« »
SGHSK NEW POSTS
« »

Saturday, March 24, 2012

പൊതു വിജ്ഞാനം-123-കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?

1. ഏറ്റവും വേഗത കൂടിയ ഭൂകമ്പ തരംഗം?
2. തരംഗദിശയ്ക്ക് ലംബദിശയിലുള്ള ചലനങ്ങള്‍ സൂചിപ്പിക്കുന്ന ഭൂകമ്പതരംഗം?
3. ഏറ്റവും വേഗത കുറഞ്ഞ ഭൂകമ്പതരംഗം?
4. ഗുരുത്വാകര്‍ഷണത്തിന് വിധേയമായി നിലനില്‍ക്കുന്ന ഭൂമിയുടെ വാതകാവരണം?
5. ഭൂമിയുടെ താപനിലയെ ക്രമീകരിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന വാതകം?
6. ഉപഗ്രഹ വാര്‍ത്താവിനിമയം, ദീര്‍ഘദൂരറേഡിയോ പ്രക്ഷേപണം എന്നിവ സാധ്യമാക്കുന്ന അന്തരീക്ഷ മണ്ഡലം?
7. ഭൂമദ്ധ്യരേഖാ പ്രദേശത്തെ ട്രോപ്പോസ്ഫിയറിന്റെ ഉയരം?
8. നാം അധിവസിക്കുന്ന അന്തരീക്ഷത്തിലെ മണ്ഡലം?
9. ഉയരംകൂടുന്തോറും ട്രോപ്പോസ്ഫിയറിന്റെ താപനില...?
10. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?
11. വാതകങ്ങള്‍ മിശ്രിതങ്ങളായി സ്ഥിതി ചെയ്യുന്ന അന്തരീക്ഷമണ്ഡലം?
12. സ്ട്രാറ്റോസ്ഫിയറിലെ വായുവിന്റെ ചലനരീതി?
13. ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?
14. 50 മുതല്‍ 80 കി.മീ വരെ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷമണ്ഡലം?
15. ഉയരം വര്‍ദ്ധിക്കുംതോറും മിസോസ്ഫിയറിന്റെ താപനില...?
16. ഹോമോസ്ഫിയറിലും ഹെറ്റോസ്ഫിയറിലും കൂടിചേര്‍ന്ന് കിടക്കുന്ന അന്തരീക്ഷ മണ്ഡലം?
17. മര്‍ദ്ദം അളക്കുന്നതിനുള്ള ഏകകം?
18. സമുദ്രനിരപ്പിലുള്ള ശരാശരി അന്തരീക്ഷമര്‍ദ്ദം?
19. ഭൂമിയില്‍ താപം പ്രസരിക്കുന്ന രീതി?
20. ഭൌമോപരിതലത്തിലൂടെയുള്ള വായുവിന്റെ തിരശ്ചീനചലനം?
21. ഉത്തരാര്‍ദ്ധഗോളത്തില്‍ വാണിജ്യ വാതകങ്ങള്‍ സഞ്ചരിക്കുന്ന ദിശ?
22. ന്യൂസിലന്റിലും ടാന്‍സാനിയയിലും ശക്തമായ മഴയ്ക്ക് കാരണമാകുന്ന കാറ്റ്?
23. ഋതുഭേദങ്ങള്‍ക്കനുസൃതമായി ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റ്?
24. റോണ്‍ താഴ്വരയെ ചുറ്റികടന്നുപോകുന്ന പ്രാദേശിക വാതമാണ്?
25. യൂറോപ്യന്‍ ചിനുക്ക് എന്നറിയപ്പെടുന്ന പ്രാദേശികവാതം?
26. സഹാറാമരുഭൂമി പ്രദേശങ്ങളില്‍ വീശുന്ന ഉഷ്ണമണല്‍ക്കാറ്റാണ്...?
27. ഈജിപ്തില്‍ വീശുന്ന ചൂടുക്കാറ്റ്?
28. ഡോക്ടര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കാറ്റ്?
29. ജപ്പാനില്‍ അനുഭവപ്പെടുന്ന ചൂടുക്കാറ്റ്?
30. ശാന്തസമുദ്രത്തിന്റെ ഭാഗമായി ദക്ഷിണചൈനാ കടലില്‍ രൂപംകൊള്ളുന്ന ഉഷ്ണമേഖലാ ചക്രവാതം?
31. കിഴക്കന്‍ ചൈനാസമുദ്രത്തില്‍ വീശിയടിച്ച അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റ്?
32. പോണ്ടിച്ചേരിക്കും നാഗപട്ടണത്തിനുമിടയിലൂടെ കടന്നുപോയ ചുഴലിക്കൊടുങ്കാറ്റാണ്?
33. ബംഗാള്‍, ബീഹാര്‍, ആസാം മേഖലകളില്‍ ഇടിമിന്നല്‍, പേമാരി എന്നിവയോടുകൂടി വീശുന്ന കൊടുങ്കാറ്റ്?
34. നോര്‍വെസ്റ്ററുകളെ കാല്‍ബൈശാഖിയെന്ന് വിളിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്?
35. മണിക്കൂറില്‍ 56 കി.മീ മുതല്‍ 22 കി.മീ വേഗതയില്‍ വീശുന്ന കാറ്റുകള്‍?
36. അന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന നീരാവി ജലകണങ്ങളായോ മഞ്ഞുപരലുകളായോ രൂപാന്തരപ്പെടുന്ന പ്രക്രിയ?
37. പുകയും മൂടല്‍മഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?
38. മഴയുടെ തോത് അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണം?
39. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങള്‍ തീര്‍ക്കുന്ന മേഘം?
40. ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘം?
41. ചെമ്മരിയാടിന്റെ രോമക്കെട്ടുകള്‍ പോലെ കാണപ്പെടുന്ന മേഘം?
42. ജെറ്റ് വിമാനങ്ങള്‍ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന മേഘം?
43. തിരശ്ചീനമായ ഷീറ്റുകള്‍പോലെ, അഥവാ അടുക്കുകള്‍പോലെ കാണപ്പെടുന്ന മേഘങ്ങള്‍?
44. വളരെ കനമുള്ളതും ഇരുണ്ട ചാരനിറമോ കറുത്ത നിറമോ ഉള്ളതുമായ മേഘങ്ങള്‍?
45. നോക്ടിലൂസന്റ് മേഘങ്ങള്‍ കാണപ്പെടുന്ന അന്തരീക്ഷപാളി?

ഉത്തരങ്ങള്‍
1) പ്രാഥമിക തരംഗങ്ങള്‍, 2) മദ്ധ്യമതരംഗങ്ങള്‍, 3) പ്രതലതരംഗങ്ങള്‍, 4) അന്തരീക്ഷം, 5) ഓസോണ്‍, 6) അയണോസ്ഫിയര്‍, 7) 17 കി.മീ, 8) ട്രോപ്പോസ്ഫിയര്‍, 9) കുറയും, 10) ട്രോപ്പോസ്ഫിയര്‍, 11) ഹോമോസ്ഫിയര്‍, 12) തിരശ്ചീന ചലനം, 13) സ്ട്രാറ്റോസ്ഫിയര്‍, 14) മിസോസ്ഫിയര്‍, 15) കുറയും, 16) തെര്‍മോസ്ഫിയര്‍, 17) മില്ലി ബാര്‍, 18) 1013.2 മില്ലിബാര്‍, 19) വികിരണം, 20) കാറ്റ്, 21) വടക്കുകിഴക്ക്, 22) റോറിങ് ഫോര്‍ട്ടീസ്, 23) കാലികവാതങ്ങള്‍, 24) മിസ്ട്രല്‍, 25) ഫൊന്‍, 26) സിറോക്കോ , 27) ഖാംസിന്‍ , 28) ഹര്‍മാട്ടന്‍, 29) യാമോ, 30) ടൈഫൂണ്‍, 31) മിയറി, 32) ഫനൂസ്, 33) നോര്‍വെസ്റ്ററുകള്‍, 34) പശ്ചിമബംഗാള്‍, 35) ചണ്ഡവാതം, 36) ഘനീകരണം, 37) പുകമഞ്ഞ്, 38) വര്‍ഷമാപിനി, 39) സിറോ സ്ട്രാറ്റസ്, 40) ക്യൂമുലോ നിംബസ്, 41) ക്യുമുലസ്, 42) കോണ്‍ട്രെയില്‍, 43) സ്ട്രാറ്റസ് മേഘങ്ങള്‍, 44) നിംബസ് മേഘങ്ങള്‍, 45) മിസോസ്ഫിയര്‍,

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites