« »
SGHSK NEW POSTS
« »

Thursday, June 14, 2012

183-ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

1. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീല്‍ ആര്‍ച്ച് പാലം?
2. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
3. ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം?
4. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും ചെറിയ പുഷ്പം?
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യന്‍?
6. ശൂന്യാകാശത്തേക്ക് അയയ്ക്കപ്പെട്ട ആദ്യ ജീവി?
7. ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍?
8. ഗ്രഹങ്ങളുടെ ചലനനിയമം കണ്ടെത്തിയത്?
9. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി?
10. ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?
11. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു?
12. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആദ്യപ്രസിഡന്റ്?
13. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?
14. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
15. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യന്‍?
16. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍?
17.ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?
18. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
19. വിമാനത്തില്‍ ആദ്യമായി ലോകം ചുറ്റിയത്?
20. ഉസ്താദ് ബിസ്മില്ലാഖാന്‍ ഏത് വാദ്യോപകരണ വാദനത്തിലൂടെയാണ് പ്രശസ്തനായത്?
21. സമ്പൂര്‍ണ്ണ വിപ്ളവത്തിനും പാര്‍ട്ടി രഹിത ജനാധിപത്യ പ്രക്രിയയ്ക്കും ആഹ്വാനം നല്‍കിയത്?
22. ഇന്ത്യയിലെ ഉരുക്കു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാപകന്‍?
23. 'കാമരാജ് പ്ളാന്‍' ആവിഷ്കരിച്ചത്?
24. ഐക്യരാഷ്ട്ര സഭയില്‍ പൊലീസ് ഉപദേഷ്ടാവായി നിയമിതയായ ആദ്യ വനിത?
25. പുരുഷ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ചെസ്സ് താരം?
26. രണ്ടുതവണ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയിരുന്നത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. ധന്‍രാജ് പിള്ള ഏത് മേഖലയിലാണ് പ്രശസ്തനായത്?
29. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം?
30. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ സ്ഥാപകന്‍?
31. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
32. 1989-ല്‍ ഡല്‍ഹിയില്‍ തെരുവ് നാടകമവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വധിക്കപ്പെട്ടത്?
33. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
34. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
35. കുത്തബ്മിനാര്‍ പണികഴിപ്പിച്ച ഡല്‍ഹി സുല്‍ത്താന്‍?
36. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സമരപ്രക്ഷോഭത്തിന്റെ നേതാവ്?
37. പ്രസിദ്ധമായ ബര്‍ദോലി സത്യഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്?
38. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ച ഭരണാധികാരി?
39. ഈ നൂറ്റാണ്ടിന്റെ സൂപ്പര്‍സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടത്?
40. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിലെ അദ്ധ്യക്ഷന്‍?
41. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി?
42. ബംഗാളില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത വ്യക്തി?
43. പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്?
44. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഉത്തരങ്ങള്‍
1) ന്യൂ റിവര്‍ഗോര്‍ജ്, 2) ഹിരാക്കുഡ്, 3) ആര്‍ട്ടിക് സമുദ്രം, 4) വുള്‍ഫിയ, 5) യൂറി ഗഗാറിന്‍ (റഷ്യ), 6) ലെയ്ക്ക എന്ന നായ, 7) നീല്‍ ആംസ്ട്രോംഗ്, 8) കെപ്ളര്‍, 9) റോബര്‍ട്ട് വാള്‍പോള്‍ (ബ്രിട്ടന്‍), 10) ആന്‍ബാന്‍ ക്രോഫ്റ്റ്, 11) ലൂയിസ് ബ്രൌണ്‍ , 12) മാവോ സെതുങ്, 13) ട്രിഗ്വേലി (നോര്‍വെ), 14) ജുങ്കോതാബി (ജപ്പാന്‍), 15) മെഗല്ലന്‍ (സ്പെയിന്‍), 16) രബീന്ദ്രനാഥ ടാഗോര്‍, 17) സ്ഫുട്നിക്, 18) മാര്‍ഗരറ്റ് താച്ചര്‍, 19) വിലിപോര്‍ട്ട്, 20) ഷഹനായ്, 21) ജയപ്രകാശ് നാരായണന്‍, 22) ജംഷഡ് ജി റ്റാറ്റ, 23) കുമാരസ്വാമി കാമരാജ്, 24) കിരണ്‍ ബേദി, 25) കൊനേരു ഹംപി, 26) ഗുല്‍സാരിലാല്‍ നന്ദ, 27) ബേബി ദുര്‍ഗ, 28) ഹോക്കി , 29) ധന്‍പത്റായ്, 30) ഭഗത്സിംഗ്, 31) എം.എഫ്. ഹുസൈന്‍, 32) സഫ്ദര്‍ഹാശ്മി, 33) ജെ.ബി. കൃപലാനി, 34) എച്ച്.ഡി. ദേവഗൌഡ, 35) കുത്ബുദ്ദീന്‍ ഐബക്ക്, 36) മേധാ പട്കര്‍, 37) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 38) ഷെര്‍ഷ, 39) അമിതാഭ് ബച്ചന്‍, 40) ലാലാ ലജ്പത് റായ്, 41) ആചാര്യ നരേന്ദ്രദേവ്, 42) റോബര്‍ട്ട് ക്ളൈവ്, 42) വൈക്കോ, 44) യുക്ളിഡ്, 45) പൈതഗോറസ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites