« »
SGHSK NEW POSTS
« »

Sunday, May 06, 2012

പൊതു വിജ്ഞാനം-151-ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനേത്?

1. ഭൌമോപരിതലത്തില്‍ ഏറ്റവുംകൂടുതല്‍ കാണപ്പെടുന്ന മൂലകമേത്?
2. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമേത്?
3. പിന്‍കോഡില്‍ എത്ര അക്കങ്ങളുണ്ട്?
4. പിന്‍കോഡിലെ ഏതൊക്കെ അക്കങ്ങളാണ് ബന്ധപ്പെട്ട തപാലാഫീസിനെ കാണിക്കുന്നത്?
5. മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചതെവിടെയാണ്?
6. വന്‍ശക്തികളായ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന കടലിടുക്കേത്?
7. ദൂരദര്‍ശന്‍ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയതെന്ന്?
8. ഇന്ത്യയില്‍ ആദ്യമായി കളറില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്?
9. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമേത്?
10. കേസരി, മറാത്ത എന്നീ പത്രങ്ങള്‍ തുടങ്ങിയതാര്?
11. ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്?
12. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?
13. ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ് ഡി.പി. എ?
14. ചൈനയിലെ പ്രധാന ന്യൂസ് ഏജന്‍സി ഏത്?
15. പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
16. പാകിസ്ഥാന്റെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
17. ഇന്‍ഡോനേഷ്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുടെ ദേശീയ ഫലമേത്?
18. കരസേനയിലെ ഏറ്റവുമുയര്‍ന്ന പദവിയേത്?
19. വ്യോമസേനയിലെ ഏറ്റവുമുയര്‍ന്ന പദവിയേത്?
20. രാജാജി എന്ന് വിളിക്കപ്പെട്ടിരുന്നതാര്?
21. ഗവര്‍ണര്‍ ജനറല്‍ പദവി വഹിച്ച ഏക ഇന്ത്യക്കാരനാര്?
22. മദ്രാസ് പ്രസിഡന്‍സിയുടെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
23. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?
24. കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം എവിടെയാണ്?
25. ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബൊട്ടാണിക്കല്‍ ഗാര്‍ഡനേത്?
26. ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആരാണ്?
27. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജേത്?
28. പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതെവിടെ?
29. കൂറുമാറ്റ നിരോധന നിയമത്തിലൂടെ അയോഗ്യനാക്കപ്പെട്ട ആദ്യത്തെ ലോക്സഭാംഗമാര്?
30.  കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട കേരള നിയമസഭാംഗമാര്?
31. ഭൂമുഖത്ത് ഏറ്റവുംകൂടുതലുള്ള ജീവജാതിയേത്?
32. എല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഏത് രാസവസ്തു കൊണ്ടാണ്?
33. തുരിശിന്റെ നിറമെന്ത്?
34. പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതെന്ത്?
35. കാര്‍ബണിന്റെ രൂപാന്തരങ്ങളേവ?
36. ക്ളാവിന്റെ ശാസ്ത്രീയനാമമെന്ത്?
37, മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തുവേത്?
38. മുളകിന് എരിവു നല്‍കുന്ന രാസവസ്തുവേത്?
39. കരിമ്പിലുള്ള പഞ്ചസാരയേത്?
40. ചീമുട്ടയുടെ ദുര്‍ഗന്ധത്തിന് കാരണമായ വാതകമേത്?
41. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജെത്ര?
42. റബര്‍പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡേത്?
43. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്?
44. പ്രതിമകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന കാത്സ്യം സംയുക്തമേത്?
45. സോഡാവെള്ളത്തിലുള്ള ആസിഡേത്?

  ഉത്തരങ്ങള്‍
1) ഓക്സിജന്‍, 2) ഹൈഡ്രജന്‍, 3) ആറ് അക്കങ്ങള്‍, 4) അഞ്ചും ആറും അക്കങ്ങള്‍, 5) ജപ്പാനില്‍, 6) ബെറിങ്ങ് കടലിടുക്ക്, 7) 1965 മുതല്‍, 8) 1982 ആഗസ്റ്റ് 15 ന്റെ സ്വാതന്ത്യ്രദിന പരേഡ്, 9) ആര്യഭട്ട, 10) ബാലഗംഗാധര തിലകന്‍, 11) തൈറോയ്ഡ് ഗ്രന്ഥി, 12) പട്ടം താണുപിള്ള, 13) ജര്‍മ്മനി, 14) സിന്‍ഹുവ, 15) ലിയാഖത്ത് അലി ഖാന്‍, 16) മുഹമ്മദ് അലി ജിന്ന, 17) ചക്കപ്പഴം, 18) ജനറല്‍, 19) എയര്‍ ചീഫ് മാര്‍ഷല്‍, 20) സി. രാജഗോപാലാചാരി, 21) സി. രാജഗോപാലാചാരി, 22) സി. രാജഗോപാലാചാരി, 23) കെ. എം. പണിക്കര്‍, 24) തൃശൂര്‍, 25) പശ്ചിമബംഗാളിലെ ഹൌറയിലുള്ള ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 26) സര്‍ ഗുരുദാസ് ബാനര്‍ജി, 27) ബെഥുന്‍ കോളേജ്, 28) ശൂന്യതയിലൂടെ, 29) മിസോറാമില്‍നിന്നുള്ള ലാല്‍ദുഹോമ, 30) ആര്‍. ബാലകൃഷ്ണപിള്ള, 31) വണ്ടുകള്‍, 32) കാല്‍സ്യം ഫോസ്ഫേറ്റ്, 33) നീല, 34) ഗ്രാഫൈറ്റ്, 35) ഗ്രാഫൈറ്റ്, വജ്രം, 36) ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്, 37) ലൂസിഫെറിന്‍, 38) കാപ്സൈസിന്‍, 39) സൂക്രോസ്, 40) ഹ്രൈജന്‍ സള്‍ഫൈഡ്, 41) 1.5 വോള്‍ട്ട്, 42) ഫോര്‍മിക് ആസിഡ്, 43) ബ്യൂട്ടേന്‍, 44) പ്ളാസ്റ്റര്‍ ഓഫ് പാരീസ്, 45) കാര്‍ബോണിക് ആസിഡ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites