« »
SGHSK NEW POSTS
« »

Wednesday, March 07, 2012

പൊതു വിജ്ഞാനം-108- രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

1. കൈവെള്ളയുടെ ചൂടില്‍ പ്പോലും ദ്രാവകാവസ്ഥയിലാകുന്ന ലോഹം?
2. ശൈത്യകാല ഒളിമ്പിക്സിന് വേദിയായ ആദ്യ നഗരം?
3. നോര്‍ത്ത് അത്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സ്ഥാപിതമായ വര്‍ഷം?
4. വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത സ്ഥലം?
5. വോള്‍ഗ നദി പതിക്കുന്ന തടാകം?
6. കേരള നിയമസഭയില്‍ അംഗമായ ആദ്യത്തെ ഐ.എ.എസുകാരന്‍?
7. സോഡിയം, പൊട്ടാസ്യം എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
8. വേദം എന്ന പദത്തിന്റെ അര്‍ത്ഥം?
9. ഹൈഡ്രജന്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
10. ഷെട്ലാന്‍ഡ് ദ്വീപുകള്‍ ഏത് രാജ്യത്തിന്റെ അധികാരപരിധിയിലാണ്?
11. സെല്ലുലാര്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
12. ടാബ്ലറ്റ് രൂപത്തില്‍ വില്‍ക്കപ്പെട്ട ആദ്യത്തെ മരുന്ന്?
13. ടെറ്റനസ്, ക്ഷയം, വില്ലന്‍ചുമ എന്നിവയ്ക്കുകാരണമായത്?
14. സൈബര്‍നിയമങ്ങള്‍ നടപ്പാക്കിയ ആദ്യ ഏഷ്യന്‍ രാജ്യം?
15. ഹൈഡ്രജന്‍ കണ്ടുപിടിച്ചത്?
16. ഡെംഗിപ്പനി പരത്തുന്നത്?
17. തെക്കിന്റെ ബ്രിട്ടന്‍ എന്നറിയപ്പെടുന്ന രാജ്യം?
18. ഖേത്രി ചെമ്പുഖനി ഏത് സംസ്ഥാനത്താണ്?
19. സോവിയറ്റ് യൂണിയന്റെ സ്ഥാപകന്‍?
20. ചേരരാജാക്കന്മാരില്‍ ഏറ്റവും പ്രധാനി?
21. ലോധി വംശം സ്ഥാപിച്ചത്?
22. ഡാലിയയുടെ സ്വദേശം?
23. തത്ത്വശാസ്ത്രത്തിന്റെ പിതാവ്?
24. ഏത് ജീവിയില്‍നിന്നാണ് അംബര്‍ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്?
25. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം?
26. ആയോധന കലകളുടെ മാതാവ്?
27. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
28. ഇന്ത്യയില്‍ കീഴാളവര്‍ഗ്ഗ പഠനങ്ങള്‍ക്ക് തുടക്കംകുറിച്ചതാര്?
29. നബാര്‍ഡ് നിലവില്‍ വന്ന വര്‍ഷം?
30. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?
31. ധവള നഗരം എന്നറിയപ്പെടുന്നത്?
32. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ജനിച്ച രാജ്യം?
33. ആദ്യത്തെ ലാറ്റിനമേരിക്കന്‍ അറബ് ഉച്ചകോടിക്ക് (2005) വേദിയായ നഗരം?
34. ഇത്തിമാദ് ഉദ് ദൌളയുടെ ശവകുടീരം നിര്‍മ്മിച്ചത്?
35. ഇന്ത്യ ഇന്‍ ദി ന്യൂ മില്ലേനിയം എന്ന പുസ്തകം രചിച്ചത്?
36. സൈനികസഹായ വ്യവസ്ഥ ആവിഷ്കരിച്ച ഗവര്‍ണര്‍ ജനറല്‍?
37. പേര്‍ഷ്യനുപകരം ഇംഗ്ളീഷ് ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സ്വീകരിച്ച ഭരണാധികാരി?
38. പോര്‍ബന്തറിന്റെ പഴയപേര്?
39. പോയിന്റ് കാലിമര്‍ പക്ഷി സങ്കേതം ഏത് സംസ്ഥാനത്തില്‍?
40. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
41. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ കമ്പനി?
42. പ്ളേറ്റോയുടെ ഗുരു?
43. നോക്രെക് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
44. പേപ്പര്‍ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം)?
45. നോക്ക് ഔട്ട് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  ഉത്തരങ്ങള്‍
1) ഗാലിയം, 2) ചമോണിക്ളസ് (ഫ്രാന്‍സ്), 3) 1949, 4) മണ്ണടി, 5) കാസ്പിയന്‍ കടല്‍, 6) അല്‍ഫോന്‍സ് കണ്ണന്താനം, 7) ഹംഫ്രി ഡേവി, 8) അറിവ്, 9) എഡ്വേര്‍ഡ് ടെല്ലര്‍, 10) യു.കെ, 11) മാര്‍ട്ടിന്‍ കൂപ്പര്‍, 12) ആസ്പിരിന്‍, 13) ബാക്ടീരിയ, 14) സിംഗപ്പൂര്‍, 15) കാവന്‍ഡിഷ്, 16) ഈഡിസ്  ഈജിപ്റ്റി കൊതുക്, 17) ന്യൂസിലന്‍ഡ്, 18) രാജസ്ഥാന്‍, 19) ലെനിന്‍, 20) ചെങ്കുട്ടുവന്‍, 21) ബഹ്ലൂല്‍ ലോദി, 22) മെക്സിക്കോ, 23) അരിസ്റ്റോട്ടില്‍, 24) നീലത്തിമിംഗലം, 25) ഡിസംബര്‍ 2, 26) കളരിപ്പയറ്റ്, 27) ക്ഷയം, 28) രണജിത്ഗുഹ, 29) 1982, 30) കോര്‍ണേലിയ സോറാബ്ജി, 31) ബെല്‍ഗ്രേഡ്, 32) പോളണ്ട്, 33) ബ്രസീലിയ, 34) നൂര്‍ജഹാന്‍, 35) പി.സി. അലക്സാണ്ടര്‍, 36) വെല്ലസ്ളി പ്രഭു, 37) വില്യം ബെന്റിക്, 38) സുദാമാപുരി, 39) തമിഴ്നാട്, 40) സെറിബല്ലം, 41) യൂണിയന്‍ കാര്‍ബൈഡ്, 42) സോക്രട്ടീസ്, 43) മേഘാലയ, 44) ചൈന, 45) ബോക്സിംഗ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites