« »
SGHSK NEW POSTS
« »

Monday, September 03, 2012

അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍

കംപ്യൂട്ടര്‍ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കമ്പ്യൂട്ടറിനു മുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് പത്തും പതിനെട്ടും മണിക്കൂര്‍ കഴിച്ചു കൂട്ടുന്നതിന് ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല. ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്ന് പലര്‍ക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തില്‍ðഭൂരിപക്ഷം ആളുകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല.  ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാക്കുന്നു.  കൊളസ്‌ട്രോള്‍ കൂടുതലുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ആവശ്യത്തില്‍ കൂടുതലായിരിക്കും.
കൊളസ്‌ട്രോളിന്റെ ധര്‍മ്മങ്ങള്‍
ശീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയില്‍ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിð നിന്നും സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്‌ട്രോളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.
കൊളസ്‌ട്രോള്‍ ഉണ്ടാകുന്ന വിധം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തില്‍ നിന്നും, രണ്ടാമത് കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും. പ്രധാനമായും സസ്യേതര ഭക്ഷണത്തില്‍ കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്‌ട്രോളിð കൂടുതല്‍ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടണ്‍, ബീഫ്) ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലില്‍ എത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നീ ഘടകങ്ങളുമായി വേര്‍തിരിയുന്നു.രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ തന്നെ കൊളസ്‌ട്രോളും വെള്ളത്തില്‍ ലയിക്കാത്തവ ആയതിനാല്‍ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്നില്ലñ. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന് ആവശ്യമാണ്. ശരീരത്തില്‍ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസര്‍ജിക്കപ്പെടുന്നു.
രക്തത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷവും ഈ കൊഴുപ്പുകള്‍ വീണ്ടും ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതില്‍ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്‌ട്രോള്‍ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്‌ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേര്‍ത്ത് തിരികെ കുടലില്‍ðഎത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.
ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന കൊഴുപ്പുകള്‍
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിര്‍മ്മിക്കപ്പെടുന്നത്. നാം കഴിക്കുന്നó ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവര്‍ത്തനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തില്‍ðനിന്നുമാണ് ശരീരകോശങ്ങള്‍ കൊളസ്‌ട്രോളിനെ നിര്‍മ്മിച്ചെടുക്കുന്നത്. ഭക്ഷണത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.
കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്‌ട്രോളിലെ (ലോ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍സ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോള്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എð. ഡി. എð കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായിത്തീരുന്നത്.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുവാന്‍ സഹായിക്കുന്ന എച്ച്. ഡി. എð (ഹൈ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍) എന്ന ഒരു വിഭാഗവും കൊളസ്‌ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിലെ ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവില്‍ കൂടുതലായി കാണുന്ന കൊളസ്‌ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലര്‍ത്തി കുടലിലെത്തിച്ച് വിസര്‍ജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച. ഡി. എñത്തിന്റെ പ്രധാന ധര്‍മ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.
കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്ന വിധം
ശരീരത്തില്‍ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്നó അനുപാകതകളാണ് കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാര വിഹാരങ്ങള്‍, പൂരിതകൊഴുപ്പുകള്‍, മധുരം എന്നിവ കൂടുതലുള്ള കഫ വര്‍ധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്, സസ്യേതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ പ്രധാന കാരണമായിത്തീരുന്നു.
അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍
രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാല്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസാരം കുറയുകയും ചെയ്യുന്നു.
ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കില്‍ ഹൃദയകോശങ്ങള്‍ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു കാരണമായിത്തീരുകയും ചെയ്യുന്നു.
കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ പുകവലിയും പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കില്‍ ഓര്‍മ്മക്കുറവ്,  മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍ പൊട്ടുകയും, ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകള്‍ അടയുകയോ, പൊട്ടുകയോ ചെയ്യുóതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക, ചിലപ്പോള്‍ ശരീരം മുഴുവനായും തളര്‍ന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവര്‍ത്തികളിലും ഉത്സാഹക്കുറവ്,  എന്നിവയും അമിത കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാവുന്ന രോഗങ്ങളാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രണം
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ആയുര്‍വേദം അനുശാസിക്കുóത്. ഔഷധ സേവയും ഔഷധ ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള തിരുമ്മല്‍.(ഉദ്വര്‍ത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ ചൂര്‍ണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയര്‍പ്പിക്കല്‍. ശരിയായ രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തില്‍ എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍, ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.
ചികിത്സാ വിധികള്‍
വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രിഫല ചൂര്‍ണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകും. വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീര്‍മരുത്, വേങ്ങക്കാതല്‍ എന്നിവയ്ക്കും അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്്. നീര്‍മരുത്, വേങ്ങക്കാതð എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുത് ഒരു പരിധിവരെ അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുക
ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര് കൂടുതല്‍ð അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതല്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുകയും വിസര്‍ജനത്തെ സഹായിക്കുകയും ചെയ്യും. കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്‌സീകരണ ഘടകങ്ങളും ആവശ്യത്തില്‍ കൂടുതലുള്ള കൊളസ്‌ട്രോളിനെ പുറം തള്ളാന്‍ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്‌ട്രോളിനെ മലത്തിലൂടെ വിസര്‍ജിക്കുന്നതിനും ഇവ സഹായിക്കുന്നു. കൂടുതല്‍ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിð ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ച് നിര്‍ത്തുക. മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക.
പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങളും അപകട സാധ്യതയും ഉള്ളവര്‍ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും പിന്‍തുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന  ആകെ ഊര്‍ജ്ജത്തില്‍ മൂന്നിലൊരു ഭാഗത്തില്‍ താഴെ മാത്രം കൊഴുപ്പില്‍ðനിന്നും ലഭിക്കുന്ന വിധത്തില്‍ ഭക്ഷണക്രമീകരണം നടത്തുകയും വേണം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites