« »
SGHSK NEW POSTS
« »

Wednesday, March 07, 2012

പൊതു വിജ്ഞാനം-109-നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം?


1. കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍?
2. നേവ ടെസ്റ്റ് ഏതു രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത്?
3. തെഹ്രി അണക്കെട്ട് ഏത് നദിയില്‍?
4. ലേഡീസ് ഫിംഗര്‍ എന്നറിയപ്പെടുന്ന പച്ചക്കറി?
5. വോള്‍ട്ടയറുടെ യഥാര്‍ത്ഥ പേര്?
6. കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര ക്യാബിനറ്റ് മന്ത്രിയായ ആദ്യ മലയാളി?
7. കേവലപൂജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്?
8. കേശവന്റെ വിലാപങ്ങള്‍ രചിച്ചത്?
9. കേദാര്‍നാഥിലെ ആരാധനാമൂര്‍ത്തി?
10. സെര്‍വന്റ്സ് ഒഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ചത്?
11. സെന്റിനല്‍ റേഞ്ച് എന്ന പര്‍വതനിര എവിടെയാണ്?
12. സെര്‍ജി ഐസന്‍സ്റ്റൈന്‍ ഏത് മേഖലയിലാണ് പ്രശസ്തന്‍?
13. ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
14. നൈലോണ്‍ കണ്ടുപിടിച്ചത്?
15. സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍വന്ന വര്‍ഷം?
16. ഡെങ്കിപ്പനിക്കു കാരണം?
17. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
18. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന നഴ്സറിഗാനം രചിച്ചത്?
19. ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി താരം?
20. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം?
21. ഡോ. വാട്സണ്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
22. ദക്ഷിണഗംഗ എന്നറിയപ്പെടുന്നത്?
23. ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്?
24. കിങ് ഒഫ് ഷാഡോസ് എന്നറിയപ്പെടുന്ന ചിത്രകാരന്‍?
25. സോപ്പുകുമിള സൂര്യപ്രകാശത്തില്‍ നിറമുള്ളതായി കാണാന്‍ കാരണമായ പ്രതിഭാസം?
26. മേക്കിങ് ഒഫ് മഹാത്മ എന്ന സിനിമയുടെ സംവിധായകന്‍?
27. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
28. ധവളപാത എന്നറിയപ്പെടുന്നത്?
29. നന്തനാരുടെ യഥാര്‍ത്ഥ പേര്?
30. ധനം കൂടുന്തോറും മനുഷ്യന്‍ ദുഷിക്കുന്നു എന്നു പറഞ്ഞത്?
31. നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം?
32. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ്?
33. ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ്?
34. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ?
35. പേരിന്റെ ഉത്ഭവത്തിന് ഗ്രീക്ക് - റോമന്‍ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?
36. പോര്‍ച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോള്‍ ഇംഗ്ളണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?
37. ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തില്‍ മത്സരിക്കാന്‍ അര്‍ഹനായ ആദ്യത്തെ ഇന്ത്യക്കാരന്‍?
38. ബോധഗയ ഏതു നദിയുടെ തീരത്താണ്?
39. ക്ളോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?
40. നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ് എവിടെയാണ്?
41. ഭൂമധ്യരേഖയുടെ നീളം ആദ്യമായി കൃത്യതയോടെ കണക്കാക്കിയ ഭൂശാസ്ത്രജ്ഞന്‍ ആര്?
42. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതല്‍ എത്തുന്ന ദിവസം ഏത്?
43. സൂര്യപ്രകാശം ഒരിക്കലും ലംബമായി പതിക്കാത്ത നഗരമേത്?
44. ഭൂമിയുടെ ആകൃതിയെയും കാന്തികമണ്ഡലത്തെയും പറ്റി വിവരിക്കുന്ന പഠനശാഖയേത്?
45. സൂര്യന്റെ ആപേക്ഷികചലനം അളക്കാനായി ഗ്രീക്കുകാര്‍ ഉപയോഗിച്ച ഉപകരണമേത്?

  ഉത്തരങ്ങള്‍
1) ഈഥൈല്‍ ബ്യൂട്ടിറേറ്റ്, 2) എയ്ഡ്സ്, 3) ഭഗീരഥി, 4) വെണ്ടയ്ക്ക, 5) ഫ്രാങ്കോയ് മേരി അരോത്ത്, 6) ജി. രവീന്ദ്രവര്‍മ്മ, 7) മൈനസ് 273  ഡിഗ്രി സെല്‍ഷ്യസ്, 8) എം. മുകുന്ദന്‍, 9) ശിവന്‍, 10) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, 11) അന്റാര്‍ട്ടിക്കയില്‍ , 12) സിനിമാ സംവിധാനം, 13) ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്സൈഡ്, 14) ഡബ്ള്യു എച്ച് കരോത്തേഴ്സ്, 15) 1928, 16) വൈറസ്, 17) അക്കോണ്‍കാഗ്വ, 18) ആന്‍ ടെയ്ലര്‍, ജെയ്ന്‍ ടെയ്ലര്‍, 19) കെ.എം. ബീനാമോള്‍, 20) 70 മിനിട്ട്, 21) ആര്‍തര്‍ കോമന്‍ ഡോയല്‍, 22) കാവേരി, 23) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, 24) റംബ്രാന്‍ഡ്, 25) ഇന്റര്‍ഫെറന്‍സ്, 26) ശ്യാം ബെനഗല്‍, 27) ക്ഷയം, 28) ബ്രോഡ് വേ, ന്യൂയോര്‍ക്ക്, 29) പി.സി. ഗോപാലന്‍, 30) ഒളിവര്‍ ഗോള്‍ഡ് സ്മിത്ത്, 31) റിഫ്രാക്ഷന്‍, 32) ശ്രീലങ്ക, 33) ആഡംസ്മിത്ത്, 34) നാസിക്, 35) ഭൂമി, 36) മുംബയ്, 37) നാരായണ്‍ കാര്‍ത്തികേയന്‍, 38) ഫല്‍ഗു, 39) സ്കൂപ്പി, 40) പാട്യാല, 41) ഇറാത്തോസ്തനീസ്, 42) ജൂലായ് 4, 43) പട്ന, 44) ജിയോഡസ്സി, 45) ഗ്നോമോണ്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites