« »
SGHSK NEW POSTS
« »

Saturday, April 28, 2012

പൊതു വിജ്ഞാനം-143-കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലേത്?

1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഏതു സംസ്ഥാനത്താണ്?
2. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷമേത്?
3. 1966 ജനുവരി 10 ലെ താഷ്കെന്റ് കരാറില്‍ ഒപ്പുവച്ച നേതാക്കള്‍ ആരെല്ലാം?
4. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വര്‍ഷമേത്?
5. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍ വന്നതെന്ന്?
6. ഏത് സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാഹ്വാനം ചെയ്തത്?
7. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരമെത്ര!
8. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ധനകാര്യമന്ത്രിയാര്?
9. കാറ്റുവീഴ്ചരോഗം ഏതുവിളയെയാണ് ബാധിക്കുന്നത്?
10. ഏതുരാജ്യത്തിന്റെ ദേശീയപതാകയാണ് യൂണിയന്‍ ജാക്ക്?
11. ചന്ദ്രന്റെ പ്രകാശം ഭൂമിയലെത്താന്‍ വേണ്ട സമയം?
12. മണ്ണിന്റെ അമ്ളത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
13. പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
14. ആസിയാന്‍ സംഘടനയുടെ ആസ്ഥാനമെവിടെയാണ്?
15. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണകേന്ദ്രമേത്?
16. ഏതു രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന?
17. തെലുങ്കുഗംഗ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത് ഏത് നഗരത്തിനാണ്?
18. സതേണ്‍ റെയില്‍വേയുടെ ആസ്ഥാനമെവിടെയാണ്?
19. ഭാരതീയ സംഗീതത്തിന്റെ ഉത്ഭവകേന്ദ്രമായി അറിയപ്പെടുന്ന വേദമേത്?
20. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നതെവിടെ?
21. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമേത്?
22. ഗാന്ധിജി ചമ്പാരന്‍ സത്യാഗ്രഹം നടത്തിയ വര്‍ഷമേത്?
23. ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശമേത്?
24. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശാസ്ത്രജ്ഞനാര്?
25. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
26. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലേത്?
27. ഇന്ത്യയിലെ പ്രധാന കപ്പല്‍ നിര്‍മ്മാണകേന്ദ്രമായ മസഗണ്‍ഡോക് എവിടെയാണ്?
28. ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
29. അസഡറിക്ട ഇന്‍ഡിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഔഷധസസ്യമേത്?
30. ഇലകളില്‍ നിര്‍മ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്ന കലയേത്?
31. പെരിയാറിന്റെ പഴയപേര് എന്തായിരുന്നു?
32. ഒലേറി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
33. ഹൈഡ്രോഫോബിയ എന്നറിയപ്പെടുന്ന രോഗമേത്?
34. നിശാന്ധതയ്ക്ക് കാരണം ഏതു വൈറ്റമിന്റെ കുറവാണ്?
35. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവകാശമുള്ള എന്നാല്‍ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥനാര്?
36. ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമ്മിഷണറായ ഏക വനിതയാര്?
37. അംബേദ്കറുടെ അന്ത്യവിശ്രമസ്ഥാനമേത്?
38. ധവള വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
39. ഇന്ത്യാ സെക്യൂരിറ്റി പ്രസ് സ്ഥിതി ചെയ്യുന്നതെവിടെ?
40. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്?
41. തവാങ് ബുദ്ധവിഹാരം എവിടെയാണ്?
42. ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനില്‍ നടന്നത് വര്‍ഷമേത്?
43. ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പേത്?
44. ഇന്ത്യയില്‍ പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്നതെന്ന്?
45. ദൂരദര്‍ശന്റെ ആപ്തവാക്യമേത്?

ഉത്തരങ്ങള്‍
1) രാജസ്ഥാന്‍, 2) 1790, 3)ലാല്‍ബഹാദൂര്‍ ശാസ്ത്രിയും മുഹമ്മദ് അയൂബ്ഖാനും, 4) 1600, 5) 1998 ഡിസംബര്‍ 11, 6) 1942 ലെ ക്വിറ്റിന്ത്യാസമരം, 7) 2895 മീറ്റര്‍, 8) ആര്‍.കെ. ഷണ്‍മുഖം ചെട്ടി, 9) തെങ്ങ്, 10) ബ്രിട്ടന്‍, 11) 1.3 സെക്കന്‍ഡ്, 12) കുമ്മായം, 13) ഇപ്പോഴത്തെ അസം, 14) ജക്കാര്‍ത്ത, 15) തട്ടേക്കാട്, 16) തായ്ലന്‍ഡ്, 17) ചെന്നൈ, 18) ചെന്നൈ, 19) സാമവേദം, 20) ഹമ്പി (കര്‍ണാടകം), 21) തമിഴ്നാട്ടിലെ ആനമല, 22) 1917, 23) ആന്‍ഡമാന്‍ നിക്കോബാര്‍, 24) ജെ.സി. ബോസ്, 25) പീനിയല്‍ ഗ്രന്ഥി, 26) ഏഷ്യാനെറ്റ്, 27) മുംബയ്, 28) കൊല്‍ക്കത്ത, 29) വേപ്പ്, 30) ഫ്ളോയം, 31) ചൂര്‍ണി, 32) പച്ചക്കറിക്കൃഷി, 33) പേപ്പട്ടി വിഷബാധ, 34) വൈറ്റമിന്‍ എ, 35) അറ്റോര്‍ണി ജനറല്‍, 36) വി.എസ്. രമാദേവി, 37) ചൈത്യഭൂമി, 38) വര്‍ഗീസ് കുര്യന്‍, 39) നാസിക് (മഹാരാഷ്ട്ര), 40) നബാര്‍ഡ്, 41) അരുണാചല്‍പ്രദേശ്, 42) 1930, 43) സിന്ധ്ഡാക്ക്, 44) 1972 ആഗസ്റ്റ് 15, 45) സത്യം, ശിവം, സുന്ദരം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites