« »
SGHSK NEW POSTS
« »

Monday, September 03, 2012

ഗ്യസിനെ തുരത്താന്‍ മാര്‍ഗങ്ങള്‍

വറുത്തതും, മസാല അധികം ചേര്‍ത്തതുമായ ആഹാരം, വളരെ തണുത്ത പാനീയങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം എന്നീ ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു സര്‍വ്വസാധാരണ രോഗമാണ് ഗ്യാസ്ട്രബിള്‍. സമയനിഷ്ഠയില്ലാത്ത ഭക്ഷണരീതി എന്നിവ ഗ്യാസ് വര്‍ദ്ധിപ്പിക്കും. വ്യായാമക്കുറവും, സ്ഥിരമായി ഒരിടത്ത് ഇരിക്കുന്ന രീതിയും ഈ രോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും അസിഡിറ്റി ഉണ്ടാക്കി ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. മനോവേദനയും പ്രതികാരചിന്തയും ഭീതിയും കാര്‍ന്നുതിന്നുന്ന എത്രയേ പേര്‍ കിട്ടുന്നതെന്തും തിന്നുകയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറേ മരുന്നുകള്‍ വാരി വിഴുങ്ങുകയും ചെയ്യുന്നവരാണ് മിക്കവരും അതില്‍ കൂടുതല്‍ നമ്മള്‍ മലയാളികളുമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഏമ്പക്കം, നെഞ്ചെരിച്ചില്‍, വായില്‍ പുളിച്ച വെള്ളം തികട്ടി വരിക, നെഞ്ചില്‍ എന്തോ ഭാരം കയറ്റിവെച്ചപോലെ തോന്നുക, ഹൃദയം വരിഞ്ഞുമുറുക്കിയിരിക്കുന്നതുപോലെ സമ്മര്‍ദ്ദം തോന്നുക, ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദനയും അസ്വസ്ഥതയും വീര്‍പ്പുമുട്ടും ഉണ്ടാക്കുക, ചര്‍ദ്ദിക്കാന്‍ തോന്നുക, ദഹനക്കേട്, വായു കൂടുതലായി പോവുക, ശബ്ദത്തോടെ വളരെ കുറച്ച് ദുര്‍ഗന്ധമുള്ള മലം പോവുക, മലശോധന തൃപ്തകരമാകാതിരിക്കുക എന്നിവ ഗ്യാസ്ട്രബിളില്‍ കാണുന്ന ചില പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ പ്രധാന കാരണം ആമാശയം ശൂന്യമായിരിക്കുകയും അതിനുള്ളില്‍ അമ്ലദ്രാവകങ്ങള്‍ അമിതമായി സ്രവിക്കുകയും ചെയ്യുന്നതാണ്.
ധൃതിയില്‍ വലിച്ചുവാരിക്കഴിക്കുന്ന ആഹാരവും മസാലയും എരിവും അധികമായി ചേര്‍ത്ത തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ഇവ ഉള്‍ക്കൊള്ളുന്ന കറികള്‍ ധാരാളമായി ദിവസവും ഉപയോഗിക്കുന്നതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. സോഡ, കോള, തണുത്ത പാനീയങ്ങള്‍, തണുപ്പിച്ച ബിയര്‍ എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആമാശയഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഹൈഡ്രോക്ലോറിക്കാസിഡ് സ്രാവം കൂടുതലാക്കി ഗുരുതരമായ ഗ്രാസ്ട്രബിളിന് കാരണമാവുന്നു. മദ്യത്തിന്റെ നിത്യോപയോഗം ആമാശയന്തര്‍ഭാഗത്ത് വിക്ഷോഭം ഉണ്ടാക്കി ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites