« »
SGHSK NEW POSTS
« »

Wednesday, March 07, 2012

പൊതു വിജ്ഞാനം-111-ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്?

1. ഡച്ച് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിച്ച വര്‍ഷമേത്?
2. പോര്‍ച്ചുഗീസ് ഈസ്റ്റിന്ത്യാകമ്പനി നിലവില്‍ വന്നതെന്ന്?
3. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്?
4. ഇന്ത്യയില്‍ ആദ്യമെത്തിയ ഇംഗ്ളീഷ് സഞ്ചാരി ആരാണ്?
5. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനിയെ പ്രതിനിധീകരിച്ച് ഇന്ത്യയില്‍ ആദ്യമെത്തിയത് ആരാണ്?
6. 1615 - 18 കാലത്ത് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ സദസ്യനായിരുന്ന ഇംഗ്ളീഷുകാരനാര്?
7. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
8. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
10. ഇന്ത്യയില്‍വച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി ആരാണ്?
11. സൈനിക സഹായവ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
12. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറലാര്?
13. ഒന്നാംസ്വാതന്ത്യ്രസമരകാലത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
14. ക്വിറ്റിന്ത്യാ സമരകാലത്തെ വൈസ്രോയി ആരായിരുന്നു?
15. ഡല്‍ഹി പിടിച്ചെടുത്ത കലാപകാരികള്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അവരോധിച്ചതാരെ!
16. ബഹദൂര്‍ഷാ രണ്ടാമനെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതെവിടേക്ക്?
17. മുഗള്‍ഭരണത്തിന് പരിപൂര്‍ണമായ അന്ത്യം കുറിച്ച സംഭവമേതായിരുന്നു?
18. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായതെന്ന്?
19. കോണ്‍ഗ്രസിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
20. രണ്ടുതവണ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ വിദേശി ആരാണ്?
21. കോണ്‍ഗ്രസിന്റെ ക്വിറ്റിന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെയാണ്?
22. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെവിടെ?
23. കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശീയ വനിതയാര്?
24. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന സരളാ ബെന്നിന്റെ യഥാര്‍ത്ഥ നാമം എന്തായിരുന്നു?
25. ആര്യസമാജം സ്ഥാപിച്ചതാര്?
26. പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചതാര്?
27. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
28. ദില്ലി ചലോ എന്നാഹ്വാനം ചെയ്തതാര്?
29. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചതാര്?
30. ദേശബന്ധു എന്നറിയപ്പെട്ടതാര്?
31. ലോകമാന്യ എന്നറിയപ്പെട്ടതാര്?
32. ഹിന്ദ് സ്വരാജ് ആരുടെ കൃതിയാണ്?
33. ദി ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ രചനയാണ്?
34. ഇന്ത്യ ഡിവൈഡഡ് എന്ന കൃതി ആരുടേതാണ്?
35. സാമ്പത്തിക ചോര്‍ച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു?
36. രണ്ടാംകര്‍ണാട്ടിക് യുദ്ധം അവസാനിക്കാന്‍ കാരണമായ സന്ധിയേത്?
37. ഇംഗ്ളീഷുകാരുടെ സെന്റ് ജോര്‍ജ് കോട്ട എവിടെയായിരുന്നു?
38. ദത്തവകാശ നിരോധനനിയമപ്രകാരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?
39. സതി നിറുത്തലാക്കിയ വര്‍ഷമേത്?
40. സതി നിരോധനത്തിനായി യത്നിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?
41. ഇന്ത്യയുടെ പിതാമഹന്‍ എന്നുവിളിക്കപ്പെടുന്നതാര്?
42. ദയാനന്ദ സരസ്വതിയുടെ യഥാര്‍ത്ഥനാമം എന്തായിരുന്നു?
43. വേദങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആഹ്വാനം ചെയ്തതാര്?
44. സത്യാര്‍ഥപ്രകാശം ആരുടെ കൃതിയാണ്?
45. ഇന്ത്യയിലെ ഏത് മഹദ്വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത?

  ഉത്തരങ്ങള്‍
1) 1602, 2) 1628, 3) പോര്‍ച്ചുഗീസുകാര്‍, 4) റാല്‍ഫ് ഫിച്ച്, 5) ക്യാപ്ടന്‍ വില്യം ഹോക്കിന്‍സ്, 6) സര്‍ തോമസ് റോ, 7) വാറന്‍ ഹേസ്റ്റിംഗ്സ്, 8) കാനിംഗ്, 9) മൌണ്ട് ബാറ്റന്‍, 10) മേയോ, 11) വെല്ലസ്ളി, 12) ഡല്‍ഹൌസി, 13) കാനിംഗ്, 14) ലിന്‍ലിത്ത് ഗോ, 15) ബഹദൂര്‍ഷാ രണ്ടാമനെ, 16) ബര്‍മയിലേക്ക്, 17) 1857 ലെ കലാപം, 18) 1885, 19) ഡബ്ള്യു.സി. ബാനര്‍ജി, 20) വില്യം വെഡ്ഡര്‍ബണ്‍, 21) 1942 ല്‍ മുംബയില്‍, 22) ന്യൂയോര്‍ക്കില്‍ (1875), 23) നെല്ലി സെന്‍ഗുപ്ത (1933), 24) കാതറിന്‍ മേരി ഹെയില്‍മാന്‍, 25) സ്വാമി ദയാനന്ദസരസ്വതി , 26) ആത്മറാം പാണ്ഡുരംഗ്, 27) ക്ളെമന്റ് ആറ്റ്ലി, 28) സുഭാഷ്ചന്ദ്രബോസ്, 29) ബാലഗംഗാധരതിലകന്‍, 30) സി.ആര്‍. ദാസ്, 31) ബാലഗംഗാധരതിലകന്‍, 32) ഗാന്ധിജിയുടെ, 33) സുഭാഷ്ചന്ദ്രബോസിന്റെ, 34) ഡോ. രാജേന്ദ്ര പ്രസാദ്, 35) ദാദാഭായ് നവ്റോജി, 36) പോണ്ടിച്ചേരി സന്ധി, 37) ചെന്നൈ, 38) സത്താറ, 39) 1829, 40) രാജാറാം മോഹന്‍റോയ്, 41) സ്വാമി ദയാനന്ദസരസ്വതി, 42) മൂല്‍ശങ്കര്‍, 43) ദയാനന്ദ സരസ്വതി, 44) ദയാനന്ദ സരസ്വതി, 45) സ്വാമി വിവേകാനന്ദന്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites