« »
SGHSK NEW POSTS
« »

Monday, September 03, 2012

ഹോമിയോപ്പതിയിലൂടെ തൈറോയ്ഡ് ക്രമപ്പെടുത്താം

ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥികളില്‍ ഒന്നാണ് ജോടിയായി കാണപ്പെടുന്ന തൈറോയ്ഡ്. ശരീരത്തിലെ ഓരോ കോശങ്ങളുടെയും ക്രമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
അന്തരീക്ഷത്തിലെ പലതരം അപകടകരമായ കെമിക്കലുകള്‍ നേരിട്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്നു. ക്‌ളോറൈഡുകള്‍, ബ്രോമൈഡുകള്‍, ഫഌറൈഡുകള്‍. കൂടാതെ ചില പെട്രോ കെമിക്കല്‍ രാസവസ്തുക്കള്‍ തുടങ്ങിയവ നേരിട്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അലര്‍ജിക്ക് അവസ്ഥകള്‍, പോഷകമൂല്യമുള്ള ആഹാരങ്ങളുടെ കുറവ്, മാനസിക പിരിമുറുക്കം എന്നിവയും തൈറോയ്ഡ് ഗ്രന്ഥിയില്‍ പാകപ്പിഴ ഉണ്ടാക്കാം. ഗര്‍ഭനിരോധന ഗുളികകള്‍, ഹോര്‍മോണ്‍ ഗുളികകള്‍ തുടങ്ങിയവ തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കാറുണ്ട്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചില്‍ കൂടുതലായി കാണുന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ അതായത് ആര്‍ത്തവം തുടങ്ങുമ്പോള്‍, പ്രസവശേഷം, ആര്‍ത്തവവിരാമശേഷം എന്നിങ്ങനെയുള്ള സമയങ്ങളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ വ്യത്യാസം കാണുന്നു. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.
തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയപേശികളുടെ പ്രവര്‍ത്തനം, സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷീണം, തളര്‍ച്ച, തണുപ്പ് സഹിക്കായ്ക, വരണ്ട ചര്‍മ്മം, മുടി കൊഴിച്ചില്‍, ശരീരഭാരം കൂടുക, ഉറക്കം ഇല്ലായ്മ, മലബന്ധം, വിഷാദം, മറവി, ഉത്കണ്ഠ, വിറയല്‍, പ്രതിരോധ ശേഷിക്കുറവ്, ആര്‍ത്തവം കൂടുക, കൊളോസ്‌ട്രോള്‍ ലെവല്‍ കൂടുക എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗികള്‍ക്ക് പലപ്പോഴും ഇന്‍ഫക്ഷന്‍, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് സാദ്ധ്യത കൂടുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് കൂടുന്നതിന്റെ ഫലമായി ക്ഷീണം, തളര്‍ച്ച, ചൂട് സഹിക്കാന്‍ കഴിയാതിരിക്കുക, വരണ്ട ചര്‍മ്മം, മുടി പൊഴിച്ചില്‍, മെലിച്ചില്‍, ഉറക്കമില്ലായ്മ, വിഷാദം, മറവി, മലശോധന കൂടുക, ഉത്കണ്ഠ, ആര്‍ത്തവ വ്യതിയാനങ്ങള്‍, വെള്ളപ്പോക്ക് ഇവയുണ്ടാകും.
തൈറോയ്ഡ് രോഗം ചികിത്സിക്കാതിരുന്നാല്‍ വന്ധ്യത, എല്ല് തേയ്മാനം, ഗര്‍ഭാശയമുഴ, തളര്‍ച്ച തുടങ്ങിയ അവസ്ഥകള്‍ക്ക് വഴിവയ്ക്കും. മേല്‍പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം കണ്ടാല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് പരിശോധിക്കാവുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ക്രമമാക്കാന്‍ വിറ്റാമിന്‍ ബി12, ബി6, :അയഡിന്‍  എന്നിവ ഉപകാരപ്രദമാണ്. ഹോമിയോപ്പതിയില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്താന്‍ മരുന്നുണ്ട്. ഹോമിയോ മരുന്ന് ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിലെ ജീവശക്തിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുക വഴി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സാധിക്കും. അങ്ങനെ 3 മുതല്‍ 6 മാസം കൊണ്ട് തൈറോയ്ഡ് രോഗങ്ങള്‍ ഭേദമാക്കാം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites