംഖ്യ?
4. ഇരുമ്പ് തുരുമ്പിക്കാതിരിക്കാന്‍ സിങ്ക് പൂശുന്ന പ്രക്രിയ?
5. ഭുവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ലോഹം?
6. ഒരു ഹീമോഗ്ളോബിന്‍ തന്മാത്രയില്‍ എത്ര ആറ്റം ഇരുമ്പ് കാണുന്നു?
7. ശരീരത്തില്‍ ഇരുമ്പ് സംഭരിക്കുന്ന അവയവം?
8. ഹൈഡ്രാര്‍ജിറം എന്നറിയപ്പെടുന്ന ലോഹം?
9. മെര്‍ക്കുറി തറയില്‍ വീണാല്‍ അതിനുമേല്‍ വിതറുന്നത്?
10. ആറ്റോമിക സംഖ്യ 22 ഏത് ലോഹത്തിന്റേതാണ്?
11. ചന്ദ്രോപരിതലത്തില്‍ ധാരാളമായി കാണുന്ന ലോഹം?
12. മോണോസൈറ്റില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹം?
13. സ്വര്‍ണത്തിന്റെ വിശേഷണം?
14. ഡക്റ്റിലിറ്റിയും മാല്യബിലിറ്റിയും കൂടിയ ലോഹം?
15. അക്വാറീജിയയില്‍ ലയിക്കാത്ത ലോഹം?
16. ആഭരണങ്ങളുണ്ടാക്കാന്‍ സ്വര്‍ണത്തിന്റെ കൂടെ ചേര്‍ക്കുന്ന ലോഹം?
17. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യം?
18. കേരളത്തിലെ സ്വര്‍ണ നിക്ഷേപമുള്ള പ്രദേശം?
19. ഇന്ത്യയിലെ പ്രസിദ്ധമായ കോഹിനൂര്‍ രത്നം എത്ര കാരറ്റ് ആണ്?
20. റെഡ്ക്രോസിന് എത്ര തവണ നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്?
21. ഐക്യരാഷ്ട്രസഭ എത്രവര്‍ഷം കൂടുമ്പോള്‍  ആണ് മനുഷ്യാവകാശ പുരസ്കാരം നല്‍കുന്നത്?
22. ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ എത്ര വയസ് വേണം?
23. ദക്ഷിണാഫ്രിക്കയില്‍ എത്ര ഔദ്യോഗിക ഭാഷകള്‍ ഉണ്ട്?
24. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു?
25. നമ്മുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്രയാണ്?
26. ആനയുടെ ഗര്‍ഭകാലം എത്രയാണ്?
27. മനുഷ്യ ഹൃദയത്തിന് എത്ര അറകള്‍ ഉണ്ട്?
28. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കവാടങ്ങള്‍ എത്ര?
29. കാര്‍ഷികനയം 2000 എത്രാമത്തെ പഞ്ചവത്സര പദ്ധതിയില്‍ ആണ്?
30. ഉത്തരകൊറിയയെയും ദക്ഷിണ കൊറിയയെയും വേര്‍തിരിക്കുന്ന രേഖ?
31. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എത്ര രാജ്യങ്ങള്‍ ഉണ്ട്?
32. ഒരു മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് എത്രയാണ്?
33. ദണ്ഡി മാര്‍ച്ചില്‍ എത്ര അനുയായികള്‍ പങ്കെടുത്തു?
34. ഭൂമിയുടെ എത്ര ശതമാനം ജലം ആണ്?
35. ഷേര്‍ഷാസൂരി ഏത് നൂറ്റാണ്ടില്‍ ആണ് ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചത്?
36. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ഔദ്യോഗിക കാലാവധി?
37. ഇന്ത്യയില്‍ 1975 ല്‍ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ എത്രമാസം നീണ്ടുനിന്നു?
38. മനുഷ്യന്റെ നട്ടെല്ലില്‍ എത്ര കശേരുക്കള്‍ ഉണ്ട്?
39. പോസ്റ്റല്‍ ഓര്‍ഡറിന്റെ കാലാവധി?
40. തുടര്‍ച്ചയായുള്ള രണ്ട് വേലിയേറ്റങ്ങളിലെ ഇടവേള?
41. ഒരു സമയം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
42. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം ?
43. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഭാഷകള്‍?
44. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകള്‍?
45. പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?

  ഉത്തരങ്ങള്‍
1) മെറ്റലര്‍ജി, 2) അവയിലെ സ്വതന്ത്ര ഇലക്ട്രോണുകള്‍, 3) 26, 4) ഗാല്‍വനൈസേഷന്‍, 5) ഇരുമ്പ്, 6) 4, 7) കരള്‍, 8) മെര്‍ക്കുറി, 9) സള്‍ഫര്‍ പൌഡര്‍, 10) ടൈറ്റാനിയം, 11) ടൈറ്റാനിയം, 12) തോറിയം, 13) ലോഹങ്ങളുടെ രാജാവ്, 14) സ്വര്‍ണം, 15) വെള്ളി, 16) ചെമ്പ്, 17) ഇന്ത്യ, 18) നിലമ്പൂര്‍, 19) 105 കാരറ്റ്, 20) 3 തവണ, 21) 5 വര്‍ഷം, 22) 35, 23) 11, 24) 7, 25) 3:2, 26) 22 മാസം, 27) 4, 28) 12, 29) 9-ാം പദ്ധതി, 30) 38-ാം സമാന്തര രേഖ, 31) 54, 32) 3.6 വോള്‍ട്ട്, 33) 76, 34) 70%, 35) 16-ാം, 36) 5 വര്‍ഷം, 37) 21 മാസം, 38) 33, 39) 6 മാസം, 40) 12 മണിക്കൂറും 26 മിനിട്ടും, 41) 300 മി. ലി., 42) 3214 കി.മീ., 43) 22, 44) 9, 45) 5-6 ലിറ്റര്‍

പൊതു വിജ്ഞാനം -136-ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം?

1. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല?
2. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം?
3. നിള - പേരാര്‍ എന്നറിയപ്പെടുന്ന നദി?
4. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്?
5. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം?
6. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം?
7. കശു  അണ്ടി ഗവേഷണ കേന്ദ്രം?
8. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍?
9. മലബാര്‍ കലാപം നടന്ന വര്‍ഷം?
10. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്?
11. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍
12. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം?
13. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം?
14. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്
15. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?
16. കേരള ഗാന്ധി എന്നറിയപ്പെട്ടത്?
17. നല്ലളം  താപനിലയം ഏതു ജില്ലയിലാണ്?
18. മാപ്പിള കലാപകാരികള്‍ കൊല ചെയ്ത ബ്രിട്ടീഷ് മലബാര്‍ കളക്ടര്‍?
19. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം?
20. എന്‍.എച്ച് 212 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?
21. തച്ചോളി ഒതേനന്‍ ജനിച്ച സ്ഥലം
22. സാമൂതിരിയുടെ ആസ്ഥാനം
23. വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം എവിടെയാണ്?
24. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി?
25. വയനാട് ജില്ലയുടെ ആസ്ഥാനം?
26. പഴശ്ശി കുടീരം എവിടെയാണ്?
27. കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്?
28. കേരളത്തിലെ കാശി എന്നറിയപ്പെടുന്നത്?
29. വയനാടിനെ മൈസൂറുമായി ബന്ധിപ്പിക്കുന്ന ചുരം?
30. ഏത് ജില്ലയിലാണ് പക്ഷിപാതാളം?
31. പഴശ്ശി രാജാവിന്റെ യഥാര്‍ത്ഥ പേര്?
32. കേരളത്തില്‍ ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയത്?
33. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം?
34. കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യത്തെ മെഡിക്കല്‍കോളേജ്?
35. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
36. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷന്‍?
37. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ വന്യജീവി സങ്കേതം?
38. ധര്‍മ്മടം  തുരുത്ത് ഏത് നദിയില്‍?
39. കണ്ണൂര്‍ ജില്ലയില്‍ എവിടെയാണ് നാവിക അക്കാദമി?
40. കോലത്തു നാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്?
41. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത്?
42. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം?
43. കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം?
44. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം?
45. കേരളത്തിലെ ഏക കന്റോണ്‍മെന്റ്?

  ഉത്തരങ്ങള്‍
1) മലപ്പുറം, 2) നിലമ്പൂരിലെ കൊനോലി പ്ളോട്ട്., 3) ഭാരതപ്പുഴ., 4) വള്ളുവക്കോനാതിരി, 5) മലപ്പുറം, 6) മലപ്പുറം, 7) ആനക്കയം, 8) മലപ്പുറം, 9) 1921, 10) നിലമ്പൂര്‍, 11)  നേപ്പ് കമ്മിഷന്‍, 12) കോഴിക്കോട്. 13) ചെറുകുളത്തൂര്‍ (2003), 14)  കോഴിക്കോട്, 15) പി.ടി. ഉഷ, 16) കെ. കേളപ്പന്‍, 17) കോഴിക്കോട്, 18)  എച്ച്.വി. കൊനോലി, 19) പെരുവണ്ണാമൂഴി, 20) കോഴിക്കോട്   കൊള്ളഗല്‍, 21) വടകര, 22) കോഴിക്കോട്, 23) കോഴിക്കോട്, 24) കാരാപ്പുഴ, 25) കല്പറ്റ, 26) മാനന്തവാടി, 27) ലക്കിടി, 28) തിരുനെല്ലി, 29) താമരശ്ശേരി, 30) വയനാട്, 31) കോട്ടയം കേരളവര്‍മ്മ, 32) കല്യാശ്ശേരി, 33) തലശ്ശേരി, 34) പരിയാരം, 35) മുഴപ്പിലങ്ങാട്, 36) ആറളം, 37) ആറളം, 38)  അഞ്ചരക്കണ്ടി, 39) ഏഴിമല, 40)  കോലത്തിരി, 41)  ഐ.കെ. കുമാരന്‍ മാസ്റ്റര്‍, 42) പിണറായി, 43) കണ്ണൂര്‍, 44) മങ്ങാട്ടുപറമ്പ്, 45) കണ്ണൂര്‍.

പൊതു വിജ്ഞാനം -135-ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിസ്ഥാപിച്ച സ്ഥലം?

1. അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്നത്?
2. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
3. കൊച്ചിയിലെ ഡച്ചുകൊട്ടാരം നിര്‍മ്മിച്ചത്?
4. വല്ലാര്‍പാടം ടെര്‍മിനല്‍, ഗോശ്രീ പാലം എന്നിവ ഏത് ജില്ലയിലാണ്?
5. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
6. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
7. മട്ടാഞ്ചേരി ജൂതപ്പള്ളി നിര്‍മ്മിക്കപ്പെട്ടവര്‍ഷം?
8. പാലിയം സത്യാഗ്രഹം നടന്ന വര്‍ഷം?
9. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
10. കൊച്ചിതുറമുഖത്തിന്റെ ശില്പി?
11. കൊച്ചിയില്‍ പ്രജാമണ്ഡലം സ്ഥാപിച്ചത്?
12. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത്?
13. കേരള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
14. കേരള ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
15. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
16. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണമേഖല?
17. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ മുനിസിപ്പാലിറ്റി?
18. കേരള വ്യാസന്‍ എന്നറിയപ്പെട്ടിരുന്നത്?
19. പ്രാചീനകാലത്ത് മുസിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖം?
20. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയില്‍?
21. പൂരം കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം?
22. സെന്റ് തോമസ് കപ്പലിറങ്ങിയ സ്ഥലം?
23. ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം?
24. പീച്ചി-വാഴാനി വന്യജീവിസങ്കേതം സ്ഥാപിതമായ വര്‍ഷം?
25. കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?
26. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
27. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
28. കേരള പൊലീസ് അക്കാഡമി എവിടെ?
29. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിസ്ഥാപിച്ച സ്ഥലം?
30. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ ഉപാദ്ധ്യക്ഷന്‍?
31. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്?
32. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം?
33. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിലെവിടെയാണ് ആദ്യമായി സ്ഥാപിച്ചത്?
34. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്കോഫീസ്?
35. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
36. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
37. പാവങ്ങളുടെ ഊട്ടി?
38. കേരളത്തിലെ റെയില്‍വേ സിറ്റി എന്നറിയപ്പെടുന്നത്?
39. പാലക്കാട് കോട്ട നിര്‍മ്മിച്ചത്?
40. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം?
41. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് പാലക്കാട് ജില്ലയില്‍ എവിടെയാണ്?
42. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
43. ഓറഞ്ചുതോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
44. കോയമ്പത്തൂരിലേക്ക് ജലവിതരണത്തിന് കേരളത്തില്‍ പണിത അണക്കെട്ട്?
45. പാലക്കാട് ജില്ലയിലെ അനുഷ്ഠാനകല?

ഉത്തരങ്ങള്‍
1) കൊച്ചി, 2) കൊച്ചിരാജ്യം, 3) പോര്‍ച്ചുഗീസുകാര്‍, 4) എറണാകുളം, 5) ചിത്രകൂടം, 6) കടവന്ത്ര, 7) 1568, 8) 1948, 9) എറണാകുളം, 10) റോബര്‍ട്ട് ബ്രിസ്റ്റോ, 11) വി. ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, 12) ഡോ. സലിം അലി, 13) എറണാകുളം, 14) അങ്കമാലി, 15) കൊച്ചി, 16) കൊച്ചി, 17) ഗുരുവായൂര്‍, 18) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 19) കൊടുങ്ങല്ലൂര്‍, 20) ചാലക്കുടിപ്പുഴ, 21) പാറമേക്കാവ്, 22) മാല്യങ്കര, 23) 1931, 24) 1958, 25) തൃശൂര്‍, 26) ചെറുതുരുത്തി, 27) പീച്ചി, 28) രാമവര്‍മ്മപുരം, 29) കൊടുങ്ങല്ലൂര്‍, 30) വള്ളത്തോള്‍ നാരായണമേനോന്‍, 31) വരവൂര്‍, 32) തൃശൂര്‍, 33) കഞ്ചിക്കോട്, 34) ഒറ്റപ്പാലം, 35) മലമ്പുഴ, 36) പറമ്പിക്കുളം, 37) നെല്ലിയാമ്പതി, 38) ഷൊര്‍ണൂര്‍, 39) ഹൈദരാലി, 40) 1973, 41) കഞ്ചിക്കോട്, 42) കിള്ളിക്കുറിശ്ശിമംഗലം, 43) നെല്ലിയാമ്പതി, 44) ശിരുവാണി, 45) കണ്യാര്‍കളി.

Sunday, April 08, 2012

പൊതു വിജ്ഞാനം-134-കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

1. കേരളത്തിലെ ഏറ്റവും വലിയ കായല്‍?
2. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രം?
3. കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്?
4. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
5. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്?
6. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
7. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
8. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
9. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി?
10. തിരക്കഥാരചനയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
11. വേല കളിയുമായി ബന്ധപ്പെട്ട ക്ഷേത്രം?
12. കയര്‍ബോര്‍ഡിന്റെ ആസ്ഥാനം?
13. ഇന്ത്യയില്‍ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം?
14. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?
15. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൌസ്?
16. മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥം രചിച്ചത്?
17. അക്ഷരനഗരം എന്നറിയപ്പെടുന്നത്?
18. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?
19. ഏത് നദിയുടെ തീരത്താണ് കോട്ടയം?
20. കോട്ടയത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്?
21. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകന്‍?
22. ലക്ഷംവീട് പദ്ധതി ആവിഷ്കരിച്ചത്?
23. കെ.ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?
24. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
25. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
26. പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒഫ് കേരളയുടെ ആസ്ഥാനം?
27. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം?
28. കേരളത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിച്ച വ്യവസായ സംരംഭം?
29. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
30. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
31. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നസ്ഥലം?
32 തേക്കടി വന്യജീവി സങ്കേതം 1934 ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
33. മുനിയറകള്‍ക്ക് പ്രസിദ്ധമായസ്ഥലം?
34. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയപേര്?
35. ഇടുക്കിയുടെ വാണിജ്യ ആസ്ഥാനം?
36. റെയില്‍വേ ലൈന്‍ ഇല്ലാത്ത കേരളത്തിലെ ജില്ലകള്‍?
37. ഏത് മലകള്‍ക്കിടയിലാണ് ഇടുക്കി അണക്കെട്ട്?
38. കേരളത്തില്‍ ചന്ദന ഡിസ്റ്റിലറിയുള്ള ഏകസ്ഥലം?
39. പള്ളിവാസല്‍ പദ്ധതി ഏതുനദിയിലാണ്?
40. ചെങ്കുളം പദ്ധതി ഏതു നദിയില്‍?
41. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
42. കേരളത്തിലെ ആദ്യത്തെ ഡീസല്‍ വൈദ്യുത നിലയം?
43. കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം?
44. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിപ്ളക്സ് സ്ഥാപിതമായ സ്ഥലം?
45. കേരളത്തിലെ ആദ്യത്തെ സ്പീഡ്പോസ്റ്റ് സെന്റര്‍?

  ഉത്തരങ്ങള്‍
1) വേമ്പനാട്, 2) ഗജേന്ദ്രമോക്ഷം (കൃഷ്ണപുരം കൊട്ടാരത്തില്‍), 3) തകഴി ശിവശങ്കരപ്പിള്ള, 4) ആലപ്പുഴ, 5) ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, 6) ഹരിപ്പാട്, 7) പുന്നമടക്കായലില്‍, 8) എം. കുഞ്ചാക്കോ, 9) കെ.ആര്‍. ഗൌരി, 10) എസ്.എല്‍. പുരം സദാനന്ദന്‍, 11) അമ്പലപ്പുഴ, 12) ആലപ്പുഴ, 13) കുട്ടനാട്, 14) വയലാര്‍, 15) ആലപ്പുഴ, 16) പാറേമ്മാക്കല്‍ തോമാക്കത്തനാര്‍, 17) കോട്ടയം, 18) കുമരകം, 19) മീനച്ചില്‍, 20) മാര്‍ത്താണ്ഡവര്‍മ്മ, 21) ടി.കെ. മാധവന്‍, 22) എം.എന്‍. ഗോവിന്ദന്‍ നായര്‍, 23) ഉഴവൂര്‍, 24) കോട്ടയം, 25) കോട്ടയം, 26) കോട്ടയം, 27) തേക്കടി, 28) കണ്ണന്‍ദേവന്‍ കമ്പനി, 29) ആനമുടി (8842 മീറ്റര്‍), 30) കുത്തുങ്കല്‍ (രാജാക്കാട് പഞ്ചായത്ത്), 31) മറയൂര്‍, 32) ചിത്തിര തിരുനാള്‍, 33) മറയൂര്‍, 34) നെല്ലിക്കാംപട്ടി, 35) കട്ടപ്പന, 36) ഇടുക്കി, വയനാട്, 37) കുറവന്‍ - കുറത്തി മലകള്‍, 38) മറയൂര്‍, 39) മുതിരപ്പുഴ, 40) മുതിരപ്പുഴ, 41) ഇടുക്കി, 42)ബ്രഹ്മപുരം, 43) കുമ്പളങ്ങി, 44) കൊച്ചി, 45) എറണാകുളം.

പൊതു വിജ്ഞാനം-133-പിന്നാക്ക സമുദായത്തില്‍നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?

R shankar
1. കേരളത്തില്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
2. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?
3. കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍?
4. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍?
5. കേരളത്തിലെ ആദ്യത്തെ പബ്ളിക് ലൈബ്രറി?
6. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?
7. ബി.സി.സി. ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയന്‍?
8. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിച്ച സ്ഥലം?
9. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
10. കേരളത്തില്‍ തെക്കേയറ്റത്തുള്ള തുറമുഖം?
11. ആധുനിക തിരുവിതാംകൂര്‍ ഏറ്റവുംകൂടുതല്‍കാലം ഭരിച്ച രാജാവ്?
12. കേരളത്തിലെ ഏറ്റവും വലിയ ജയില്‍?
13.  കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
14.  ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?
15. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
16. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്?
17. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങുവര്‍ഗം?
18. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം?
19. വര്‍ക്കല കടപ്പുറം ഏത് പേരിലറിയപ്പെടുന്നു?
20. തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച വിനോദസഞ്ചാര കേന്ദ്രം?
21. ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം?
22. തിരുവനന്തപുരത്ത് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കിയ ദിവാന്‍?
23. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച രാജാവ്?
24. ചാലക്കമ്പോളം സ്ഥാപിച്ച തിരുവിതാംകൂര്‍ ദിവാന്‍?
25. അഞ്ചുതെങ്ങില്‍ കോട്ട നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്?
26. വിഴിഞ്ഞം തുറമുഖം നിര്‍മ്മിച്ചത്?
27. സാധുജന പരിപാലന സംഘം 1907 ല്‍ സ്ഥാപിച്ചത്?
28. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ നേതാവ്?
29. തിരു-കൊച്ചി നിയമസഭയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍?
30. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം?
31. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച വര്‍ഷം?
32. ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂള്‍ എവിടെ സ്ഥിതിചെയ്യുന്നു?
33. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെയാണ്?
34. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ളക്സ് എവിടെയാണ്?
35. കുമാരനാശാന്‍ സ്മാരകം എവിടെയാണ്?
36. സതേണ്‍ എയര്‍ കമാന്‍ഡിന്റെ ആസ്ഥാനം?
37. കേരളത്തിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്?
38. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
39. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളിമണ്‍ നിക്ഷേപമുള്ള സ്ഥലം?
40. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
41. കേരളത്തിലെ ആദ്യ പേപ്പര്‍ മില്‍?
42. പിന്നാക്ക സമുദായത്തില്‍നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?
43. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ മലയാളി?
44. കേരളത്തിലെ ആദ്യത്തെ തീരദേശ പൊലീസ് സ്റ്റേഷന്‍?
45. തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

  ഉത്തരങ്ങള്‍
1) തിരുവനന്തപുരം, 2) അഗസ്ത്യാര്‍കൂടം, 3) നെയ്യാറ്റിന്‍കര, 4) തിരുവനന്തപുരം, 5) തിരുവനന്തപുരം, 6) ചിത്രലേഖ, 7) ഗോദവര്‍മ്മരാജ, 8) തിരുവനന്തപുരം, 9) നെയ്യാര്‍, 10) വിഴിഞ്ഞം, 11) ധര്‍മ്മരാജാവ്, 12) പൂജപ്പുര സെന്‍ട്രല്‍ ജയില്‍, 13) നെയ്യാര്‍, 14) കാന്തള്ളൂര്‍ശാല, 15) ഗോദവര്‍മ്മരാജ, 16) ചട്ടമ്പി സ്വാമികള്‍, 17) മരച്ചീനി, 18) കളിയിക്കാവിള, 19) പാപനാശം, 20) കോവളം, 21) 1869, 22) സി.പി. രാമസ്വാമി അയ്യര്‍, 23) വിശാഖം തിരുനാള്‍, 24) രാജാകേശവദാസ്, 25) ആറ്റിങ്ങല്‍ റാണി, 26) ഉമ്മിണിത്തമ്പി, 27) അയ്യങ്കാളി, 28) ജൂബാ രാമകൃഷ്ണപിള്ള, 29) ടി. എം. വര്‍ഗീസ്, 30) തിരുവനന്തപുരം, 31) 1968, 32) അരിപ്പ, 33) തിരുവനന്തപുരം, 34) തിരുവല്ലം, 35) തോന്നയ്ക്കല്‍, 36) തിരുവനന്തപുരം, 37) തെന്മല, 38) ശാസ്താംകോട്ട, 39) കുണ്ടറ, 40) കൊല്ലം, 41) പുനലൂര്‍, 42) ആര്‍. ശങ്കര്‍, 43) ടി.സി. യോഹന്നാന്‍, 44) നീണ്ടകര, 45) കൊല്ലം

Tuesday, April 03, 2012

M.G University-Downloadable Forms

Downloadable Forms
(Remit Rs.25/- extra along with required fee)
Posted Date:12/10/2011
Posted Date:06/09/2011
Posted Date:25/08/2011
Posted Date:18/08/2011
Posted Date:12/08/2011
Posted Date:09/08/2011
Posted Date:29/07/2011
Posted Date:27/07/2011
Posted Date:01/07/2011
Posted Date:22/06/2011
Posted Date:29/03/2011
Posted Date:23/02/2011
Posted Date:10/02/2011
Posted Date:09/02/2011
Posted Date:08/02/2011
Posted Date:25/11/2010

പൊതു വിജ്ഞാനം 132 -ലോകത്തിലെ ഏറ്റവും നീളംകൂടിയ പാലം?

1. റുപിയ എന്ന നാണയം ആദ്യമായി പുറത്തുവന്നത് ആരുടെ കാലത്താണ്?
2. സെക്യൂരിറ്റി പ്രമാണങ്ങള്‍, ചെക്കുകള്‍, കടപ്പത്രങ്ങള്‍, പോസ്റ്റല്‍ സ്റ്റാമ്പുകള്‍ എന്നിവ അച്ചടിക്കുന്നത് എവിടെയാണ്?
3. 10, 50, 100 എന്നീ കറന്‍സികള്‍ അച്ചടിക്കുന്നത്?
4. ഇന്ത്യന്‍ കറന്‍സിക്ക് മൂല്യശോഷണം സംഭവിച്ചത് എത്ര പ്രാവശ്യമാണ്?
5. മഹാത്മാഗാന്ധി സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയത്?
6. ഗവണ്‍മെന്റിന്റെ മുഖ്യവരുമാനമാര്‍ഗം?
7. നികുതികളെക്കുറിച്ച് പഠിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കമ്മിഷനെ നിയമിച്ചത്?
8. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നികുതികള്‍?
9. തദ്ദേശസ്ഥാപനങ്ങളുടെ  പ്രധാന നികുതികള്‍ ഏവ?
10. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം?
11, നികുതി ചുമത്തപ്പെടുന്നയാള്‍ നേരിട്ട് നല്‍കുന്ന നികുതി?
12. ഒരാളുടെ മേല്‍ ചുമത്തുന്ന നികുതി ഭാഗികമായോ പൂര്‍ണമായോ മറ്റൊരാള്‍ നല്‍കേണ്ടിവരുന്നത്?
13. വാറ്റ് നടപ്പിലാക്കിയ രണ്ടാമത്തെ രാജ്യം?
14. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹന ഗതാഗതത്തിന് നല്‍കേണ്ടിവരുന്ന നികുതി?
15. ബില്ല് ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി 2006 ആഗസ്റ്റില്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച നികുതി?
16. ഒരു നിശ്ചിത പരിധിയില്‍ കവിഞ്ഞ വരുമാനത്തിന് ചുമത്തുന്നത്?
17. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി സ്ഥിതി ചെയ്യുന്നത്?
18. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ കേന്ദ്രം?
19. ലോകത്തിലെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണശാല?
20. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?
21. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
22. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?
23. ലോകത്ത് കാണപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ചിറകുള്ള പക്ഷി?
24. ലോകത്ത് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വജ്രം?
25.  ഏറ്റവും വലിയ നക്ഷത്രം?
26. ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ളാറ്റ്ഫോം?
27. ലോകത്തിലെ ഏറ്റവും നീളംകൂടിയ വിമാനത്താവളം?
28. ലോകത്തിലെ ഏറ്റവും വലിയ ജലസേചന ടണല്‍?
29. ലോകത്തിലെ ഏറ്റവും നീളംകൂടിയ പ്രതിമ?
30. സൂയസ് കനാല്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷം?
31. സൂയസ് കനാല്‍ വീണ്ടും തുറന്ന വര്‍ഷം?
32. ലോകത്തിലെ ഏറ്റവും നീളംകൂടിയ പാലം?
33. ലോകത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലം?
34. ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ്?
35. ലോകത്തിലെ ഏറ്റവും നീളംകൂടിയ പാമ്പ്?
36. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക്?
37. രാജ്ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
38. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?
39. യു. എസ്. എയുടെ നാണയം?
40. ബംഗ്ളാദേശിന്റെ നാണയം?
41. സ്വീഡന്റെ നാണയം?
42. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം?
43. ഇറാന്റെ നാണയം?
44. സെഡി ഏത് രാജ്യത്തിന്റെ നാണയം?
45. സൌദി അറേബ്യയുടെ നാണയം?

  ഉത്തരങ്ങള്‍
1) ഷെര്‍ഷാ സൂരി, 2) ഇന്ത്യാ സെക്യൂരിറ്റി പ്രസ്, നാസിക്, 3) കറന്‍സി നോട്ട് പ്രസ്, നാസിക്, 4) നാലുപ്രാവശ്യം, 5) 1996 മുതല്‍, 6) നികുതികള്‍, 7) 1954 ല്‍,  8) എക്സൈസ് തീരുവ, ആദായനികുതി, സേവനനികുതി, 9) കെട്ടിടനികുതി, തൊഴില്‍ നികുതി, വിനോദനികുതി, 10) വില്പന നികുതി, 11) പ്രത്യക്ഷ നികുതി, 12) പരോക്ഷ നികുതി, 13) ബ്രസീല്‍, 14) ടോള്‍, 15) ലക്കി വാറ്റ്, 16) സൂപ്പര്‍ ടാക്സ്, 17) മുംബയ്, 18) ഗെയിന്റ് ബൈസിക്കിള്‍സ്, 19) മക്ഗ്രോ ഹില്‍, 20) ന്യൂജേഴ്സി തുറമുഖം, 21) ഇന്ത്യ, 22) ടോക്കിയോ, 23) ആല്‍ബട്രോസ്, 24) കള്ളിനന്‍, 25) ബെറ്റല്‍ഗീസ്, 26) ഖരക്പൂര്‍, 27) ഡള്ളാസ്, 28) ഓറന്‍ജ്-ഫിഷ് നദി ടണല്‍, 29) സ്ളീപ്പിംഗ് ബുദ്ധ, 30) 1859, 31) 1975, 32) ഹംമ്പര്‍ എസ്റ്റ്യൂറി പാലം, 33) മാകിനാക് സ്ട്രെയിറ്റ്, 34) പാന്‍ അമേരിക്കന്‍ റോഡ്, 35) പൈതോണ്‍, 36) നൌറു, 37) മഹാത്മാഗാന്ധി, 38) ശക്തിസ്ഥല്‍, 39) ഡോളര്‍, 40) ടാക്ക, 41) ക്രോണ, 42)  അഭയ്ഘട്ട്, 43) റിയാല്‍, 44) ഘാന, 45) റിയാല്‍.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites