« »
SGHSK NEW POSTS
« »

Sunday, May 13, 2012

പൊതു വിജ്ഞാനം=154-ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?

1. വൈദ്യുതിയുടെ തീവ്രത യൂണിറ്റ്?
2. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
3. ബോണ്ട് സ്ട്രീറ്റ് ഏത് നഗരത്തിലാണ്?
4. പേരാര്‍ എന്നറിയപ്പെടുന്ന നദി?
5. പേപ്പട്ടി വിഷത്തിന് പ്രതിവിധി കണ്ടുപിടിച്ചത്?
6. ലോകത്താദ്യമായി ജനസംഖ്യാനിയന്ത്രണം ആരംഭിച്ച രാജ്യം?
7. കെ.ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?
8. എല്‍.പി.ജി.യിലെ ഘടകങ്ങള്‍?
9. സൌരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
10. ക്ഷേത്രമേളങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
11. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്?
12. സൂര്‍വംശം സ്ഥാപിച്ചത്?
13. സുവര്‍ണ്ണകവാട നഗരമെന്ന് അറിയപ്പെടുന്നത്?
14. കെ.പി.സി.സി.യുടെ ആദ്യ സെക്രട്ടറി?
15. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
16. വൈറ്റ് ടാര്‍ എന്നറിയപ്പെടുന്നത്?
17. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച പ്രധാനമന്ത്രി?
18. ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
19. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
20. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ വനിത?
21. പൊഖ്റാന്‍ ഏത് സംസ്ഥാനത്താണ്?
22. പൊതുധനത്തിന്റെ കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
23. സുവര്‍ണ്ണമയൂരം ഏതുമായി ബന്ധപ്പെട്ട അവാര്‍ഡാണ്?
24. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉള്‍നാടന്‍ ജലപാത?
25. ദശാംശ സമ്പ്രദായം ആരംഭിച്ച രാജ്യം?
26. ടെലിവിഷന്‍ കണ്ടുപിടിച്ചത്?
27. ലോകത്തിലെ ആദ്യത്തെ മെട്രോ റെയില്‍വേ
28. റെയില്‍വേയുടെ പിതാവ്?
29. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി?
30. ക്വോട്ടോ പ്രോട്ടോക്കോള്‍ ഒപ്പുവച്ച വര്‍ഷം?
31. ഗോല്‍ഗുംബാസ് എവിടെയാണ്?
32. ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെട്ടത്?
33. ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചത്?
34. ദയാനന്ദ് സരസ്വതിയുടെ പഴയ പേര്?
35. താപത്തിന്റെ ഏറ്റവും മികച്ച ചാലകം?
36. തൈറോക്ളീനിന്റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം?
37. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍?
38. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്?
39. ചൈനയില്‍ രാജഭരണം അവസാനിപ്പിച്ച നേതാവ്?
40. ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ളിം ഭരണാധികാരി?
41. കോശം കണ്ടുപിടിച്ചത്?
42. കോസി പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ബീഹാറുമായി സഹകരിച്ച രാജ്യം?
43. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍?
44. ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനം?
45. താന്‍സന്‍ സമ്മാനം നല്‍കുന്നത് ഏത് സംസ്ഥാനത്തെ ഗവണ്‍മെന്റാണ്?

ഉത്തരങ്ങള്‍
1) ആമ്പിയര്‍, 2) ലാലാ അമര്‍നാഥ്, 3) ലണ്ടന്‍, 4) ഭാരതപ്പുഴ, 5) ലൂയി പാസ്റ്റര്‍, 6) ഇന്ത്യ, 7) ഉഴവൂര്‍, 8) മീഥേയ്ന്‍, ബൂട്ടേന്‍, പ്രോപ്പെയ്ന്‍, 9) ബുധന്‍, 10) പഞ്ചാരിമേളം, 11) ഐസോഹെല്‍സ്, 12) ഷേര്‍ഷാ, 13) സാന്‍ഫ്രാന്‍സിസ്കോ, 14) കെ. മാധവന്‍നായര്‍, 15) മഹാരാഷ്ട്ര, 16) നാഫ്തലിന്‍, 17) പാലിയത്തച്ചന്‍, 18) ദേവഗൌഡ, 19) കീടങ്ങള്‍, 20) മീരാഭായി, 21) രാജസ്ഥാന്‍, 22) കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍, 23) സിനിമ, 24) സെന്റ് ലോറന്‍സ്, 25) ഇന്ത്യ, 26) ജോണ്‍ബേര്‍ഡ്, 27) ലണ്ടന്‍, 28) ജോര്‍ജ് സ്റ്റീഫന്‍സണ്‍, 29) പി. കൃഷ്ണപിള്ള, 30) 1997, 31) ബീജാപ്പൂര്‍, 32) ധ്യാന്‍ചന്ദ്, 33) വാട്സണും ക്രിക്കും, 34) മുല്‍ ശങ്കര്‍, 35) വെള്ളി, 36) ക്രെട്ടിനിസം, 37) സി.പി. രാമസ്വാമി അയ്യര്‍, 38) ഗുരുവായൂര്‍, 39) സണ്‍യാത്സെന്‍, 40) അലാവുദ്ദീന്‍ ഖില്‍ജി, 41) റോബര്‍ട്ട് ഹുക്ക്, 42) നേപ്പാള്‍, 43) ശാരദാമുഖര്‍ജി, 44) ചെന്നൈ, 45) മദ്ധ്യപ്രദേശ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites