« »
SGHSK NEW POSTS
« »

Sunday, August 28, 2011

ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഷോപ്പില്‍ ( Graphic Designing)



 ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു  പരിഷ്കാരം വരുത്തിയ ചിത്രം ..
വനത്തില്‍ കാട്ടുമൃഗങ്ങളുടെ ഇടയില്‍ നിര്‍ഭയം നില്‍കാന്‍ നമുക്കാവുമോ ?ഇല്ല .എന്നാല്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്വൈര്‍ ഉപയോഗിച്ച്  നമുക്ക്  അങ്ങനെയുള്ള    ചിത്രം നിര്‍മിക്കാം. പ്രധാനമായും   ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ്‌ ഇത്തരം ചിത്രങ്ങള്‍ തയ്യാറാക്കുന്നത്. 

  വിരൂപികളെ സുന്ദരികളാക്കിയ, മരുഭൂമിയെ ഹരിതഭൂമിയാക്കിയ, കുടിലുകളെ മണിമാളികകളാക്കിയ, ലോകത്തിന്റെ ചിത്രജാലകമെന്ന് അറിയപ്പെടുന്ന ഫോട്ടോഷോപ്പിന് ഇരുപത് വര്*ഷം തികയുകയാ*ണ്.

സാങ്കേതിക ലോകത്തിന് ഒഴിച്ചുക്കൂടാനാവാത്ത അഡോബിന്റെ ഗ്രാഫിക്സ് സോഫ്റ്റ്വയറുകള്* കഴിഞ്ഞ ഇരുപത് വര്*ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത് സിനിമ, ത്രീഡി, പരസ്യം, ഓണ്*ലൈന്* തുടങ്ങീ ഏത് മേഖലയെടുത്താലും ഫോട്ടോഷോപ്പിന്റെ സ്വാധീനം പ്രകടമാകും. കോടികള്* വാരിക്കൂട്ടുന്ന ഹോളിവുഡ് സിനിമകള്*ക്ക് പിന്നില്* അഡോബിന്റെ ഫോട്ടാഷോപ്പാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും അവസാനമായി പുറത്തിറക്കിയ അവതാര്* സിനിമയില്* പോലും ഫോട്ടോഷോ*പ്പിന്റെ സ്വാധീനം അങ്ങേയറ്റമാണ്.
കഴിഞ്ഞ ഇരുപത് വര്*ഷത്തിനിടെ ഫോട്ടോഷോപ്പ് ഗ്രാഫിക്സ് മേഖലയ്ക്ക് നല്*കിയത് വലിയൊരു സംഭാവനയാണ്. ആധുനിക സമൂഹത്തില്* ഡിജിറ്റല്* വിസ്വല്* സംസ്കാരം കൊണ്ടുവന്നത് ഫോട്ടോഷോപ്പാണ്. സൌന്ദര്യമില്ലാത്തതും വ്യക്തമല്ലാത്തതും മനുഷ്യ കണ്ണുകള്*ക്ക് നവ്യാനുഭവമാക്കി മാറ്റി. ഫോട്ടോഷോപ്പിന്റെ മായാജാലങ്ങള്*ക്ക് മുന്നില്* ഗ്രാഫിക്സ് ലോകം തലകുനിച്ചു നിന്നു. സാങ്കേതിക ലോകത്ത് പ്രവര്*ത്തിക്കുന്ന എല്ലാവര്*ക്കും ഇന്ന് ഫോട്ടോഷോപ്പ് അറിയാം. ഫോട്ടോഷോപ്പിന്റെ പൂര്* സാധ്യതകള്* ഇപ്പോഴും പുറത്തെടുക്കാന്* കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗ്രാഫിക്സ് വിദഗ്ധരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാന്* കഴിവുള്ള ഏക ഗ്രാഫിക് സോഫ്റ്റ്വയര്* ഫോട്ടോഷോപ്പ് തന്നെയായിരിക്കും.


ഫോട്ടോ എടുത്ത് ഫിലിംഡവലപ്പ് ചെയ്ത് പ്രിന്റെടുത്ത്് ആല്‍ബത്തിലാക്കി കുഞ്ഞിനെ പരിചരിക്കുന്നതുപോലെ കൊണ്ടുനടന്നകാലത്തെ പൊളിച്ചെഴുതിയത് അഡോബി ഫോട്ടോഷോപ്പാണ്. ഡിജിറ്റല്‍ ക്യാമറയും ഫോട്ടോഷോപ്പും ചേര്‍ന്ന് ഫോട്ടോഗ്രഫിയിലെ നിഗൂഢത ഇല്ലാതാക്കി. ഫോട്ടോഗ്രഫി ജനകീയമായ പുതിയ കാലത്ത് ഫോട്ടോ കൈകാര്യം ചെയ്യുന്ന എന്തുസാധനവും ഫോട്ടോഷോപ്പാണ്. ഓണ്‍ലൈനില്‍ ഫോട്ടോ സൂക്ഷിക്കുകയും എഡിറ്റു ചെയ്യുകയും കൈമാറുകയും ചെയ്യാന്‍ സഹായിക്കുന്ന ഒട്ടേറെ ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകള്‍ ഇന്ന് ലഭ്യമാണ്.

ഫോട്ടോഷോപ്പിന്റെ പരിമിത ഓണ്‍ലൈന്‍ പതിപ്പായ ഫോട്ടോഷോപ്പ് ഡോട്ട് കോം (www.photoshop.com) എന്ന വെബ്‌സൈറ്റില്‍ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത് എഡിറ്റു ചെയ്യുകയും സൂക്ഷിക്കുകയും വേണമെങ്കില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യാവുന്ന സംവിധാനം നിലവില്‍ വന്നിട്ട് കുറച്ചു നാളായി. രണ്ട് ജിബി സ്ഥലവും പരിമിതമെങ്കിലും ഒരു സാധാരണ ഉപഭോക്താവിന് ആവശ്യമായ എഡിറ്റിംഗ് സംവിധാനങ്ങളും ലഭ്യമാക്കുന്ന ഫോട്ടോഷോപ്പ് എക്‌സ്​പ്രസ്സ് എന്ന പരിഷ്‌കരിച്ച പതിപ്പിന് ആരാധകര്‍ ഏറെയാണ്. ഒരു ആല്‍ബത്തിന്റേയും അതേ സമയം ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വേറിന്റേയും ആവശ്യങ്ങള്‍ ഒരേ സമയം സാധിച്ചു തരുന്നവയാണ് ഓണ്‍ലൈന്‍ ഫോട്ടോഷോപ്പുകളെന്ന് ചുരുക്കിപ്പറയാം.
ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് സംവിധാനമായ പിക്കാസ, ഫോട്ടോ എഡിറ്റു ചെയ്യാനും ക്രോഡീകരിക്കാനും അതേപേരില്‍ ഒരു സോഫ്റ്റ്‌വേര്‍ തന്നെയുണ്ടാക്കി ഇന്റര്‍നൈറ്റിനും പേഴ്‌സണല്‍ കമ്പ്യൂട്ടറിനും ഒരു പോലെ ഉപയോഗപ്രദമാക്കി. കംപ്യൂട്ടറില്‍ പിക്കാസ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോട്ടോമാനേജ്‌മെന്റ് വളരെ ലളിതം, ഒപ്പം എഡിറ്റിംഗും.  



എന്നാല്‍ എതിര്‍കക്ഷിയായ യാഹൂവിന്റെ ഫ്‌ലിക്കര്‍ പ്രത്യേക സോഫ്റ്റ്‌വേര്‍ എഡിറ്റിംഗിനായി നല്‍കുന്നതിനു പകരം പിക്‌നിക് (www.picnik.com) എന്ന ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് സംവിധാനത്തെ കൂട്ടുപിടിക്കുകയായിരുന്നു. അതായത് ഒരു പരസ്​പര സഹകരണ പ്രസ്ഥാനം. അക്കൗണ്ടുപോലും എടുക്കാതെ ആര്‍ക്കും ഫോട്ടോ എഡിറ്റ് ചെയ്യാവുന്ന സംവിധാനമാണ് പിക്‌നിക്. ഫ്‌ലിക്കറില്‍ നമ്മള്‍ അപേ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ അവിടെവച്ചു തന്നെ പിക്‌നികിന്റെ സഹായത്തോടെ എഡിറ്റു ചെയ്യാനാകും.
എന്നാല്‍ ഈ സഹകരണ പ്രസ്ഥാനം എത്രകാലം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. കാരണം കഴിഞ്ഞ ദിവസം പിക്‌നിക് എന്ന കമ്പനി തന്നെ ഗൂഗിള്‍ വിലക്കു വാങ്ങി. ഫ്‌ലിക്കറിന്റെ രീതി പിന്തുടര്‍ന്ന് പിക്കാസയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഉദ്ദേശ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്‌ലിക്കറില്‍ പിക്‌നിക് ഇപ്പോള്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ ഫോട്ടോ ലൈബ്രറികളായ പിക്കാസയിലേയോ ഫ്‌ലിക്കറിലേയോ ഫോട്ടോ ബക്കറ്റിലേയോ ഫെയ്‌സ്ബുക്കിലേയോ മറ്റേതെങ്കിലും വെബ്‌സൈറ്റിലേയോ ഫോട്ടോകള്‍ സ്വീകരിച്ച് എഡിറ്റു ചെയ്യാനുള്ള സംവിധാനമായ സ്​പ്ലാഷപ്പും (www.splashup.com) ജനപ്രീതിയാര്‍ജിച്ചുകഴിഞ്ഞു. അഡോബി ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ രൂപമെന്ന് തെറ്റിദ്ധരിക്കാവുന്നത്രയും സാമ്യമുള്ളതാണ് സ്​പ്ലാഷപ്പ്.

ഉപയോഗം പലരീതിയിലാണെങ്കിലും, സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്) യുഗത്തിന് അനുയോജ്യമായ ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വേറുകള്‍ ഒട്ടേറെയാണ്. ചിത്രത്തിന്റെ വലിപ്പത്തിലും നിറത്തിലും തെളിച്ചത്തിലുമെല്ലാം മാറ്റം വരുത്തുകയാണ് ഇത്തരം വെബ്‌സൈറ്റുകളുടെ അടിസ്ഥാന ദൗത്യമെങ്കിലും അവ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് പലരീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം.

മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങൾ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാൻ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയിൽ കേടുവന്നതുമായ ഇമേജുകളെ പൂർവ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യൽ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും തുടങ്ങി വെബ് സൈറ്റുകൾ, അച്ചടി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാൻ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയർ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
അടിസ്ഥാനപരമായി ‘റാസ്റ്റർ ഗ്രാഫിക്സ്’ സോഫ്ട് വെയറായി നിലനിൽക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്. 
ലോകത്ത് എവിടെയെല്ലാം മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇറങ്ങുന്നുണ്ടോ അവിടെയല്ലാം ഫോട്ടോഷോപ്പുണ്ട്. ടെവിഷന്*, സിനിമ മേഖലകളില്* ഫോട്ടോഷോപ്പിന്റെ സ്വാധീനം വ്യക്തമാണ്. രാവിലെ കോഫി കുടിക്കുന്ന കപ്പിലെ ചിത്രങ്ങള്* മുതല്* ഹോളിവുഡ് സ്ക്രീനില്* വരെ ഫോട്ടോഷോപ്പിന്റെ മാജിക് നിറഞ്ഞുനില്*ക്കുകയാണ്.

ഗ്രാഫിക്സ് മേഖലയില്* പ്രവര്*ത്തിക്കുന്ന 90 ശതമാനം പേരും ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവരാണ്. ഗ്രാഫിക്സ് ഡിസൈനര്*മാര്*ക്ക് പുറമെ എഞ്ചിനീയര്*മാര്*, കരകൌശല നിര്*മ്മാതാക്കള്*, ഡോക്ടര്*മാര്*, പരസ്യ കമ്പനികള്* എല്ലാം ഫോട്ടോഷോപ്പിന്റെ സഹായം തേടുന്നവരാണ്. എന്തിന്, കേസ് തെളിയിക്കുന്നതിന് വേണ്ടി നിയമവിദഗ്ധര്* പോലും ഫോട്ടോഷോപ്പ് സേവനം തേടുന്നുണ്ട്.

1987
വര്*ഷത്തിലാണ് ഫോട്ടോഷോപ്പ് നിര്*മ്മാണ പ്രവര്*ത്തനങ്ങള്*ക്ക് തുടക്കം കുറിക്കുന്നത്. ബ്ലാക്ക് വൈറ്റ് ചിത്രങ്ങള്* എഡിറ്റ് ചെയ്യുന്നതിനായുള്ള സോഫ്റ്റ്വയര്* നിര്*മ്മിക്കാനാണ് തോമസ് നോള്* എന്ന സാങ്കേതിക വിദഗ്ധന്* ആദ്യം ശ്രമിച്ചത്. പരീക്ഷണങ്ങള്* വിജയിക്കാന്* തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സഹോദരന്* ജോണ്* നോളിനെയും കൂടെ കൂട്ടി. ഇവരുടെ പുതിയ സോഫ്റ്റ്വയറിന് പുറത്തിറക്കാനുള്ള അവകാശം ലഭിച്ചത് 1988ലാണ്. പിന്നീട് 1989 വര്*ഷത്തില്* അഡോബ് എന്ന പേരില്* കമ്പനിയും തുടങ്ങി. എന്നാല്*, അഡോബിന്റെ ആദ്യ ഔദ്യോഗിക ഉല്*പ്പന്നം അഡോബ് ഫോട്ടോഷോപ്പ് 1.0 1990ലാണ് പുറത്തിറങ്ങുന്നത്.

ഇരുപത് വര്*ഷങ്ങള്*ക്ക് മുമ്പ് ആദ്യ ഉല്*പ്പന്നം പുറത്തിറക്കുമ്പോള്* അഡോബ് മേധാവികള്* പ്രതീക്ഷിച്ചിരുന്നത് മാസത്തില്* 500 കോപ്പികള്* വിറ്റുപോകുമെന്നാണ്. എന്നാല്*, ഇന്ന് ദിവസവും ആയിരക്കണക്കിന് സോഫ്റ്റ്വയറുകളാണ് അഡോബ് വില്*പ്പന നടത്തുന്നത്.

1990
ല്* പുറത്തിറങ്ങിയ ഫോട്ടോഷോപ്പ് പതിപ്പ് ഓരോ വര്*ഷവും മാറ്റങ്ങള്*ക്ക് വിധേയമാക്കി. ദശലക്ഷക്കണക്കിന് ഗ്രാഫിക്സ് വിദഗ്ധര്* ഉപയോഗിക്കാന്* തുടങ്ങിയതോടെ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും ഉയര്*ന്നു വന്നു. ഫോട്ടോഷോപ്പ് മൂന്നാം പതിപ്പോടെയാണ് ലെയര്* സംവിധാനം വരുന്നത്. ചിത്രങ്ങള്* എഡിറ്റ് ചെയ്യുന്നതിന് ആവശ്യമായ മിക്ക ടൂളുകളും മൂന്നാം പതിപ്പോടെയാണ് വന്നത്. എന്നാല്*, ഫോട്ടോഷോപ്പ് 7.0 പതിപ്പാണ് വിപണിയില്* വന്* വിപ്ലവം നടത്തിയത്. ഗ്രാഫിക്സ് മേഖലയില്* അത്ഭുതങ്ങള്* സൃഷ്ടിക്കാനുള്ള ശേഷിയുമായാണ് ഏഴാം പതിപ്പെത്തിയത്. പിന്നീട് നിരവധി പതിപ്പുകള്

കഴിഞ്ഞ ഇരുപത് വര്*ഷമായി ഉപയോക്താക്കളുമായി നല്ല ബന്ധമാണ് ഫോട്ടോഷോപ്പിനുള്ളത്. ഉപയോക്താക്കളുടെ സംശയങ്ങള്*ക്കും ചോദ്യങ്ങള്*ക്കും ഉടനടി മറുപടി നല്*കാനായി ഫോറങ്ങളും ബ്ലോഗുകളും എപ്പോഴും സജീവമാണ്. ഫോട്ടോഷോപ്പ് സി എസ് 4, ഫോട്ടോഷോപ്പ് സി എസ്4 എക്സ്റ്റന്*ഡഡ് സോഫ്റ്റ്വയറുകള്* അഡോബിന്റെ ഏറ്റവും ജനപ്രീതി നേടിയ ഉല്*പ്പന്നങ്ങളായിരുന്നു.
അതെ, ഫോട്ടോപ്പിന് പകരം നില്*ക്കാന്* ഫോട്ടോഷോപ്പ് മാത്രമെയുള്ളൂ. കമ്പ്യൂട്ടറില്* അല്** ജ്ഞാനമുള്ള ഉപയോക്താക്കള്* മുതല്* ഡിജിറ്റല്* സാങ്കേതിക വിദഗ്ധര്* വരെ ഇഷ്ടപ്പെടുന്ന ഏക സോഫ്റ്റ്വയര്* ഫോട്ടോഷോപ്പ് മാത്രമാണ്. ഉപയോഗിക്കാനും മനസ്സിലാക്കാനും ഏറെ സൌകര്യമുള്ള ഫോട്ടോഷോപ്പിന് ഭീഷണി സൃഷ്ടിക്കാന്* സാങ്കേതിക ലോകത്ത് ഇന്നേവരെ ആരും ഉയര്*ന്നു വന്നിട്ടില്ല. ഫോട്ടോഷോപ്പിന്പിന്നില്* മലായളികളുടെ കരങ്ങള്* കൂടി ഉണ്ടെന്നതില്* നമുക്ക് അഭിമാനിക്കാം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites