« »
SGHSK NEW POSTS
« »

Friday, April 13, 2012

പൊതു വിജ്ഞാനം-139-ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ ജീവി?

1. നയുദാമ്മ അവാര്‍ഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്?
3. പട്ടിണി ജാഥ നയിച്ചത്?
4. പാമ്പുകളുടെ രാജാവ്?
5. ബാക്ടീരിയയെ കണ്ടുപിടിച്ചത്?
6. ഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?
7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്?
8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?
9. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?
11. 1921 ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്?
12. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്നക്ഷേത്രം?
13. അഭിജ്ഞാന ശാകുന്തളം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
14. അക്ബറെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അന്യമതം?
15. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം?
16. മുത്തുസ്വാമിദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം?
17. അക്വാഫോര്‍ട്ടിസ് ഏത് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
18. മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദേശം?
19. യൂക്കാലി മരത്തിന്റെ ജന്മദേശം?
20. യൂറോപ്പിലെ ഏറ്റവും വലിയ തടാകം?
21. ആനമുടിയുടെ ഉയരം?
22. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യന്‍ എന്നറിയപ്പെട്ടത്?
23. ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
24. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
25. ഇന്റര്‍പോള്‍ സ്ഥാപിതമായ വര്‍ഷം?
26. രഥോത്സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്?
27. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ അവസാനത്തെ രാജ്യം?
28. ലിത്താര്‍ജ് ഏതിന്റെ അയിരാണ്?
29. എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ............ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്?
30. ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ ജീവി?
31. വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള സ്വാഭാവികപദാര്‍ത്ഥം?
32. ഒരുമൈല്‍ എത്ര കിലോമീറ്റര്‍?
33. ഒരേ സമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കുള്ള പേര്?
34. കനിഷ്കന്റെ രണ്ടാംതലസ്ഥാനം?
35. കരയിലെ ഏറ്റവും വലിയ സസ്തനി?
36. കനിഷ്കന്റെ സദസിലെ ഏറ്റവും പ്രഗല്ഭനായ പണ്ഡിതന്‍?
37. ശകാരി എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
38. സ്റ്റാമ്പില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യമലയാളി?
39. ശാസ്ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്ക് പറയുന്ന പേര്?
40. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം?
41. കുമ്മായത്തിന്റെ രാസനാമം?
42. കൂടുതല്‍ അളവില്‍ എഥനോള്‍ കഴിച്ചാല്‍ കേടുവരുന്ന അവയവം?
43. കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉല്ഭവം ഏതു ഭാഷയില്‍ നിന്നാണ്?
44. ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്?
45. സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

  ഉത്തരങ്ങള്‍
1) ശാസ്ത്ര - സാങ്കേതികം, 2) എസ്.എസ്. ആങ്കണ്‍, 3) എ.കെ. ഗോപാലന്‍, 4) രാജവെമ്പാല, 5) ല്യൂവന്‍ഹോക്ക്, 6) ഹുമയൂണ്‍, 7) പി. കൃഷ്ണപിള്ള, 8) ടെക്നീഷ്യം, 9) മറിയാന ഗര്‍ത്തം, 10) ആറുമാസം, 11) ടി. പ്രകാശം, 12) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, 13) വില്യം ജോണ്‍സ്, 14) ക്രിസ്തുമതം, 15) 1790, 16) ഹംസധ്വനി, 17) നൈട്രിക് ആസിഡ്, 18) മെക്ക, 19) ഓസ്ട്രേലിയ, 20) ലഡോഗ, 21) 2695 മീ. (8841 അടി), 22) രാജാറാം മോഹന്‍റോയ്, 23) ഇലക്ട്രോണ്‍, 24) ഗ്രീക്കുകാര്‍, 25) 1923, 26) പുരി, 27) സിംബാബ്വെ, 28) കറുത്തീയം, 29) ഫോസ്ഫറസ്, 30) ഡോള്‍ഫിന്‍, 31) കൊറണ്ടം, 32) 1.609, 33) ആംഫോടെറിക്, 34) മഥുര, 35) ആഫ്രിക്കന്‍ ആന, 36) അശ്വഘോഷന്‍, 37) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 38) ശ്രീനാരായണഗുരു, 39) കൂണികള്‍ച്ചര്‍, 40) 1924, 41) കാത്സ്യം ഹൈഡ്രോക്സൈഡ്, 42) വൃക്ക, 43) ലാറ്റിന്‍, 44) അലി സഹോദരന്മാര്‍, 45) ബാലാമണിയമ്മ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites