« »
SGHSK NEW POSTS
« »

Tuesday, April 03, 2012

പൊതു വിജ്ഞാനം-127-അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി സഹോദരങ്ങള്‍?

binu and beenamol
1. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കൃഷിശാസ്ത്രജ്ഞന്‍?
2. സാഹിത്യ നൊബേല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍?
3. രണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ നൊബേല്‍ നേടിയ ആദ്യ വ്യക്തി?
4. മഗ്സസെ അവാര്‍ഡിന് അര്‍ഹനായ ആദ്യ ഇന്ത്യക്കാരന്‍?
5. കേരള സര്‍ക്കാര്‍ ഏറ്റവും മികച്ച കര്‍ഷകന് നല്‍കുന്ന ഉയര്‍ന്ന ബഹുമതി?
6. കൃത്രിമജീന്‍ കണ്ടെത്തിയതിന് നൊബേല്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ വംശജന്‍?
7. ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്?
8. രാജീവ്ഗാന്ധി ഖേല്‍രത്ന ആദ്യമായി നേടിയത്?
9. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി?
10. ഭാരതരത്നം നേടിയ ആദ്യ സിനിമാതാരം?
11. മരണാനന്തരബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത?
12. എഴുത്തച്ഛന്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയവര്‍ഷം?
13. ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതി?
14. ബര്‍ണാഡ്ഷായ്ക്ക് തിരക്കഥയ്ക്കുള്ള ഓസ്കാര്‍ ലഭിച്ച വര്‍ഷം?
15. സാഹിത്യ നൊബേല്‍ നേടിയ ആദ്യത്തെ ആഫ്രിക്കക്കാരന്‍?
16. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി സഹോദരങ്ങള്‍?
17. സ്വരാജ്ട്രോഫി ഏര്‍പ്പെടുത്തിയ വര്‍ഷം?
18. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഗ്രാമപുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്?
19. ജോര്‍ജ് ബര്‍ണാഡ്ഷായ്ക്ക് തിരക്കഥാകൃത്തിനുള്ള ഓസ്കാര്‍ നേടിക്കൊടുത്ത ചിത്രം?
20. ആദ്യ കാളിദാസസമ്മാന്‍ ആര്‍ക്കായിരുന്നു?
21.ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധമന്ത്രി?
22. നൊബേല്‍ സമ്മാനം നേടിയ ആദ്യ ഇസ്രയേലി വനിത?
23. സാമ്പത്തിക നൊബേല്‍ നേടിയ ആദ്യ വനിത?
24. ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യയോഗം ചേര്‍ന്ന തീയതി?
25. പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നതാര്?
26. ഏത് അനുച്ഛേദമാണ് ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?
27. ഭരണഘടനയുടെ എത്രാമത്തെ ഭാഗമാണ് മൌലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
28. മൌലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
29. രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി?
30. എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്?
31. ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശമാക്കിയ വര്‍ഷം?
32. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
33. രാജ്യസഭാംഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
34. ഗവര്‍ണറെ നിയമിക്കുന്നതാര്?
35. 1921 ല്‍ രൂപംകൊണ്ട സെന്‍ട്രല്‍ ലജിസ്ളേറ്റീവ് അസംബ്ളിയുടെ ആദ്യ അദ്ധ്യക്ഷന്‍?
36. ആറ്റിങ്ങല്‍ കലാപം ഏതുവര്‍ഷത്തില്‍?
37. യമുനയുടെ ഉദ്ഭവസ്ഥാനം?
38. ഇക്കണോമിക് ഹിസ്റ്ററി ഒഫ് ഇന്ത്യ രചിച്ചത്?
39. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ വംശജന്‍?
40. ആദ്യ മലയാളി രാഷ്ട്രപതി?
41. രണ്ടാം ജൈനമതസമ്മേളനം നടന്ന സ്ഥലം?
42. വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത്  ഇന്ത്യയുടെ സ്ഥാനം?
43. ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യം?
44. വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്?
45. ലീലാവതി എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്?

  ഉത്തരങ്ങള്‍
1) നോര്‍മന്‍ബോര്‍ലോഗ്, 2) ടാഗോര്‍, 3) മാഡംക്യൂറി, 4) വിനോബഭാവെ, 5) കര്‍ഷകോത്തമ, 6) ഹര്‍ഗോബിന്ദ്ഖുരാന, 7) ഒ.എം. നമ്പ്യാര്‍ 8) വിശ്വനാഥന്‍ ആനന്ദ്, 9) ലാല്‍ബഹാദൂര്‍ ശാസ്ത്രി, 10) എം.ജി.ആര്‍, 11) അരുണ ആസിഫ് അലി, 12) 1993, 13) പരമവീരചക്രം, 14) 1938, 15) വോള്‍സോയിങ്ക (നൈജീരിയ), 16) കെ.എം. ബീനമോള്‍, കെ.എം. ബിനു, 17) 1995 - 96, 18) പിലിക്കോട് (കാസര്‍കോട് ജില്ല), 19) പിഗ്മാലിയന്‍, 20) രുഗ്മണിദേവി അരുണ്ഡേല്‍, 21) എ.കെ. ആന്റണി, 22) ആദയൊനാഥ്, 23) എലിനോര്‍ ഓസ്ട്രോം, 24) 1946 ഡിസംബര്‍ 9, 25) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, 26) 40, 27) മൂന്നാംഭാഗം, 28) 42, 29) 5 വര്‍ഷം, 30) 3, 31) 1991, 32) 3:2, 33) ഉത്തര്‍പ്രദേശ്, 34) പ്രസിഡന്റ് 35) സര്‍: ഫ്രെഡറിക്വൈറ്റ് 36) എ.ഡി 1721, 37) യമുനോത്രി, 38) ആര്‍.സി ദത്ത്, 39) ബഫ്ലുല്‍ലോദി, 40) കെ.ആര്‍. നാരായണന്‍, 41) വളഭി, 42)ഏഴ്  43) കാനഡ, 44) കാര്‍ബണ്‍, 45) ഭാസ്കരാചാര്യര്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites