« »
SGHSK NEW POSTS
« »

Saturday, April 28, 2012

പൊതു വിജ്ഞാനം-149-പത്മഭൂഷണ്‍ നേടിയ ആദ്യ കേരളീയ വനിത?

1. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് ലഭിച്ച വര്‍ഷം?
2. മഗ്സാസെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വനിത?
3. രസതന്ത്രത്തിനും സമാധാനത്തിനും നൊബേല്‍ സമ്മാനം നേടിയ വ്യക്തി?
4. അര്‍ജ്ജുന അവാര്‍ഡിന്റെ സമ്മാനത്തുക?
5. ഭാരതരത്നം നല്‍കിത്തുടങ്ങിയ വര്‍ഷം?
.6. വള്ളത്തോള്‍ അവാര്‍ഡിന്റെ  സമ്മാനത്തുക?
7. സമാധാനകാലത്തെ സൈനിക സേവനങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി?
8. നൊബേല്‍ സമ്മാനം ആദ്യമായി നേടിയ റഷ്യന്‍ സാഹിത്യകാരന്‍?
9. ന്യൂക്ളിയര്‍ ഫിസിക്സിന്റെ സ്ഥാപകനായ ഏണസ്റ്റ് വാര്‍ഫോര്‍ഡിന് ഏതു മേഖലയിലാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്?
10.  അരുന്ധതിറോയിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
11. പത്മഭൂഷണ്‍ നേടിയ ആദ്യ കേരളീയ വനിത?
12. ഏറ്റവും കൂടുതല്‍ വനിതകള്‍ നൊബേല്‍ പുരസ്കാരം നേടിയ വര്‍ഷം?
13. ലോഹങ്ങള്‍ ആസിഡുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം?
14. ഭൂമിയുടെ കേന്ദ്രത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
15. ബ്ളാസ്റ്റ് ഫര്‍ണസ് വഴി നിര്‍മ്മിച്ചെടുക്കുന്ന ലോഹം?
16. ഭക്ഷണത്തില്‍ ഇരുമ്പിന്റെ കുറവ് എന്തിന് കാരണമാകുന്നു?
17. ഉരുക്കിലെ ഘടകമൂലകങ്ങള്‍
18. മെര്‍ക്കുറിയുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്.
19. ക്വിക്ക് സില്‍വര്‍ എന്നറിയപ്പെടുന്ന ലോഹം?
20.ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം?
21. ഇല്‍മനൈറ്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹം?
22. ഉയര്‍ന്ന കാഠിന്യവും താഴ്ന്ന ഭാരവും അറ്റോമിക സംഖ്യ 79 ആയ മൂലകമേത്?
23. ആഭരണങ്ങളുണ്ടാക്കാന്‍ സ്വര്‍ണ്ണത്തിന്റെ കൂടെ ചേര്‍ക്കുന്ന ലോഹം?
24. ഡല്‍ഹി സുല്‍ത്താനത്തിലെ ആദ്യ സുല്‍ത്താന്‍?
25. ഖില്‍ജി വംശ സ്ഥാപകന്‍?
26. തുഗ്ളക്കന്‍ പരിഷ്കാരങ്ങളിലൂടെ കുപ്രസിദ്ധി നേടിയ സുല്‍ത്താന്‍?
27. സയ്യിദ് വംശ സ്ഥാപകന്‍?
28. നല്ലളം താപനിലയം ഏതു ജില്ലയില്‍?
29. അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്ക വന്‍കരകളെ വേര്‍തിരിക്കുന്ന കടലിടുക്ക്?
30. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി?
31. മഹാഭാരതത്തിന്റെ അവസാനത്തെ പര്‍വ്വം?
32. അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദര്‍ശനം ഏതു വര്‍ഷത്തില്‍?
33. മഴവില്ലില്‍ നടുക്ക് കാണുന്ന നിറം?
34. പ്ളാനിംഗ് കമ്മിഷന്‍, നാഷണല്‍ ഡവലപ്മെന്റ് കൌണ്‍സില്‍, ഇന്റര്‍ സ്റ്റേറ്റ് കൌണ്‍സില്‍ എന്നിവയുടെ എക്സ് ഒഫിഷ്യോ അദ്ധ്യക്ഷന്‍?
35. അധികാരം കൈയടക്കാന്‍ 1923-ല്‍ ഹിറ്റ്ലര്‍ നടത്തിയ അട്ടിമറി ശ്രമത്തിന്റെ പേര്?
36. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം?
37. മുംബയ് നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യോനമാണ്. ഏതാണത്?
38. അസ്ഥിയില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
39. അതിചാലകത കണ്ടുപിടിച്ചതാര്?
40. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
41. ആര്‍ജിത ഇന്ത്യന്‍ പൌരത്വമുണ്ടായിരുന്ന ആദ്യഭാരതരത്നം ജേതാവ്?
42. ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?
43. വിസ്ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകരണമാണ്?
44. വിസ്തീര്‍ണ്ണത്തില്‍ ലോകത്ത് അമേരിക്കയ്ക്ക് എത്രാംസ്ഥാനമാണ്?
45. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി

  ഉത്തരങ്ങള്‍
1) 1996, 2) മദര്‍ തെരേസ, 3) ലീനസ്പോളിംഗ്, 4) 5 ലക്ഷം രൂപ, 5) 1954, 6) 1,11,111, 7) അശോകചക്രം, 8) ബോറിസ് പാസ്റ്റല്‍നാക്, 9) രസതന്ത്രം, 10)  ആള്‍ജിബ്ര ഒഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, 11) ലക്ഷ്മി. എന്‍. മേനോന്‍, 12) 2009 (5 വനിതകള്‍), 13) ഹൈഡ്രജന്‍, 14) ഇരുമ്പ്, 15) ഇരുമ്പ്, 16) അനീമിയ (വിളര്‍ച്ച), 17) ഇരുമ്പ്, കാര്‍ബണ്‍, 18) ഫ്ളാസ്ക്, 19) മെര്‍ക്കുറി, 20) തിരുവനന്തപുരം, 21) ടൈറ്റാനിയം, 22) സ്വര്‍ണ്ണം, 23) ചെമ്പ്, 24) കുത്തുബ്ദീന്‍ ഐബക്ക്, 25) ജലാലുദ്ദീന്‍ ഖില്‍ജി, 26) മുഹമ്മദ് ബിന്‍ തുഗ്ളക്ക്, 27) കിസ്ര്‍ഖാന്‍, 28) കോഴിക്കോട്, 29) ഡ്രേക്ക് പാസേജ്, 30) ഗ്ളൂട്ടിയസ് മാക്സിമസ്, 31) സ്വര്‍ഗ്ഗാരോഹണപര്‍വ്വം, 32) എ.ഡി. 851, 33) പച്ച, 34) പ്രധാനമന്ത്രി, 35) ബീര്‍ ഹാള്‍ പുഷ്, 36) കെരാറ്റിന്‍, 37) സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക്, 38) കാല്‍സ്യം, 39) കാമര്‍ലിങ് ഓനസ്, 40) എ,ബി, 41) മദര്‍തെരേസ, 42) സന്ധികള്‍, 43) ക്രിക്കറ്റ്, 44) നാലാം സ്ഥാനം, 45) 780 മെഗാവാട്ട്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites