« »
SGHSK NEW POSTS
« »

Tuesday, June 05, 2012

പൊതു വിജ്ഞാനം-176-ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി?

1. ഇന്ത്യയെ വടക്കേഇന്ത്യ, തെക്കേഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന പര്‍വതനിര?
2. പശ്ചിമഘട്ടത്തിലെ പ്രധാന ചുരം?
3. നര്‍മ്മദ, താപ്തി നദികള്‍ക്കിടയിലുള്ള പര്‍വതനിര?
4. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗം?
5. ഉത്തരപര്‍വത മേഖലയില്‍ വടക്കുപടിഞ്ഞാറ് തെക്കുകിഴക്കന്‍ ദിശയില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയ പര്‍വതനിരയുടെ ഏകദേശ നീളം?
6. ഇന്ത്യയിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയേത്?
7. അരാക്കന്‍യോമ എന്നറിയപ്പെടുന്ന മലനിരകള്‍?
8. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
9. എവറസ്റ്റ് കൊടുമുടി നേപ്പാളില്‍ വിളിക്കപ്പെടുന്നത്...?
10. എവറസ്റ്റ് കൊടുമുടി ടിബറ്റില്‍ അറിയപ്പെടുന്നത്?
11. ഏറ്റവും ഉയരം കുറഞ്ഞ ഹിമാലയന്‍നിര?
12. ഹിമാലയന്‍ നിരയുടെ വടക്കേ അറ്റം?
13. പ്രധാനപ്പെട്ട സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ നിര?
14. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹിമാലയം അറിയപ്പെടുന്ന പേരെന്ത്?
15. ഹിമാലയന്‍ പര്‍വതനിരകളിലെ പ്രമുഖ നദിയാണ്...?
16. സിന്ധുനദിയുടെ പ്രധാന കൈവഴികള്‍?
17. പാകിസ്ഥാന്റെ ദേശീയനദി?
18. അളകനന്ദ ഉല്ഭവിക്കുന്നത്?
19. ഗംഗാനദി ബംഗ്ളാദേശിലേക്ക് കടക്കുന്ന സ്ഥലം?
20. ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി?
21. ഇന്ത്യയില്‍ ഏറ്റവും അധികം പോഷകനദികളുള്ള നദി?
22. ചംബല്‍, സിന്‍ഡ്, ബത്വ, കെന്‍ മുതലായ ഗംഗയുടെ പോഷകനദികള്‍ ഉല്ഭവിക്കുന്നതെവിടെനിന്ന്?
23. ഗംഗയുടെ ഏറ്റവും പ്രധാനപ്പെട്ട കൈവഴി?
24. ബ്രഹ്മപുത്ര ബംഗ്ളാദേശില്‍ അറിയപ്പെടുന്ന പേര്?
25. ബ്രഹ്മപുത്രാനദിയുടെ ഇന്ത്യയിലെ നീളം?
26. ബ്രഹ്മപുത്രയുടെ ടിബറ്റിലെ പേര്?
27. ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി?
28. ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി?
29. നര്‍മ്മദാനദിയുടെ അപരനാമം?
30. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി?
31. 857 കി.മീ. നീളമുള്ള മഹാനദിയുടെ പതനസ്ഥാനം?
32. ഗോദാവരിയുടെ ഉല്ഭവസ്ഥാനം?
33. വൃദ്ധഗംഗ എന്ന പേരിലറിയപ്പെടുന്നനദി?
34. കൃഷ്ണനദിയുടെ പതനസ്ഥാനം?
35. മാലപ്രഭ, ഗാട്പ്രഭ, ഭീമ, കൊയ്ന, തുംഗഭദ്ര, മൂസി എന്നീ പോഷകനദികളുള്ള നദി?
36. ദക്ഷിണംഗംഗ എന്നറിയപ്പെടുന്നത്?
37. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതുനദിയില്‍?
38. ആതര്‍, ഗിര്‍ന എന്നിവ ഏതുനദിയുടെ പോഷകനദികളാണ്?
39. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
40. കാശ്മീരിലെ വൂളാര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
41. ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി?
42. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?
43. ഇന്ത്യയിലെ ഏറ്റവും നീളമേറിയ തടാകം?
44. സംഭാര്‍ തടാകം സ്ഥിതി ചെയ്യുന്നതെവിടെ?
45. സല്‍സരോവര്‍ തടാകം സ്ഥിതി ചെയ്യുന്നതെവിടെ

  ഉത്തരങ്ങള്‍
1) വിന്ധ്യാപര്‍വതം, 2) പാലക്കാട് ചുരം, 3) സത്പുര, 4) സഹ്യപര്‍വതം, 5)2600 കി.മീ., 6) കാഞ്ചന്‍ജംഗ, 7) ഹിമാലയന്‍ പര്‍വതനിരകള്‍, 8) എവറസ്റ്റ്, 9) സാഗര്‍മാതാ, 10) ചേമോലുങ്മാ, 11) സിവാലിക്, 12) ഹിമാദ്രി, 13) ലസര്‍ഹിമാലയം, 14) പൂര്‍വാചല്‍, 15) സിന്ധുനദി, 16) ഝലം, ചിനാബ്, രവി, സത്ലജ്, ബിയാസ്, 17) സിന്ധു, 18) അളകാപുരി, 19) ഫറാക്ക, 20) യമുന, 21) ഗംഗ, 22) മാള്‍വ പീഠഭൂമി, 23) ഹൂഗ്ളിനദി, 24) ജമുന, 25) 725 കി.മീ., 26) സാങ്പോ, 27) കോസി, 28) ദാമോദര്‍, 29) ജതശങ്കരി, 30) നര്‍മ്മദ, 31) ബംഗാള്‍ഉള്‍ക്കടല്‍, 32) ത്രയംബകം (നാസിക് കുന്ന്, മഹാരാഷ്ട്ര), 33) ഗോദാവരി, 34) ബംഗാള്‍ഉള്‍ക്കടല്‍, 35) കൃഷ്ണ, 36) കാവേരി, 37) കാവേരി, 38) താപ്തി, 39) ടീസ്റ്റ നദി, 40) ഝലം നദി, 41) ലൂണി, 42) ചില്‍ക്ക (പുരി, ഒറീസ), 43) പുലിക്കട്ട്, 44) ജയ്പൂര്‍ (രാജസ്ഥാന്‍), 45) ഗുജറാത്ത്്

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites