« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Thursday, June 21, 2012

പൊതു വിജ്ഞാനം-188-സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

1. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത്?
2.  അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?
3.  അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?
4. ജര്‍മ്മന്‍ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
5. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?
6. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
7. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?
8. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?
9. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
10. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?
11. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?
12. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
13. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
14. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
15. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
16. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?
17. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?
18. സിമന്റ് ആവിഷ്കരിച്ചത്?
19. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?
20. റഡാറിന്റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?
21. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
22. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?
23. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?
24. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?
25. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
26. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?
27. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?
28. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?
29. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?
30. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്?
31. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
32. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
33. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?
34. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്?
35. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
36. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
37. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
38. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
39. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
40. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
41. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?
42. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
43. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?
44. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
45. താവോയിസം എന്ന മതത്തിന്റെ സ്ഥാപകന്‍?

ഉത്തരങ്ങള്‍
1) ഇബ്രാഹിം റുഗേവ, 2) മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, 3) ബിസ്മാര്‍ക്ക്, 4) ബിസ്മാര്‍ക്ക്, 5) ഗ്ളാഡ്സ്റ്റണ്‍, 6) ശ്രീബുദ്ധന്‍, 7) ഡ്വൈറ്റ് കെ. ഐസണോവര്‍, 8) നീല്‍ ആംസ്ട്രോങ്, 9) ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍, 10) തോമസ് ഹഗ്സ്, 11) തോമസ് ആല്‍വ എഡിസണ്‍, 12) വെല്ലിംഗ്ടണ്‍ പ്രഭു, 13) ബാലഗംഗാധര തിലകന്‍, 14) വിനോബ ഭാവെ, 15) എം. എഫ്. ഹുസൈന്‍, 16) കെ. മാക്മില്ലന്‍, 17) റിച്ചാര്‍ഡ് ഗാറ്റ്ലിങ്, 18) ജോസഫ് ആസ്പിഡിന്‍, 19) സ്റ്റീഫന്‍സണ്‍, 20)  എം. എച്ച്. ടെയ്ലര്‍, എല്‍.സി. യംഗ്, 21) തോമസ് ആല്‍വ എഡിസണ്‍, 22) സാമുവല്‍ കോള്‍ട്ട്, 23) ഫാരന്‍ഹീറ്റ്, 24) ലൂയിസ് ബ്രയിലി, 25) ചാള്‍സ് ഡാര്‍വിന്‍, 26) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 27) റിച്ചാര്‍ഡ് ടൌണ്‍ലി, 28) ടീവര്‍, 29) ലീവന്‍ ഹുക്ക്, 30) വില്യം ഹാര്‍വി, 31) ഓറോളജി, 32) അനിമോഗ്രാഫി, 33) ക്രോമറ്റോളജി, 34) ഓസ്റ്റിയോളജി, 35) സെലനോളജി, 36) അഗ്രോണമി, 37) വൈറോളജി, 38) ടോക്സിക്കോളജി, 39) ബയോഫിസിക്സ്, 40) അസ്ട്രോഫിസിക്സ്, 41) ബേഡന്‍ പവ്വല്‍, 42) ഫ്രോബല്‍, 43) മാര്‍ട്ടിന്‍ ലൂഥര്‍, 44) പീറ്റര്‍ ബെറേണ്‍സണ്‍, 45) ലാവോത്സെ.

പൊതു വിജ്ഞാനം-187-ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?

1. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി.
2. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 'ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍' എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
3. ലോകത്തിലെ ഏഴ് കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യ വനിത.
4. ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ഏത് മേഖലയിലെ പ്രവര്‍ത്തനമികവിനാണ്?
5. ഫിഡേ ലോകചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍?
6. കാല്‍ക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയില്‍ കണക്കുകൂട്ടാന്‍ കഴിവുള്ള ഇന്ത്യന്‍ ബാലന്‍?
7.  ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയ്ക്കു വേണ്ടി ആദ്യം നേടിയ കായിക താരം?
8. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ വ്യക്തി?
9. ആദ്യത്തെ നെഹ്റു മന്ത്രിസഭയിലെ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തി?
10. പൌനാറിലെ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്?
11. അമേരിക്കന്‍ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരന്‍?
12. സെവന്‍ ഏജസ് ഒഫ് മാന്‍ ആരുടെ ആത്മകഥയാണ്?
13. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകന്‍?
14. ഭൂമി സൂര്യനു ചുറ്റും ചുറ്റിത്തിരിയുന്നു എന്ന് ആദ്യം പറഞ്ഞത്?
15. 1975 ജൂണ്‍ 25-ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
16. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍?
17. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
18. അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യാക്കാരന്‍?
19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം  തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
21. ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത?
22. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്?
23. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഓഫീസര്‍?
24. കുഞ്ചറാണി ദേവി ഏത് മേഖലയില്‍ ആണ് മികവ് പ്രകടിപ്പിച്ചത്?
25. ബി റ്റ്വീന്‍ ദ ലൈന്‍സ്, ഇന്ത്യ ഇന്‍ ക്രിറ്റിക്കല്‍ ഇയര്‍ മുതലായ പ്രസിദ്ധ കൃതികള്‍ രചിച്ചത്?
26. സതീഷ് ഗുജ്റാള്‍ ഏത് മേഖലയിലാണ് തന്റെ കഴിവ് തെളിയിച്ചത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. മഹാഭാഷ്യം എന്ന പ്രമുഖ കൃതിയുടെ രചയിതാവ്?
29. നവാബ് റായ് എന്ന തൂലികാ നാമത്തില്‍ ഹിന്ദിയില്‍ രചനകള്‍ നടത്തിയിരുന്നത്?
30. വനം കൊള്ളക്കാരന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി 108 ദിവസം തടങ്കലില്‍ വച്ചശേഷം മോചിപ്പിച്ച കന്നട ചലച്ചിത്രതാരം?
31. ആഗ്ര പട്ടണത്തിന്റെ നിര്‍മ്മാതാവ്?
32. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തു വച്ച് ദിവംഗതനായ ഇന്ത്യന്‍ പ്രധാനമന്ത്രി?
33. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
34. ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
35. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
36. ജനറല്‍ ഡയറിനെ വധിച്ച ഇന്ത്യന്‍ ദേശാഭിമാനി?
37. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
38. ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വേണ്ടി പാടിയ പിന്നണി ഗായിക?
39. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
40. ഇംഗ്ളീഷ് പദ്യശാഖയുടെ പിതാവ്?
41. വൈദ്യശാസ്ത്രത്തിന്റെ പിതാവ്?
42. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ്?
43. കോശശാസ്ത്രത്തിന്റെ പിതാവ്?
44. ബയോ കെമിസ്ട്രിയുടെ പിതാവ്?
45. ന്യൂക്ളിയര്‍ ഫിസിക്സിന്റെ പിതാവ്?

ഉത്തരങ്ങള്‍
1) കാഞ്ചന്‍ ചൌധരി ഭട്ടാചാര്യ, 2) ഓംപുരി, 3) ബുലാ ചൌധരി, 4) ശാസ്ത്രരംഗത്തെ, 5)  പാണ്ട്യാല ഹരികൃഷ്ണ, 6) ഉദയ് ശങ്കര്‍, 7) പ്രകാശ് പദുക്കോണ്‍, 8)  അടല്‍ ബിഹാരി വാജ്പേയി, 9) ബി.ആര്‍. അംബേദ്കര്‍, 10) ആചാര്യ വിനോബഭാവെ, 11) അമര്‍ത്യാസെന്‍, 12) മുല്‍ക്ക്രാജ് ആനന്ദ്, 13) സി.എന്‍. അണ്ണാദുരൈ, 14) ആര്യഭടന്‍, 15) ഇന്ദിരാഗാന്ധി, 16) ഇന്ദ്രജിത് ഗുപ്ത, 17) ആശാ പൂര്‍ണ്ണാദേവി (1976), 18) ജഗ്മോഹന്‍ ഡാല്‍മിയ, 19) ജവഹര്‍ലാല്‍ നെഹ്റു, 20) ജ്യോതിബസു, 21) കര്‍ണം മല്ലേശ്വരി, 22) കാന്‍ഷി റാം, 23) കിരണ്‍ബേദി, 24) ഭാരോദ്വഹനം, 25) കുല്‍ദീപ് നയ്യാര്‍, 26) ചിത്രകല, 27) ബേബി ദുര്‍ഗ (1978), 28) പതഞ്ജലി, 29) പ്രേംചന്ദ്, 30) രാജ്കുമാര്‍, 31) സിക്കന്ദര്‍ ലോദി, 32) ലാല്‍ബഹദൂര്‍ ശാസ്ത്രി, 33) രാമകൃഷ്ണ പരമഹംസന്‍, 34) വില്യം ബെന്റിക് പ്രഭു, 35) ആചാര്യ വിനോബാ ഭാവെ, 36) ഉദ്ദംസിംഗ്, 37) ദേവേന്ദ്രനാഥ ടാഗോര്‍, 38) ലതാ മങ്കേഷ്കര്‍, 39) യുക്ളിഡ്, 40) ജിയോഫ്രി ചോസര്‍, 41) ഹിപ്പോക്രാറ്റസ്, 42) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 43) റോബര്‍ട്ട് ഹുക്ക്. 44) ജസ്റ്റസ് വോണ്‍, 45) ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്.

പൊതു വിജ്ഞാനം-186-ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?

1. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
2. 'ജനിതക എന്‍ജിനിയറിംഗിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
3. ആധുനിക ജനറ്റിക്സിന്റെ  പിതാവ് എന്നറിയപ്പെടുന്നത്?
4. 'കംപ്യൂട്ടറിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
5. 'പൊളിറ്റിക്കല്‍ സയന്‍സി'ന്റെ പിതാവ് എന്നറിയപ്പെടുന്നത്?
6. 'ലോഗരിതം' ആവിഷ്കരിച്ചത്?
7. ' ബാക്ടീരിയോളജി'യുടെ പിതാവ് ആരാണ്?
8. 'ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
9. 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
10. 'സോഷ്യലിസത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?
11. 'നിയമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്' ആരാണ്?
12. ' ഇന്റര്‍നെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
13. 'ആയുര്‍വേദത്തിന്റെ പിതാവ്' എന്നറിയ പ്പെടുന്നത്?
14. 'മലയാളഭാഷയുടെ പിതാവ്' എന്നറിയ പ്പെടുന്നത്?
15. 'ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
16. 'ആധുനിക സിനിമയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
17. 'കുഷ്ഠരോഗ നിവാരണദിനം'ആയി ആചരിക്കപ്പെടുന്നത്?
18. 'അന്തര്‍ദ്ദേശീയ മാതൃഭാഷാദിനം' എന്നാണ്?
19. 'അന്തര്‍ദ്ദേശീയ ക്ഷയരോഗദിനം' എന്നാണ്?
20. ' അന്തര്‍ദ്ദേശീയ പൈതൃകദിനം' എന്നാണ്?
21.   അഗ്നിശമനസേനാ ദിനമായി ആചരിക്ക പ്പെടുന്നത്?
22. കുമരകം വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?
23. ചന്ദനക്കാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?
24. സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തിരഞ്ഞെടു ക്കപ്പെട്ട കേരളത്തിലെ നഗരം?
25. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
26. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ഏത്?
27. സംസ്ഥാനത്തെ ആദ്യ നിയമസാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏത്?
28. സമ്പൂര്‍ണ ഇ-ലേണിംഗ് മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ട നിയോജകമണ്ഡലം?
29. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
30.  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
31. ഇന്ത്യയിലെ ഏറ്റവും വരണ്ട സംസ്ഥാനം?
32. 'ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ്' എവിടെയാണ്?
33. 'വിജയനഗരത്തിന്റെ വാട്ടര്‍ലൂ' എന്നറി യപ്പെടുന്ന പ്രദേശം?
34.ഈജിപ്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന നഗരം?
35. യു.എസ്.എയിലെ മേരിലാന്‍ഡ് സംസ്ഥാന ത്തിന്റെ തലസ്ഥാനം?
36. മെഡിറ്ററേനിയന്‍ കടലിലെ ഏതു ദ്വീപിലേക്കാണ് നെപ്പോളിയന്‍ നാടുകടത്ത പ്പെട്ടത്?
37. മലേഷ്യയുടെ തലസ്ഥാനം?
38. 'ടെംപിള്‍ ഒഫ് ട്രൂത്ത്' സ്ഥിതിചെയ്യുന്ന നഗരം?
39. 1974 ലെ ഉടമ്പടി പ്രകാരം ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത പാക് കടലിടുക്കില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്?
40. ഗ്രീനിച്ച് ദിനാങ്കരേഖ കണക്കാക്കുന്ന ഗ്രീനിച്ച് പട്ടണം സ്ഥിതിചെയ്യുന്ന നഗരം?
41. ലോകത്തിലെ ആദ്യ അംബരചുംബിയായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയേര്‍സ് ടവര്‍ സ്ഥിതിചെയ്യുന്ന നഗരം?
42.  അമേരിക്കയുടെ വ്യോമത്താവളം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ്?
43. 2001 സെപ്തംബര്‍ 11ന് തീവ്രവാദാക്രമ ണത്തിന് വിധേയമായ വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന നഗരം?
44. 1945 ആഗസ്റ്റ് 9-ാം തീയതി ആറ്റം ബോംബിട്ടതിനെത്തുടര്‍ന്ന് തകര്‍ന്ന ജാപ്പനീസ് നഗരം?
45. ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായ ചരിഞ്ഞ ഗോപുരം സ്ഥിതിചെയ്യുന്നത് എവിടെ?

ഉത്തരങ്ങള്‍
1) ഹെറോഡോട്ടസ്, 2) പോള്‍ ബെര്‍ഗ്, 3) ബാസ്റ്റണ്‍ മോര്‍ഗണ്‍, 4) ചാള്‍സ് ബാബേജ്, 5)  അരിസ്റ്റോട്ടില്‍, 6) ജോണ്‍ നേപ്പിയര്‍, 7) റോബര്‍ട്ട് ഹുക്ക്, 8) ലിയനാര്‍ഡോ ഡാവിഞ്ചി, 9) എഡ്വേര്‍ഡ് ജെന്നര്‍, 10) റോബര്‍ട്ട് ഓവന്‍, 11) ജോണ്‍ ലോക്, 12) ഗ്ളെന്‍ റേക്കോര്‍ട്ട്, 13) ആത്രേയന്‍, 14) തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, 15) വരാഹമിഹിരന്‍, 16) ദാദാസാഹിബ് ഫാല്‍ക്കെ, 17) ജനുവരി 30, 18) ഫെബ്രുവരി 21, 19) മാര്‍ച്ച് 24, 20) ഏപ്രില്‍18, 21) മേയ് 4, 22) കോട്ടയം, 23) മറയൂര്‍, 24) കൊച്ചി, 25) വെളിയന്തോട്ടം (നിലമ്പൂര്‍), 26) ചമ്രവട്ടം (മലപ്പുറം ജില്ല), 27) ഒല്ലുക്കര തൃശൂര്‍, 28) വടക്കേക്കര (എറണാകുളം), 29) മലപ്പുറം ജില്ലയിലെ പോത്തുകല്‍, 30) പനാജി, 31) രാജസ്ഥാന്‍, 32) കൊയിലാണ്ടി, 33) തളിക്കോട്ട, 34) അലക്സാണ്ട്രിയ, 35) അനാപോളിസ്, 36) സെന്റ് ഹെലീന, 37) ക്വാലാലംപൂര്‍, 38) കാന്‍ഡി (ശ്രീലങ്ക), 39) കച്ചേത്തീവ്, 40) ലണ്ടന്‍ (ഇംഗ്ളണ്ട്), 41) ചിക്കാഗോ, 42) ഡീഗോ ഗാര്‍ഷ്യ, 43) ന്യൂയോര്‍ക്ക്, 44) നാഗസാക്കി, 45) പിസ (ഇറ്റലി)

പൊതു വിജ്ഞാനം-185-ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?

1. ആദ്യമായി സൌരോര്‍ജം ഉപയോഗിച്ച് ദിവസം മുഴുവന്‍ പറന്ന വിമാനത്തിന്റെ പേരെന്താണ്?
2. ലോക്സഭാ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജി രചിച്ച പുസ്തകം?
3.  കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് നേടിയ മലയാളി?
4. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണുള്ളത്?
5. ഇന്ത്യയില്‍ വനിതകള്‍ക്ക് മാത്രമായി തുറന്ന ജയില്‍ സ്ഥാപിച്ചത് എവിടെയാണ്?
6. ഒരേ വര്‍ഷംതന്നെ രണ്ട് ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ സംഗീതജ്ഞന്‍?
7. നൃപന്‍ ചക്രവര്‍ത്തി ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു?
8. ഇന്ത്യയിലെ ഏറ്റവും വലിയ അസംബ്ളി നിയോജകമണ്ഡലം ഏത്?
9. ഇന്ത്യയില്‍ പുകയില കൃഷി ആരംഭിച്ച വിദേശികള്‍?
10. ഇന്ത്യയിലെ ഏക തണുത്ത മരുഭൂമി?
11. ആദ്യത്തെ മൊബൈല്‍ ഫോണ്‍ വൈറസ് ഏതാണ്?
12. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
13. ഇന്ത്യയില്‍ ഏറ്റവുമധികം പോഷകനദികളുള്ളത് ഏത് നദിക്കാണ്?
14. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗമായ ഏകബിഷപ്പ്?
15. ഇന്ത്യയില്‍ പെട്രോളിയം ഖനനവും ശുദ്ധീകരണവും ആദ്യമായി ആരംഭിച്ച സംസ്ഥാനം?
16. ഏഷ്യയിലാദ്യമായി ഭൂഗര്‍ഭ റെയില്‍വേ ആരംഭിച്ചതെവിടെയാണ്?
17. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ പേര്?
18. ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിതമായ വര്‍ഷം?
19. ഇന്ത്യയില്‍ ഭൂപരിധി നിര്‍ണയിച്ചുകൊണ്ട് നിയമം പാസാക്കിയ ആദ്യത്തെ സംസ്ഥാനം?
20. ഇന്ത്യന്‍ തപാല്‍വകുപ്പ് ഏതു മലയാളിയെയാണ് രണ്ടുതവണ തപാല്‍ സ്റ്റാമ്പിലൂടെ ആദരിച്ചത്?
21. ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന വിമാനം?
22. 'ഫ്ളൈറ്റ് ടു പാര്‍ലമെന്റ്'  എന്നത് ഏതു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പുകളാണ്?
23. 1902ല്‍ ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമായ ശിവസമുദ്രം സ്ഥാപിച്ചു. ഇത് ഏതു സംസ്ഥാനത്താണ്?
24. എന്‍ജിന്‍ ഇല്ലാത്ത വിമാനം?
25. ഇംഗ്ളീഷിനുപകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടതേത് വര്‍ഷം മുതല്‍?
26. ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ടിന്റെ കോഡാണ് സി.സി.യു
27. ഏതു സംസ്ഥാനത്താണ്  ആദ്യമായി വോട്ടിംഗിന്  പൂര്‍ണമായും ഇലക്ട്രോണിക് യന്ത്രം ആദ്യമായി ഉപയോഗിച്ചത്?
28. ഇന്ത്യയിലെ ഏറ്റവും വലിയ സേവിംഗ്സ് ബാങ്ക് ഏത്?
29. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം?
30. ഇന്ത്യന്‍ ചെസ് രംഗത്തെ ഗ്രാന്‍ഡ് മാസ്റ്ററായ ആദ്യ ദമ്പതികള്‍?
31. നാഷണല്‍ ലാ സ്കൂള്‍ ഒഫ് ഇന്ത്യാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതെവിടെ?
32. 'മണ്ഡി ഹൌസ്' എന്തിന്റെ ആസ്ഥാനമാണ്?
33. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച ഏക അമേരിക്കന്‍ പ്രസിഡന്റ്?
34. ബാംഗ്ളൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് സ്ഥാപിച്ച നോബല്‍ സമ്മാന ജേതാവ്?
35. 2003 ല്‍ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
36. എത്രവര്‍ഷം കൂടുമ്പോഴാണ് കേന്ദ്ര ധനകാര്യ കമ്മിഷന്‍ രൂപീകരിക്കുന്നത്?
37.  ഈസ്റ്റിന്ത്യാ കമ്പനി സ്വന്തമാക്കിയ ഇന്ത്യന്‍ വ്യവസായി?
38. യുനസ്കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജന്ദര്‍ മന്ദര്‍ സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
39. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ 'മാജൂലി' സ്ഥിതിചെയ്യുന്ന സംസ്ഥാനം?
40. ഏറ്റവും കൂടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തരങ്ങള്‍
1) സോളാര്‍ ഇംപള്‍സ്, 2) കീപ്പിംഗ് ദി ഫെയ്ത്ത്, 3) സിപ്പി പള്ളിപ്പുറം, 4) ഏഴാം സ്ഥാനം, 5) പൂണെ യേര്‍വാഡയില്‍, 6) എ.ആര്‍. റഹ്മാന്‍, 7) ത്രിപുര 8) ബേലാപ്പൂര് (മഹാരാഷ്ട്ര), 9) പോര്‍ച്ചുഗീസുകാര്‍, 10) ലഡാക്ക്, 11) കാബീര്‍, 12) തൃശ്ശൂര്‍, 13) ഗംഗ, 14) ജോണ്‍ റിച്ചാര്‍ഡ്സണ്‍, 15) ആസ്സാം, 16) കൊല്‍ക്കത്ത, 17) റേവാ, 18) 1971, 19) കേരളം, 20) വി.കെ. കൃഷ്ണമേനോന്‍, 21) സൂപ്പര്‍സോണിക് വിമാനം, 22) രാജേഷ് പൈലറ്റ്, 23) കര്‍ണ്ണാടക, 24) ഗ്ളൈഡര്‍, 25) 1965, 26) കൊല്‍ക്കത്ത, 27) ഗോവ, 28) പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, 29) കേരളം, 30) രമേശും ആരതിയും, 31) ബാംഗ്ളൂര്‍, 32) ദൂരദര്‍ശന്‍, 33) ഐസനോവര്‍, 34) സി.വി. രാമന്‍, 35) ന്യൂഡല്‍ഹി, 36) 3 വര്‍ഷം, 37) സഞ്ജീവ് മേഹ്ത, 38) ജയ്പൂര്‍, 39) അസം, 40) ആന്ധ്രാപ്രദേശ്

പൊതു വിജ്ഞാനം- 184-കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

1. രണ്ടുതവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ എഴുത്തുകാരന്‍?
2. പാരമ്പര്യ സിദ്ധാന്തം ആവിഷ്കരിച്ച ഓസ്ട്രിയന്‍ സസ്യശാസ്ത്രജ്ഞന്‍?
3. 1997 ല്‍ കാര്‍ അപകടത്തില്‍ മരിച്ച ബ്രിട്ടീഷ് രാജകുമാരി?
4. ലിറ്റില്‍ കോര്‍പ്പറല്‍ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് സൈന്യാധിപന്‍?
5. ലോക ചെസ് ചാമ്പ്യന്‍ പദവി നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍?
6. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി?
7. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ പ്രസിഡന്റ്?
8. അണുസിദ്ധാന്തം ആവിഷ്കരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍?
9. ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി?
10. വെള്ളിത്തിരയില്‍ സൂപ്പര്‍മാനെ അനശ്വരനാക്കിയ നടന്‍?
11. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ നീഗ്രോവംശജയായ വനിത?
12. ആധുനിക ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
13. ഇന്ധനം നിറയ്ക്കാന്‍പോലും നിറുത്താതെ ലോകം മുഴുവന്‍ ആകാശ സഞ്ചാരം നടത്തിയ ആദ്യ വൈമാനികന്‍?
14. മൌണ്ട് എവറസ്റ്റ് ഏറ്റവുംകൂടുതല്‍ തവണ കീഴടക്കിയ വ്യക്തി?
15. ലോക്സഭാ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി?
16. യൂറോപ്പില്‍ ഏറ്റവുംകൂടുതല്‍കാലം ഭരണത്തിലിരുന്ന രാജാവ്?
17. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കാണ് അമേരിക്ക വിസ നിഷേധിച്ചത്?
18. ഹൈഡ്രജന്‍ ബോംബിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
19. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ബ്രിട്ടീഷ് വനിത?
20. ദി ബ്ളൂ ബോയ് എന്ന  പെയിന്റിംഗ് വരച്ചത്?
21. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്?
22. യന്ത്രത്തറി കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
23. ഇംഗ്ളീഷ് ഭാഷയില്‍ ആദ്യമായി പുസ്തകങ്ങള്‍ അച്ചടിച്ച് പ്രകാശനം ചെയ്ത മഹാന്‍?
24. മനുഷ്യ വേദനകളുടെ കഥാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
25. 1905 ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
26. കോഴിക്കോടന്‍ എന്ന അപരനാമധേയനായ നിരൂപകന്‍?
27. ഓമനത്തിങ്കള്‍ക്കിടാവോ.......... എന്ന താരാട്ടുപാട്ട് രചിച്ചത്?
28. എന്റെ ജീവിതകഥ, മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ  മാറ്റൊലി എന്നീ കൃതികള്‍ രചിച്ചത്?
29. ഒളപ്പമണ്ണ ഏത് മേഖലയിലാണ് പ്രശസ്തനായത്?
30. കേരളത്തില്‍ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചത് ആര് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പേഴാണ്?
31. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
32.  ഇന്ത്യാലീഗ് എന്ന സംഘടന ഇന്ത്യയില്‍ സ്ഥാപിച്ച മലയാളിയായ നേതാവ്?
33. 1949 ല്‍ രൂപീകൃതമായ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ ആയിരുന്നത്?
34.  കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ യഥാര്‍ത്ഥപേര്?
35. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദയ വാല്‍വായ ശ്രീചിത്രാ വാല്‍വ് നിര്‍മ്മിച്ച വൈദ്യശാസ്ത്രജ്ഞന്‍?
36. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?
37. മലയാള പ്രഹസനത്തിന്റെയും ചരിത്ര നോവലിന്റെയും ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
38. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കവി?
39. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ യഥാര്‍ത്ഥ നാമം?
40. ഞെരളത്ത് രാമപ്പൊതുവാള്‍ ഏത് മേഖലയിലാണ് പ്രശസ്തനായത്?
41. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ബഹുമതി നേടിയ മലയാള സാഹിത്യകാരന്‍?
42. സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെട്ടിരുന്നത്?
43. അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം?
44. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ്?
45. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപര്‍?

ഉത്തരങ്ങള്‍
1) ജെ. എം. കുറ്റ്സേ, 2) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍, 3) ഡയാന രാജകുമാരി, 4) നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, 5) വിശ്വനാഥന്‍ ആനന്ദ്, 6) ജോര്‍ദാന്‍ റെമേറോ, 7) ഫിഡല്‍ കാസ്ട്രോ, 8) റൂഥര്‍ ഫോര്‍ഡ്, 9) യാങ് ലിവെ, 10) ക്രിസ്റ്റഫര്‍ റീവ്, 11) കോണ്ടലിസ റൈസ്, 12) ഹെന്‍റി കാര്‍ട്ടിയര്‍ ബ്രസന്‍, 13) സ്റ്റീവ് ഫോസ്റ്റെറ്റ്, 14) അപ ഷെര്‍പ, 15) പി.ഡി.ടി. ആചാരി, 16) റെയ്നിയര്‍ മൂന്നാമന്‍, 17) ഗുജറാത്ത് മുഖ്യമന്ത്രി 18) എഡ്വേര്‍ഡ് ടെല്ലര്‍, 19) ആലിസണ്‍ ഹാര്‍ഗ്രീവ്സ്, 20) തോമസ് ഗെയിന്‍സ്ബറോ, 21) വാള്‍ട്ടര്‍ ലില്ലെഹെല്‍, 22) എഡ്മണ്ട് കാര്‍ട്ടറൈറ്റ്, 23) വില്യം കാക്സ്റ്റണ്‍, 24) ഫയദോര്‍ ദസ്തയേവ്സ്കി, 25) അയ്യന്‍കാളി, 26) കെ. അപ്പുക്കുട്ടന്‍ നായര്‍, 27) ഇരയിമ്മന്‍ തമ്പി, 28) എ.കെ. ഗോപാലന്‍, 29) കവിത, 30) ജോസഫ് മുണ്ടശേരി, 31) കെ. കേളപ്പന്‍, 32) വി.കെ. കൃഷ്ണമേനോന്‍, 33) ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, 34) കെ. ശങ്കരപ്പിള്ള, 35) എം. എസ്. വല്യത്താന്‍, 36) ബാലാമണിയമ്മ, 37) സി.വി. രാമന്‍പിള്ള, 38) ജി. ശങ്കരക്കുറുപ്പ്, 39) വാസുദേവന്‍, 40) സോപാന സംഗീതം, 41) എം. മുകുന്ദന്‍, 42) കീലേരി കുഞ്ഞിക്കണ്ണന്‍, 43) സ്വയംവരം, 44) വയലാര്‍ രാമവര്‍മ്മ, 45) കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള.

Thursday, June 14, 2012

183-ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

1. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്റ്റീല്‍ ആര്‍ച്ച് പാലം?
2. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
3. ലോകത്തിലെ ഏറ്റവും ചെറിയ മഹാസമുദ്രം?
4. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും ചെറിയ പുഷ്പം?
5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യന്‍?
6. ശൂന്യാകാശത്തേക്ക് അയയ്ക്കപ്പെട്ട ആദ്യ ജീവി?
7. ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍?
8. ഗ്രഹങ്ങളുടെ ചലനനിയമം കണ്ടെത്തിയത്?
9. ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി?
10. ഉത്തരധ്രുവത്തിലെത്തിയ ആദ്യ വനിത?
11. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു?
12. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആദ്യപ്രസിഡന്റ്?
13. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?
14. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
15. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യന്‍?
16. നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍?
17.ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?
18. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
19. വിമാനത്തില്‍ ആദ്യമായി ലോകം ചുറ്റിയത്?
20. ഉസ്താദ് ബിസ്മില്ലാഖാന്‍ ഏത് വാദ്യോപകരണ വാദനത്തിലൂടെയാണ് പ്രശസ്തനായത്?
21. സമ്പൂര്‍ണ്ണ വിപ്ളവത്തിനും പാര്‍ട്ടി രഹിത ജനാധിപത്യ പ്രക്രിയയ്ക്കും ആഹ്വാനം നല്‍കിയത്?
22. ഇന്ത്യയിലെ ഉരുക്കു വ്യവസായ സ്ഥാപനങ്ങളുടെ സ്ഥാപകന്‍?
23. 'കാമരാജ് പ്ളാന്‍' ആവിഷ്കരിച്ചത്?
24. ഐക്യരാഷ്ട്ര സഭയില്‍ പൊലീസ് ഉപദേഷ്ടാവായി നിയമിതയായ ആദ്യ വനിത?
25. പുരുഷ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ചെസ്സ് താരം?
26. രണ്ടുതവണ ഇന്ത്യയുടെ ഇടക്കാല പ്രധാനമന്ത്രി ആയിരുന്നത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
28. ധന്‍രാജ് പിള്ള ഏത് മേഖലയിലാണ് പ്രശസ്തനായത്?
29. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം?
30. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കന്‍ ആര്‍മിയുടെ സ്ഥാപകന്‍?
31. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
32. 1989-ല്‍ ഡല്‍ഹിയില്‍ തെരുവ് നാടകമവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വധിക്കപ്പെട്ടത്?
33. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
34. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
35. കുത്തബ്മിനാര്‍ പണികഴിപ്പിച്ച ഡല്‍ഹി സുല്‍ത്താന്‍?
36. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സമരപ്രക്ഷോഭത്തിന്റെ നേതാവ്?
37. പ്രസിദ്ധമായ ബര്‍ദോലി സത്യഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്?
38. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ച ഭരണാധികാരി?
39. ഈ നൂറ്റാണ്ടിന്റെ സൂപ്പര്‍സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടത്?
40. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിലെ അദ്ധ്യക്ഷന്‍?
41. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി?
42. ബംഗാളില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത വ്യക്തി?
43. പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്?
44. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഉത്തരങ്ങള്‍
1) ന്യൂ റിവര്‍ഗോര്‍ജ്, 2) ഹിരാക്കുഡ്, 3) ആര്‍ട്ടിക് സമുദ്രം, 4) വുള്‍ഫിയ, 5) യൂറി ഗഗാറിന്‍ (റഷ്യ), 6) ലെയ്ക്ക എന്ന നായ, 7) നീല്‍ ആംസ്ട്രോംഗ്, 8) കെപ്ളര്‍, 9) റോബര്‍ട്ട് വാള്‍പോള്‍ (ബ്രിട്ടന്‍), 10) ആന്‍ബാന്‍ ക്രോഫ്റ്റ്, 11) ലൂയിസ് ബ്രൌണ്‍ , 12) മാവോ സെതുങ്, 13) ട്രിഗ്വേലി (നോര്‍വെ), 14) ജുങ്കോതാബി (ജപ്പാന്‍), 15) മെഗല്ലന്‍ (സ്പെയിന്‍), 16) രബീന്ദ്രനാഥ ടാഗോര്‍, 17) സ്ഫുട്നിക്, 18) മാര്‍ഗരറ്റ് താച്ചര്‍, 19) വിലിപോര്‍ട്ട്, 20) ഷഹനായ്, 21) ജയപ്രകാശ് നാരായണന്‍, 22) ജംഷഡ് ജി റ്റാറ്റ, 23) കുമാരസ്വാമി കാമരാജ്, 24) കിരണ്‍ ബേദി, 25) കൊനേരു ഹംപി, 26) ഗുല്‍സാരിലാല്‍ നന്ദ, 27) ബേബി ദുര്‍ഗ, 28) ഹോക്കി , 29) ധന്‍പത്റായ്, 30) ഭഗത്സിംഗ്, 31) എം.എഫ്. ഹുസൈന്‍, 32) സഫ്ദര്‍ഹാശ്മി, 33) ജെ.ബി. കൃപലാനി, 34) എച്ച്.ഡി. ദേവഗൌഡ, 35) കുത്ബുദ്ദീന്‍ ഐബക്ക്, 36) മേധാ പട്കര്‍, 37) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 38) ഷെര്‍ഷ, 39) അമിതാഭ് ബച്ചന്‍, 40) ലാലാ ലജ്പത് റായ്, 41) ആചാര്യ നരേന്ദ്രദേവ്, 42) റോബര്‍ട്ട് ക്ളൈവ്, 42) വൈക്കോ, 44) യുക്ളിഡ്, 45) പൈതഗോറസ്.

പൊതു വിജ്ഞാനം-182-. 'പിങ്ക് സിറ്റി' എന്നറിയപ്പെടുന്ന നഗരം?

1. ലോകപ്രശസ്തമായ വജ്രഖനികള്‍ കാണപ്പെടുന്ന പ്രദേശം?
2. റഷ്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന നഗരം?
3. പാലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പ്രദേശം?
4. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത്?
5. ഇന്തോനേഷ്യയുടെ തലസ്ഥാനം?
6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?
7. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏത്?
8. ക്രിസ്ത്യാനികളുടെ പുണ്യനഗരമായി കരുതപ്പെടുന്ന ഇസ്രായേലിലെ നഗരം?
9. ലോകത്തിലെ പ്രാചീന അത്ഭുതങ്ങളിലൊന്നായ 'തൂക്കുപൂന്തോട്ടം' സ്ഥിതി ചെയ്യുന്ന നഗരം?
10. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരം?
11. 1918 വരെ റഷ്യയുടെ തലസ്ഥാനമായിരുന്ന നഗരം?
12. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
13. ഹോണോലുലു എന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
14. ഹീത്രൂ എയര്‍പോര്‍ട്ട്് സ്ഥിതിചെയ്യുന്ന നഗരം?
15. അക്ബര്‍ സ്ഥാപിച്ച പ്രമുഖ നഗരങ്ങള്‍ ഏതെല്ലാം?
16. അമൃത്സര്‍ നഗരം സ്ഥാപിച്ച സിക്ക് ഗുരു?
17. ഗുല്‍മാര്‍ഗ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
18. 'പിങ്ക് സിറ്റി'  എന്നറിയപ്പെടുന്ന നഗരം?
19. ഔറംഗബാദ് നഗരം സ്ഥാപിച്ച വ്യക്തി
20. അജന്ത, എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ പട്ടണം?
21. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന നഗരം?
22. 'പുരി ജഗന്നാഥക്ഷേത്രം' സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
23. കൌരവരും പാണ്ഡവരും തമ്മില്‍ യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
24. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൌസിന്‍റാം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
25. ഇന്ത്യയിലെ ആദ്യത്തെ ബോണ്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരം?
26. സെന്റ്ജോര്‍ജ് കോട്ട, ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, കേന്ദ്ര തുകല്‍ ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
27. ഏഷ്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ സമ്പ്രദായം നിലവില്‍ വന്ന ഇന്ത്യന്‍ നഗരം?
28. കലിംഗ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
29. ഭരതനാട്യത്തിന്റെ ജന്മസ്ഥലമായ ദക്ഷിണേന്ത്യന്‍ നഗരം?
30. ഇന്ത്യയിലെ ആദ്യ സൌരനഗരം എന്നറിയപ്പെടുന്നത്?
31. ചരിത്രപ്രസിദ്ധങ്ങളായ പാനിപ്പത്ത് യുദ്ധങ്ങള്‍ നടന്ന പാനിപ്പത്ത് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
32. പ്രസിദ്ധമായ അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
33. ശബ്ദിക്കുന്ന ഇടനാഴി സ്ഥിതിചെയ്യുന്ന മന്ദിരം?
34. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം?
35. പ്രശസ്തമായ ലിംഗക്ഷേത്രം സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരം?
36. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
37. ജല്‍ദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
38. സിയോഗ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
39. ഘാട്പ്രഭാ പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
40. ഖ്രുതി വന്യമൃഗസങ്കേതം എവിടെയാണ്?
41. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
42. കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ?
43. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച പ്രമുഖ ലോകനേതാക്കള്‍?
44. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
45. സാല്‍വേഷന്‍ ആര്‍മി രൂപീകരിച്ചത് ആര്

  ഉത്തരങ്ങള്‍
1) കിംബര്‍ലി (സൌത്താഫ്രിക്ക), 2) ക്രെംലിന്‍, 3) ഗാസ മുനമ്പ്, 4) ഷിക്കാഗോ, 5) ജക്കാര്‍ത്ത, 6) ഷാങ്ഹായ് (ചൈന), 7) നൌറു, 8) നസ്രേത്ത്, 9) ബാബിലോണ്‍, 10) മൌണ്ട് ഈസ, 11) ലെനിന്‍ഗ്രാഡ് (സെന്റ് പീറ്റേഴ്സ് ബര്‍ഗ്), 12) വത്തിക്കാന്‍ സിറ്റി, 13) ഹവായ് ദ്വീപ്, 14) ലണ്ടന്‍, 15) അലഹബാദ്, ഫത്തേപൂര്‍സിക്രി, 16) ഗുരു രാംദാസ്, 17) ജമ്മു - കാശ്മീര്‍, 18) ജയ്പൂര്‍, 19) മാലിക് അക്ബര്‍, 20) ഔറംഗബാദ്, 21) ഉദയ്പൂര്‍, 22) ഒറീസ, 23) ഹരിയാന, 24) മേഘാലയ, 25) ചെന്നൈ, 26) ചെന്നൈ, 27) കൊല്‍ക്കത്ത, 28) ഒറീസ, 29) തഞ്ചാവൂര്‍, 30)  അമൃത്സര്‍, 31) ഹരിയാന, 32) പുതുച്ചേരി, 33) ഗോല്‍ഗുംബസ്, 34) ആന്ധ്രാപ്രദേശ്, 35) ഭുവനേശ്വര്‍, 36) മുംബയ്, 37) ബംഗാള്‍, 38) മഷാമ്പ്ര, 39) കര്‍ണ്ണാടകം, 40) ബസ്തമര്‍ (മധ്യപ്രദേശ്), 41) ജമ്മു കാശ്മീര്‍, 42)  അസം, 43) ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍ട്ട്, 44) ഫ്രോബല്‍. 45) വില്യം ബൂത്ത്.

പൊതു വിജ്ഞാനം-181-ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?

1. ആദ്യ ഭൌമ ഉച്ചകോടി നടന്നത്?
2. ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
3. ആദ്യ യു.എന്‍ സെക്രട്ടറി ജനറല്‍?
4. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
5. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?
6. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
7. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്?
8. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
9. ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍?
10. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
11. 'പുലയരാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
12. സാഹിത്യത്തിനുള്ള ബുക്കര്‍സമ്മാനം നേടിയ ആദ്യ മലയാളി?
13. യു.പി.എസ്.സിയില്‍ അംഗമായ ആദ്യ മലയാളി?
14. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍?
15. എ മൈനസ് ബി, ശകുനം, തോറ്റങ്ങള്‍, പ്രവാസി, ഏഴാമെടങ്ങള്‍, തട്ടകം എന്നിവ രചിച്ചത്?
16. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
17. 'ഉമാകേരളം' എന്ന മഹാകാവ്യം രചിച്ചത്?
18. ഇന്ത്യന്‍ കോഫി ഹൌസ് പ്രസ്ഥാന ങ്ങളുടെ സ്ഥാപകന്‍?
19. കാളിദാസ കലാകേന്ദ്രം എന്ന പ്രമുഖ നാടക കമ്പനി സ്ഥാപിച്ചത്?
20. ' ആധുനിക മലയാള ഭാഷയുടെ പിതാവ്', 'കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്' എന്നറിയപ്പെടുന്നത്?
21. 'ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
22. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ.എന്‍.എയുടെ വനിതാ റെജിമെന്റ് കമാണ്ടര്‍ ആയിരുന്ന മലയാളി വനിത?
23. എസ്. ഗുപ്തന്‍നായര്‍ ഏത് മേഖല യിലാണ് പ്രഗല്ഭനായത്?
24. വ്യവഹാരം ഇതിവൃത്തമായി മലയാ ളത്തില്‍ എഴുതപ്പെട്ട ആദ്യ നോവല്‍?
25. ഇന്ത്യന്‍ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?
26. പ്രഥമ വള്ളത്തോള്‍ പുരസ്കാരം നേടിയത്?
27. 600 ലധികം സിനിമകളില്‍ നായകവേഷ മണിഞ്ഞ ് ലോക റിക്കാര്‍ഡ് നേടിയ മലയാള നടന്‍?
28. 'കേരളന്‍'  എന്ന മാസിക ആരംഭിച്ചത്?
29. 'ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ ശില്പി' എന്നറിയപ്പെടുന്ന പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍?
30. 'സഞ്ചാരസാഹിത്യകാരന്‍' എന്ന നിലയില്‍ പ്രശസ്തനായ വ്യക്തി?
31. ഡോ. കമലാ സുരയ്യ ഏത് മേഖലയിലാണ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്?
32. കേരളത്തിന്റെ ആസ്ഥാന ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
33. ഐതിഹ്യകഥകളുടെ സമാഹാരമായ  'ഐതിഹ്യമാല'  രചിച്ചത്?
34. കേരള വനിതാകമ്മിഷന്റെ പ്രഥമ ചെയര്‍പേഴ്സണ്‍ ആയിരുന്ന കവയിത്രി?
35. 'നാട്യകല്പദ്രുമം' എന്ന കൃതി രചിച്ചത്?
36. ആക്ഷേപഹാസ്യ രചനയുടെ കര്‍ത്താ വായ മലയാള സാഹിത്യകാരന്‍?
37. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
38. സിങ്കപ്പൂരില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യത്തെ കേരളീയന്‍?
39. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി നടന്‍?
40. ഭാരതത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമുഷ്ഠിച്ച കേരളീയന്‍?
41. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട മലയാളി അത്ലറ്റ്?
42. ഗവര്‍ണറായ ആദ്യ മലയാളി?
43. രഞ്ജി ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ മലയാളി ബൌളര്‍?
44. 'പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്'  എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്?
45. ഡോ. രാജാരാമണ്ണയുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു?

ഉത്തരങ്ങള്‍
1) റിയോഡി ജനീറോ, 2) ടോക്കിയോ, 3) ട്രിഗ്വേലി, 4) സുരക്ഷാ സമിതി, 5) ഏഷ്യ, 6) ഇന്തോനേഷ്യ, 7)  അറേബ്യ, 8) നൈല്‍, 9) മെക്സിക്കോ ഉള്‍ക്കടല്‍, 10) സുപ്പീരിയര്‍ തടാകം, 11) അയ്യന്‍കാളി, 12) അരുന്ധതീ റോയി, 13) കെ.ജി. അടിയോടി, 14) അപ്പു നെടുങ്ങാടി, 15) വി.വി. അയ്യപ്പന്‍, 16) ഇ.എം.എസ്. നമ്പൂതിരിപ്പാട്, 17) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, 18) എ.കെ. ഗോപാലന്‍, 19) ഒ. മാധവന്‍, 20) തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, 21) കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, 22) ക്യാപ്ടന്‍ ലക്ഷ്മി, 23) സാഹിത്യരചന, വിമര്‍ശനം, 24) ശാരദ, 25) എം. ഫാത്തിമ ബീവി, 26) പാലാ നാരായണന്‍ നായര്‍, 27) പ്രേംനസീര്‍, 28) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, 29) എം.എസ്.  സ്വാമിനാഥന്‍, 30) എസ്.കെ. പൊറ്റെക്കാട്, 31) സാഹിത്യം, 32) കെ.ജെ. യേശുദാസ്, 33) കൊട്ടാരത്തില്‍ ശങ്കുണ്ണി, 34) സുഗതകുമാരി, 35) മാണി മാധവചാക്യാര്‍, 36) വി.കെ.എന്‍, 37) കുഞ്ഞന്‍പിള്ള, 38) ദേവന്‍നായര്‍, 39) പി.ജെ. ആന്റണി, 40) ടി.എന്‍. ശേഷന്‍, 41) പി.ടി. ഉഷ, 42) വി.പി. മേനോന്‍, 43)  അനന്ത പത്മനാഭന്‍, 44) മേധാ പട്കര്‍, 45) ആണവ ശാസ്ത്ര ഗവേഷണം.

പൊതു വിജ്ഞാനം - 180-ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറുവിഭാഗത്തില്‍പ്പെട്ട സസ്യം?

1. ലോകത്തിലാദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?
2. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?
3. ബിഗ്ബോഡ് എന്ന അപരനാമമുള്ളത്?
4. ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി ആരംഭിച്ചത് എവിടെയാണ്?
5. മാനവവികസന സൂചികയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി വര്‍ത്തിച്ചത്?
6. 2010 ലെ മാനവവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യം?
7. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി?
8. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പന്നം) ഉള്ള രാജ്യം?
9. ലോകത്ത് സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യം?
10. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍?
11. ആഗോളതലത്തില്‍ വാഹനനിര്‍മ്മാണരംഗത്ത് ഇന്ത്യയുടെ സ്ഥാനം?
12. സി.എസ്.ഒയുടെ ആസ്ഥാനം?
13. ആസൂത്രണ കമ്മിഷന്റെ ചെയര്‍മാന്‍ ആര്?
14. ആസൂത്രണ വികസന ഡിപ്പാര്‍ട്ട്മെന്റ് ആദ്യമായി രൂപീകരിച്ചവര്‍ഷം?
15. ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ വൈസ് ചെയര്‍മാന്‍?
16. ദേശീയ വികസനകൌണ്‍സിലിന്റെ അദ്ധ്യക്ഷന്‍?
17. സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം ഏതു ലിസ്റ്റിലുള്‍പ്പെടുന്നു?
18. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍?
19. ഒന്നാംപഞ്ചവത്സപദ്ധതി ആരംഭിച്ചത്?
20. ഗരീബിഹഠാവോ എന്നാഹ്വാനം ചെയ്തത്?
21. റോളിംഗ്പ്ളാന്‍ പദ്ധതി ആവിഷ്കരിച്ചത്?
22. റോളിംഗ് പ്ളാന്‍ പദ്ധതി നിറുത്തലാക്കിയത് ഏത് ഗവണ്‍മെന്റാണ്?
23. പീപ്പിള്‍സ് പ്ളാന്‍ അവതരിപ്പിച്ചനേതാവ്?
24. അന്താരാഷ്ട്ര ദാരിദ്യ്രപഠനകേന്ദ്രം സ്ഥാപിതമായത്?
25. ഇന്ത്യയില്‍ ദാരിദ്യ്രരേഖ നിശ്ചയിക്കുന്നത്?
26. അന്താരാഷ്ട്ര ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനദിനം?
27. തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്?
28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലന്വേഷകരുള്ളത്?
29. ആര്‍ട്ടിക്കിള്‍ 280 പ്രകാരം രൂപീകരിച്ച ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്?
30. ധനകാര്യ കമ്മിഷന്റെ കാലാവധി എത്ര വര്‍ഷം?
31. ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചതാര്?
32. ഇന്ത്യയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?
33. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
34. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറുവിഭാഗത്തില്‍പ്പെട്ട സസ്യം?
35. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബഡ്ജറ്റ്?
36. ഇന്ത്യയില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യുന്നവിള?
37. ആദ്യ കാര്‍ഷിക സെന്‍സസ് നടന്നത്?
38. ഹരിതവിപ്ളവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
39. ഇന്ത്യയില്‍ ഹരിതവിപ്ളവം ആരംഭിച്ചത്?
40. ഇന്ത്യന്‍ ഹരിതവിപ്ളവത്തിന്റെ പിതാവ്?
41. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്നത്?
42. ഓപ്പറേഷന്‍ ഫ്ളഡിന് നേതൃത്വം നല്‍കിയത്?
43. നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഡയറി കോ - ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം എവിടെയാണ്. ?
44. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
45. വ്യവസായ മന്ത്രാലയം രൂപീകരിച്ചത് ഏതുവര്‍ഷമാണ്?

ഉത്തരങ്ങള്‍
1) ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി, 2) അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍, 3) ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, 4) ബെല്‍ജിയത്തിലെ ആന്‍വെര്‍പ്പില്‍, 5) മഹ്ബൂബ്ഹക്ക്, 6) സിംബാബ്വേ, 7) ദാവോസ്, 8) അമേരിക്ക, 9) ചൈന, 10) അമേരിക്ക, 11)ഏഴാമത്, 12) ഡല്‍ഹി, 13) പ്രധാനമന്ത്രി, 14) 1944, 15) ഗുല്‍സാരിലാല്‍ നന്ദ, 16) പ്രധാനമന്ത്രി, 17) കണ്‍കറന്റ് ലിസ്റ്റ്, 18) മുഖ്യമന്ത്രി, 19) 1951 ഏപില്‍ ഒന്ന്, 20) ഇന്ദിരാഗാന്ധി, 21) ജനതാ ഗവണ്‍മെന്റ്, 22) ഇന്ദിരാഗാന്ധി, 23) എം.എന്‍. റോയ്, 24) 2002 ആഗസ്റ്റില്‍, 25) ആസൂത്രണ കമ്മിഷന്‍, 26) ഒക്ടോബര്‍ 17, 27) വികസ്വരരാജ്യങ്ങളില്‍, 28) തിരുവനന്തപുരം, 29) രാഷ്ട്രപതി, 30) 5 വര്‍ഷം, 31) ആര്‍.കെ. ഷണ്‍മുഖം ചെട്ടി, 32) ധനകാര്യമന്ത്രി, 33) കൃഷി, 34) സോയാബീന്‍, 35) മിച്ച ബഡ്ജറ്റ്, 36) ഗോതമ്പ്, 37) 1970 ല്‍, 38) വില്യം ഗൌസ്, 39) 1967 - 68, 40) ഡോ. എം.എസ്. സ്വാമിനാഥന്‍, 41) ഇന്ത്യ, 42) ഡോ. വി. കുര്യന്‍, 43) ആനന്ദ് (ഗുജറാത്ത്), 44) ഹരിയാന, 45) 1976 ല്‍.

പൊതു വിജ്ഞാനം - 179-സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?

1. കവിയുടെ കാല്‍പ്പാടുകള്‍ ആരുടെ ആത്മകഥയാണ്?
2. എതിര്‍പ്പ് ആരുടെ ആത്മകഥയാണ്?
3. ഓര്‍മ്മയുടെ ഓളങ്ങള്‍ എന്ന ആത്മകഥ എഴുതിയതാര്?
4. സംസ്ഥാനത്തെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസേത്?
5. കേരളത്തിലെ ആദ്യത്തെ ഐ. എസ്. ഒ സര്‍ട്ടിഫൈഡ് പൊലീസ് സ്റ്റേഷന്‍ ഏത്?
6. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം?
7. യുനെസ്കോയുടെആസ്ഥാനം?
8.  അന്താരാഷ്ട്ര തപാല്‍ സമിതിയുടെ (യു.പി.യു) ആസ്ഥാനം?
9.  അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ( ഐ. എല്‍. ഒ) ആസ്ഥാനം?
10. ഭക്ഷ്യ - കാര്‍ഷിക സംഘടനയുടെ ( എഫ്. എ.ഒ.) ആസ്ഥാനം?
11. കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?
12. വൃക്കളെക്കുറിച്ചുള്ള പഠനം?
13. ഒന്നാം മൈസൂര്‍ യുദ്ധം അവസാനിച്ച ഉടമ്പടി?
14. ഒന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി?
15. മൂന്നാം കര്‍ണാട്ടിക് യുദ്ധം അവസാനിച്ച ഉടമ്പടി?
16. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത് ഏതു വര്‍ഷം?
17. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടതാര്?
18. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയത്?
19. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയത്?
20. ആദ്യത്തെ ഓടക്കുഴല്‍ പുരസ്കാരം നേടിയതാര്?
21. മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി?
22. നാലാമത് ബ്രിക്സ് ഉച്ചകോടി നടന്നത് എവിടെവച്ചാണ്?
23. 2011 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം നേടിയത്?
24. കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റര്‍ -കം - ബ്രിഡ്ജ് പദ്ധതി?
25. ലോക മാതൃദിനത്തോടനുബന്ധിച്ച് ഫോബ്സ് മാസിക പുറത്തിറക്കിയ പ്രബലരായ  അമ്മമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരാണ്?
26. കേരളാം കുണ്ട് വെള്ളച്ചാട്ടം ഏത് ജില്ലയില്‍?
27. ഫോസിലിനെക്കുറിച്ചുള്ള പഠനം എന്താണ്?
28. പക്ഷികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
29. തലച്ചോറിനെക്കുറിച്ചുള്ള പഠനമാണ്?
30.   അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആരാണ്?
31. കേരളത്തില്‍ എന്‍. ഐ. എ കേന്ദ്രം ആരംഭിക്കുന്നതെവിടെ?
32. 2012 ലെ വെണ്‍മണി പുരസ്കാരം ലഭിച്ചതാര്‍ക്ക്?
33. സാംസ്കാരിക സമന്വയത്തിനുള്ള പ്രഥമ രവീന്ദ്രനാഥടാഗോര്‍ പുരസ്കാരം ലഭിച്ചത്?
34. ' ആര്‍ഷജ്ഞാനം' എന്ന കൃതി ആരുടേതാണ്?
35. റോറിച്ച് ട്രസ്റ്റ് ഏത് സംസ്ഥാനത്താണ്?
36. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത്?
37. 2012 ലെ മുട്ടത്ത് വര്‍ക്കി പുരസ്കാരം ലഭിച്ചത്?
38. കാനഡയുടെ സഹായത്തോടെ കൊളംബോ പ്ളാന്‍ അനുസരിച്ച് നിര്‍മ്മിച്ച വൈദ്യുത പദ്ധതി
39. സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
40. 'ലോക ഭക്ഷ്യദിനം' ആചരിക്കുന്നത് എന്ന്?
41.  ഈയിടെ വിക്ഷേപിച്ച ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ഏത്?
42. ഇന്ത്യന്‍ രൂപയുടെ ചിഹ്നം ഡിസൈന്‍ ചെയ്തത് ആര്?
43. പക്ഷിപാതാളം ഏതുജില്ലയിലാണ്?
44. ആവിയന്ത്രം കണ്ടുപിടിച്ചത് ആര്?
45. ആഹാരത്തിലെ ഊര്‍ജത്തിന്റെ അളവ് .... എന്ന പേരിലാണ് പറയുന്നത്?

  ഉത്തരങ്ങള്‍
1) പി. കുഞ്ഞിരാമന്‍ നായര്‍, 2) കേശവദേവ്, 3) ജി. ശങ്കരക്കുറുപ്പ്, 4) ഐ.ടി. മിഷന്‍, 5) കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷന്‍, 6) ചെറുകുളത്തൂര്‍, 7) പാരീസ്, 8) ബേണ്‍, 9) ജനീവ, 10) റോം, 11) ലൈസോസൈം, 12) നെഫ്രോളജി, 13) മദ്രാസ് ഉടമ്പടി, 14) എയ്സ് - ലാ - ഷപ്പേല്‍, 15) പാരീസ് ഉടമ്പടി, 16) 1556, 17) ഇബ്രാഹിം ലോധി, 18) ശൂരനാട് കുഞ്ഞന്‍പിള്ള, 19) ലളിതാംബിക അന്തര്‍ജനം, 20) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, 21) ഡോ. വര്‍ഗീസ് കുര്യന്‍, 22) ന്യൂഡല്‍ഹി, 23) ജോസ്പ്രകാശ്, 24) ചമ്രവട്ടം, 25) ഹിലരി ക്ളിന്റണ്‍, 26) മലപ്പുറം, 27) പാലിയന്റോളജി, 28) ഓര്‍ണിത്തോളജി, 29) ഫ്രിനോളജി, 30) ഷാക്ക് റോഗ്ളെ, 31) കൊച്ചി, 32) എസ്.വി. ആര്യാംബ, 33) പണ്ഡിറ്റ് രവിശങ്കര്‍, 34) നാലപ്പാട്ട് നാരായണമേനോന്‍, 35)  ഹിമാചല്‍ പ്രദേശ്, 36) മാഞ്ചസ്റ്റര്‍ സിറ്റി, 37) എന്‍. പ്രഭാകരന്‍, 38) ഇടുക്കിപദ്ധതി, 39) വ്യാഴം, 40) ഒക്ടോബര്‍ 16, 41) ജി സാറ്റ്, 42) ഉദയകുമാര്‍, 43) വയനാട്, 44) ജയിംസ് വാട്ട്, 45) കലോറി

Monday, June 11, 2012

പൊതു വിജ്ഞാനം -178- റെസിന്‍ ലഭിക്കുന്ന വൃക്ഷം

1. നിശാദീപങ്ങള്‍ എന്നറിയപ്പെടുന്ന, ഭൂമിയില്‍ നിന്നും ഏറ്റവും ഉയരത്തിലുള്ള മേഘം?
2. ഭൂമിക്കുള്ളില്‍ ഉത്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിര്‍ഗമിക്കുന്ന ജലസ്രോതസ്സ്.
3. വിസ്തൃതമായ ഒരു പ്രദേശത്ത് അടിഞ്ഞുകൂടി ഉറഞ്ഞുകിടക്കുന്ന കട്ടിമഞ്ഞ്
4. മന്ദഗതിയില്‍ ഒരു നദിപോലെ നീങ്ങിക്കൊണ്ടിരിക്കുന്ന കട്ടിമഞ്ഞിന്റെ ഒരു ബൃഹദ്പിണ്ഡം?
5. ഭൂമിയുടെ ആകെ ഉപരിതല വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് ജലം?
6. ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി
7. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതമേത്?
8. സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം?
9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്ന സ്ഥലം?
10. മഹാസമുദ്രങ്ങളിലെ ജലത്തെക്കുറിച്ച് പഠിക്കുന്ന ഭൂമിശാസ്ത്ര ശാഖ?
11. ശാന്തസമുദ്രത്തിന്റെ ശരാശരി ആഴം?
12. പസഫിക് സമുദ്രത്തിന്റെ വിസ്തൃതി
13. ആരവല്ലി, വിന്ധ്യ - സാത്പുര പര്‍വ്വതനിരകള്‍ ഏത് പീഠഭൂമിയുടെ ഭാഗമാണ്?
14. പശ്ചിമതീര സമതലത്തിന്റെ തെക്കുഭാഗം?
15. കച്ച് സമതലത്തിന്റെ മൂന്നുവശവും വ്യാപിച്ചു കിടക്കുന്ന ചതുപ്പ് മേഖല?
16. കൃഷ്ണാനദീമുഖത്തിന് തെക്കുള്ള സമതലഭാഗം
17. ആന്‍ഡമാനില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മൊത്തം ദ്വീപുകള്‍?
18. ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം?
19. ഇന്ത്യയിലെ ഏറ്റവും കുറച്ച് വോട്ടര്‍മാരുള്ള ലോക്സഭാ മണ്ഡലം?
20. ലക്ഷദ്വീപിന്റെ ആസ്ഥാനം കോഴിക്കോട് നിന്നും കവരത്തിയിലേക്ക് മാറ്റിയ വര്‍ഷം?
21. അഗ്നിപര്‍വ്വതജന്യമായ നാര്‍ക്കോണ്ടം ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം?
22. പ്രസിദ്ധമായ സെല്ലുലാര്‍ ജയില്‍ സ്ഥിതിചെയ്യുന്നത്?
23. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?
24. ലക്ഷദ്വീപിനോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല?
25. പഴകിയ എക്കല്‍മണ്ണ് അറിയപ്പെടുന്ന പേര്?
26. അഗ്നിപര്‍വ്വതജന്യമായ ബസാള്‍ട്ട് ശിലകള്‍ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?
27. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
28. പരല്‍രൂപ ശിലകളില്‍ നിന്നും കായാന്തരിത ശിലകളില്‍ നിന്നും രൂപംകൊള്ളുന്ന  മണ്ണ്?
29. 'ലാറ്ററൈസേഷന്‍' പ്രവര്‍ത്തനം നിമിത്തം രൂപപ്പെടുന്ന മണ്ണ്?
30. ഗുണമേന്മ തീരെ കുറഞ്ഞ മണ്ണ്?
31. ചെങ്കല്‍മണ്ണ് കാണപ്പെടുന്ന മലമ്പ്രദേശങ്ങള്‍?
32. കണ്ടല്‍ വനങ്ങളുടെ വളര്‍ച്ചയ്ക്ക് യോജിച്ച മണ്ണ്?
33. ഉത്തര്‍പ്രദേശില്‍ കാണപ്പെടുന്ന ഈര്‍പ്പവും ഉപ്പ് രസവും ക്ഷാരഗുണവുമടങ്ങിയ മണ്ണ്?
34. മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം എന്നറിയപ്പെടുന്ന കാലം ഏത്?
35. കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന ഇടിയോടുകൂടിയ മഴ
36. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം?
37.ഗംഗ, ബ്രഹ്മപുത്ര ഡല്‍റ്റകളില്‍ ധാരാളമായി കാണപ്പെടുന്ന വനം?
38. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം?
39. റെസിന്‍ ലഭിക്കുന്ന വൃക്ഷം
40. വന്യജീവി സംരക്ഷണ നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത്?
41. പ്രോജക്ട് ടൈഗര്‍ എന്ന കടുവ സംരക്ഷണ പദ്ധതി നിലവില്‍ വന്നത്?
42. ഇന്ത്യയില്‍ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍?
43. റോയല്‍ ബംഗാള്‍ കടുവകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ പ്രദേശം?
44. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
45. കണ്ടല്‍ വനങ്ങള്‍ കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം

ഉത്തരങ്ങള്‍

1) നോക്ടിലൂസന്റ്, 2) നീരുറവ, 3) ഹിമസംഹതി, ഹിമാനി, 4) ഹിമസംഹതി, 5) 71, 6) ഇന്ത്യന്‍ ഉപദ്വീപിലെ ഡക്കാണ്‍ ട്രാപ്മേഖല, 7) സ്ട്രോംബൊളി, 8) ഫാത്തോമീറ്റര്‍, 9) പനാജി, 10) ഹൈഡ്രോളജി, 11) 5 കി.മീ, 12) 166 ദശലക്ഷം ച. കി.മീ, 13) ഡക്കാണ്‍ പീഠഭൂമി,  14) മലബാര്‍ തീരം, 15) റാന്‍ ഒഫ് കച്ച്, 16) കൊറോമാണ്ടല്‍ തീരം, 17) 200, 18) ലക്ഷദ്വീപ്, 19) ലക്ഷദ്വീപ്, 20) 1964, 21) നിക്കോബാര്‍ ദ്വീപസമൂഹം, 22) ആന്‍ഡമാന്‍, 23) ലക്ഷദ്വീപ്, 24) കോഴിക്കോട്, 25) ബാങ്കര്‍, 26) കരിമണ്ണ്, 27) കരിമണ്ണ്, 28) ചെമ്മണ്ണ്, 29) ചെങ്കല്‍ മണ്ണ്, 30) ചെങ്കല്‍ മണ്ണ്, 31) ഒറീസ്സ, ആസ്സാം, 32) പീറ്റ് മണ്ണ്, 33) തരിശുമണ്ണ്, 34) വടക്കുകിഴക്കന്‍ മണ്‍സൂണ്‍, 35) ചെറി ബ്ളോസംസ്, 36) ജയ്സാല്‍മര്‍ (രാജസ്ഥാന്‍, 37) കണ്ടല്‍ വനങ്ങള്‍, 38) മധ്യപ്രദേശ്, 39) പൈന്‍ മരം, 40) 1972, 41) ഏപ്രില്‍ 1, 1973, 42)17  43) സുന്ദര്‍ബന്‍, 44) നീലഗിരി, 45) പശ്ചിമബംഗാള്‍

പൊതു വിജ്ഞാനം-177-കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

1. വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന സ്ഥാപനം?
2. ലോകത്തിലെ ആദ്യത്തെ തലമുറയില്‍പ്പെട്ട കമ്പ്യൂട്ടര്‍?
3. ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മിത വാര്‍ത്താവതാരക?
4. കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
5. സി എന്ന കമ്പ്യൂട്ടര്‍ പോഗ്രാമിംഗ് ഭാഷ ആവിഷ്കരിച്ച വ്യക്തി?
6. ബുവര്‍ യുദ്ധം നടന്ന വര്‍ഷം?
7. യൂറോപ്യന്‍ സാമ്രാജ്യത്വത്തെവെല്ലുവിളിക്കാന്‍ ചൈന നടത്തിയ കലാപം?
8. രണ്ടാം ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?
9. വേഴ്സായ് ഉടമ്പടി ഒപ്പുവച്ച വര്‍ഷം?
10. ലീഗ് ഒഫ് നേഷന്‍ (സര്‍വ്വരാജ്യസഖ്യം) സിന് അടിത്തറയിട്ട ഉടമ്പടി?
11. റഷ്യ ജര്‍മ്മനിയുമായി 1918 ല്‍ ചെയ്ത സന്ധി?
12. സഖ്യകക്ഷികളുമായി യുദ്ധവിമാനക്കരാറില്‍ ഒപ്പുവച്ച ജര്‍മ്മന്‍ രാജകുമാരന്‍?
13. ഇറ്റാലിയന്‍ ദേശീയതയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
14. ഹിറ്റ്ലര്‍ രൂപീകരിച്ച സംഘടന?
15. ഫ്യൂറര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?
16. ഹിറ്റ്ലറുടെ രഹസ്യപൊലീസ് ?
17. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച ബോംബ് അറിയപ്പെടുന്നത്?
18.  രണ്ടാം ലോക മഹായുദ്ധസമയത്ത് റഷ്യയെ ജര്‍മ്മനി ആക്രമിച്ച യുദ്ധം അറിയപ്പെടുന്നത്?
19. ഐക്യരാഷ്ട്രസഭ നിലവില്‍വന്നതെന്ന്?
20. രണ്ടാം ലോകമഹായുദ്ധത്തില്‍ ആദ്യം കീഴടങ്ങിയ രാജ്യം?
21.  അമേരിക്കയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
22. രണ്ടാം ലോകമഹായുദ്ധസമയത്ത് ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പെട്ടിരുന്നത്?
23. രണ്ടാം ലോകമഹായുദ്ധസമയത്തെ ജപ്പാന്‍ പ്രധാനമന്ത്രി?
24. വിയറ്റ്നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
25.  ഇന്തോനേഷ്യ നെതര്‍ലന്‍ഡില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?
26.  ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാല്‍ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയേത്?
27. യാള്‍ട്ടാ കരാറില്‍ ഒപ്പുവച്ച നേതാക്കള്‍?
28. ടിയാനന്‍മെന്‍സ്ക്വയര്‍ ദുരന്തം നടന്ന വര്‍ഷം?
29. ഗയാനയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിച്ച ഇന്ത്യന്‍ വംശജന്‍?
30. ആഗോള ആണവ നിരോധന ഉടമ്പടി (2000) ഒപ്പുവച്ച റഷ്യന്‍ പ്രസിഡന്റ്?
31. പാകിസ്ഥാന്‍-ബംഗ്ളാദേശ് യുദ്ധം നടന്നത്?
32. 1972-ല്‍ സ്വാതന്ത്യ്രം നേടിയ, ബംഗ്ളാദേശിന്റെ ആദ്യ പ്രധാനമന്ത്രി?
33. മ്യാന്‍മറിലെ ജനാധിപത്യ നേതാവായ ആങ്സാന്‍ സൂക്കി സ്ഥാപിച്ച സംഘടനയേത്?
34. 2002 ല്‍ കലാപം നടന്ന പാവോണ്‍ സിറ്റോണ്‍ ജയില്‍ ഏത് രാജ്യത്താണ്?
35. ഇന്ത്യഹൌസ് സ്ഥിതി ചെയ്യുന്നത്?
36. 1892 ല്‍ രൂപീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണസേന?
37. ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗമായിരുന്ന ആദ്യ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍?
38. റോമിന്റെ സുവര്‍ണകാലമെന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്?
39. എ.ഡി 1649 ല്‍ പരസ്യമായി മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട  ഇംഗ്ളീഷ് രാജാവ്?
40. എ.ഡി 1774 ല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇംഗ്ളണ്ടിലെ രാജാവായ ജോര്‍ജ് മൂന്നാമന് കൊടുത്ത പരാതി അറിയപ്പെടുന്നത്?
41. പാലസ്തീനിലെ ആദ്യ പ്രധാനമന്ത്രി?
42. ബ്രിട്ടീഷുകാര്‍ക്കെതിരെ കെനിയയിലെ കര്‍ഷകര്‍ നടത്തിയ സമരം?
43. മെയ്ദിനം തൊഴിലാളി ദിനമായി അംഗീകരിച്ച അന്തര്‍ദ്ദേശീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് നടന്ന വര്‍ഷം?
44. ലോകത്തിലെ പ്രഥമ ക്രൈസ്തവ രാജ്യം ഏതാണ്?
45. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം?

  ഉത്തരങ്ങള്‍
1) മൈക്രോസോഫ്റ്റ്, 2) എനിയാക്, 1946, 3) അനനോവ, 4) ഫ്രെഡ് കോഹെന്‍, 5) ഡെന്നീസ് എം. റിച്ചി, 6) 1899, 7) ബോക്സര്‍ കലാപം, 8) ദാദാഭായ് നവറോജി, 9) 1919, 10) വേഴ്സായി ഉടമ്പടി, 11) ബ്രസ്റ്റ്ലിറ്റോവ്സ്ക് സന്ധി, 12) മാക്സി മില്യന്‍, 13) ജോസഫ് മസീനി, 14) ബ്രൌണ്‍ ഷര്‍ട്ട്സ്, 15) ഹിറ്റ്ലര്‍, 16) ഗസ്റ്റപ്പോ, 17) ലിറ്റില്‍ബോയി, 18) ഓപ്പറേഷന്‍ ബാര്‍ബോസ, 19) 1945 ഒക്ടോബര്‍ 24, 20) ഇറ്റലി, 21) തെക്കേ അമേരിക്ക, 22) അമേരിക്ക, 23) ടോജോ, 24) ഹോചിമിന്‍, 25) 1949, 26) ചേരിചേരാ പ്രസ്ഥാനം, 27) റൂസ്വെല്‍റ്റ്, ചര്‍ച്ചില്‍, സ്റ്റാലിന്‍, 28) 1989, 29) ഭരത് ജഗ്ദേവ്, 30) വ്ളാഡിമര്‍ പുടിന്‍, 31) 1971, 32) ഷേക്ക് മുജീബുര്‍ റഹ്മാന്‍, 33) നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി, 34) ഗ്വാട്ടിമാല, 35) ലണ്ടന്‍, 36) സിയെറ ക്ളബ്, 37) എസ്. രാമാനുജന്‍, 38) അഗസ്റ്റസ് സീസറിന്റെ, 39) ചാള്‍സ് ഒന്നാമന്‍, 40) ഒലിവ് ബ്രാഞ്ച് പെറ്റിഷന്‍, 41) മഹമൂദ് അബ്ബാസ്, 42) മൌമൌ ലഹള, 43) 1889, 44) അര്‍മീനിയ, 45) ഒറിജിന്‍ ഒഫ് സ്പീഷ്യസ്.

Tuesday, June 05, 2012

പൊതു വിജ്ഞാനം-176-ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി?

1. ഇന്ത്യയെ വടക്കേഇന്ത്യ, തെക്കേഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന പര്‍വതനിര?
2. പശ്ചിമഘട്ടത്തിലെ പ്രധാന ചുരം?
3. നര്‍മ്മദ, താപ്തി നദികള്‍ക്കിടയിലുള്ള പര്‍വതനിര?
4. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗം?
5. ഉത്തരപര്‍വത മേഖലയില്‍ വടക്കുപടിഞ്ഞാറ് തെക്കുകിഴക്കന്‍ ദിശയില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയ പര്‍വതനിരയുടെ ഏകദേശ നീളം?
6. ഇന്ത്യയിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയേത്?
7. അരാക്കന്‍യോമ എന്നറിയപ്പെടുന്ന മലനിരകള്‍?
8. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
9. എവറസ്റ്റ് കൊടുമുടി നേപ്പാളില്‍ വിളിക്കപ്പെടുന്നത്...?
10. എവറസ്റ്റ് കൊടുമുടി ടിബറ്റില്‍ അറിയപ്പെടുന്നത്?
11. ഏറ്റവും ഉയരം കുറഞ്ഞ ഹിമാലയന്‍നിര?
12. ഹിമാലയന്‍ നിരയുടെ വടക്കേ അറ്റം?
13. പ്രധാനപ്പെട്ട സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ നിര?
14. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹിമാലയം അറിയപ്പെടുന്ന പേരെന്ത്?
15. ഹിമാലയന്‍ പര്‍വതനിരകളിലെ പ്രമുഖ നദിയാണ്...?
16. സിന്ധുനദിയുടെ പ്രധാന കൈവഴികള്‍?
17. പാകിസ്ഥാന്റെ ദേശീയനദി?
18. അളകനന്ദ ഉല്ഭവിക്കുന്നത്?
19. ഗംഗാനദി ബംഗ്ളാദേശിലേക്ക് കടക്കുന്ന സ്ഥലം?
20. ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി?
21. ഇന്ത്യയില്‍ ഏറ്റവും അധികം പോഷകനദികളുള്ള നദി?
22. ചംബല്‍, സിന്‍ഡ്, ബത്വ, കെന്‍ മുതലായ ഗംഗയുടെ പോഷകനദികള്‍ ഉല്ഭവിക്കുന്നതെവിടെനിന്ന്?
23. ഗംഗയുടെ ഏറ്റവും പ്രധാനപ്പെട്ട കൈവഴി?
24. ബ്രഹ്മപുത്ര ബംഗ്ളാദേശില്‍ അറിയപ്പെടുന്ന പേര്?
25. ബ്രഹ്മപുത്രാനദിയുടെ ഇന്ത്യയിലെ നീളം?
26. ബ്രഹ്മപുത്രയുടെ ടിബറ്റിലെ പേര്?
27. ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി?
28. ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്ന നദി?
29. നര്‍മ്മദാനദിയുടെ അപരനാമം?
30. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി?
31. 857 കി.മീ. നീളമുള്ള മഹാനദിയുടെ പതനസ്ഥാനം?
32. ഗോദാവരിയുടെ ഉല്ഭവസ്ഥാനം?
33. വൃദ്ധഗംഗ എന്ന പേരിലറിയപ്പെടുന്നനദി?
34. കൃഷ്ണനദിയുടെ പതനസ്ഥാനം?
35. മാലപ്രഭ, ഗാട്പ്രഭ, ഭീമ, കൊയ്ന, തുംഗഭദ്ര, മൂസി എന്നീ പോഷകനദികളുള്ള നദി?
36. ദക്ഷിണംഗംഗ എന്നറിയപ്പെടുന്നത്?
37. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏതുനദിയില്‍?
38. ആതര്‍, ഗിര്‍ന എന്നിവ ഏതുനദിയുടെ പോഷകനദികളാണ്?
39. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
40. കാശ്മീരിലെ വൂളാര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
41. ഇന്ത്യയില്‍ മരുഭൂമിയിലൂടെ ഒഴുകുന്ന ഏക നദി?
42. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്?
43. ഇന്ത്യയിലെ ഏറ്റവും നീളമേറിയ തടാകം?
44. സംഭാര്‍ തടാകം സ്ഥിതി ചെയ്യുന്നതെവിടെ?
45. സല്‍സരോവര്‍ തടാകം സ്ഥിതി ചെയ്യുന്നതെവിടെ

  ഉത്തരങ്ങള്‍
1) വിന്ധ്യാപര്‍വതം, 2) പാലക്കാട് ചുരം, 3) സത്പുര, 4) സഹ്യപര്‍വതം, 5)2600 കി.മീ., 6) കാഞ്ചന്‍ജംഗ, 7) ഹിമാലയന്‍ പര്‍വതനിരകള്‍, 8) എവറസ്റ്റ്, 9) സാഗര്‍മാതാ, 10) ചേമോലുങ്മാ, 11) സിവാലിക്, 12) ഹിമാദ്രി, 13) ലസര്‍ഹിമാലയം, 14) പൂര്‍വാചല്‍, 15) സിന്ധുനദി, 16) ഝലം, ചിനാബ്, രവി, സത്ലജ്, ബിയാസ്, 17) സിന്ധു, 18) അളകാപുരി, 19) ഫറാക്ക, 20) യമുന, 21) ഗംഗ, 22) മാള്‍വ പീഠഭൂമി, 23) ഹൂഗ്ളിനദി, 24) ജമുന, 25) 725 കി.മീ., 26) സാങ്പോ, 27) കോസി, 28) ദാമോദര്‍, 29) ജതശങ്കരി, 30) നര്‍മ്മദ, 31) ബംഗാള്‍ഉള്‍ക്കടല്‍, 32) ത്രയംബകം (നാസിക് കുന്ന്, മഹാരാഷ്ട്ര), 33) ഗോദാവരി, 34) ബംഗാള്‍ഉള്‍ക്കടല്‍, 35) കൃഷ്ണ, 36) കാവേരി, 37) കാവേരി, 38) താപ്തി, 39) ടീസ്റ്റ നദി, 40) ഝലം നദി, 41) ലൂണി, 42) ചില്‍ക്ക (പുരി, ഒറീസ), 43) പുലിക്കട്ട്, 44) ജയ്പൂര്‍ (രാജസ്ഥാന്‍), 45) ഗുജറാത്ത്്

പൊതു വിജ്ഞാനം-175- 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?

1. ഡി.ഡി.ടി കണ്ടുപിടിച്ചത്?
2. ഇന്‍സുലിന്‍ കണ്ടുപിടിച്ചത്?
3. 'എമു' എന്ന പക്ഷിയെ സാധാരണയായി കണ്ടുവരുന്നത്?
4. രണ്ട് ആതിഥേയരില്‍ക്കൂടി ജീവിതക്രമം പൂര്‍ത്തിയാക്കുന്ന ഒരു പരാദം?
5. ഈച്ചയുടെ ലാര്‍വയുടെ പേര്?
6. ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം?
7. ഉറുമ്പുകളെ വരിവരിയായി പോകാന്‍ സഹായിക്കുന്ന രാസഘടകം?
8. തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം?
9. ആണ്‍കടുവയും പെണ്‍സിംഹവും ഇണചേര്‍ന്നുണ്ടാകുന്ന ജീവി?
10. തേനീച്ചകളെ തിന്നുന്ന ജീവികള്‍ സാധാരണയായി അറിയപ്പെടുന്നത്?
11. ഏറ്റവും കൂടുതല്‍ മുട്ടയിടുന്ന ജീവി?
12. 'ജന്തുലോകത്തെ എന്‍ജിനീയര്‍' എന്നറിയപ്പെടുന്ന ജീവി?
13. തവള വെള്ളത്തിനടിയിലായിരിക്കുമ്പോള്‍ ശ്വസിക്കാനുപയോഗിക്കുന്ന അവയവം?
14. ബാഹ്യബീജസങ്കലനം നടത്തുന്ന ഒരു ജീവിയാണ്...?
15. കൊതുകിന്റെ ലാര്‍വയ്ക്ക് പറയുന്ന പേര്?
16. ആനയുടെ ശരീരത്തിലെ എല്ലുകളുടെ എണ്ണം?
17. മഞ്ഞും ഐസും ഉള്ള പ്രദേശങ്ങളില്‍ വളരുന്ന സസ്യങ്ങള്‍?
18. പരാദങ്ങളായ ആല്‍ഗകള്‍?
19. ആദ്യത്തെ 'ആന്റിബയോട്ടിക്' ഔഷധം?
20. പാമ്പുവിഷത്തിന് പ്രതിരോധം?
21. ഏറ്റവുമധികം ഇരുമ്പ് അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍?
22. വിത്തില്ലാത്ത സസ്യങ്ങള്‍ പൊതുവെ അറിയപ്പെടുന്ന പേര്?
23. പ്ളാവിന്റെ ജന്മനാട്?
24. വാനിലയുടെ ജന്മദേശം?
25. വാനിലയില്‍ പരാഗണം നടത്തുന്ന ഷഡ്പദം?
26. ' ഇന്ത്യന്‍ ഫയര്‍' എന്ന പേരിലറിയപ്പെടുന്ന സസ്യം?
27. 'എല്ലില്ലാത്ത മാംസം' എന്ന പേരില്‍ അറിയപ്പെടുന്ന പയര്‍ ഇനം?
28. 'യവനപ്രിയ' എന്ന് വിളിച്ചിരുന്ന സുഗന്ധദ്രവ്യം?
29. ഉള്ളിയില്‍ ആഹാരം സംഭരിച്ചിരിക്കുന്നത്?
30. 'ക്രെസ്ക്രോഗ്രാഫ്' കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
31. 'ബയോഡീസല്‍ പ്ളാന്റ്' എന്നറിയപ്പെടുന്ന സസ്യം?
32. ഏറ്റവും കൂടുതല്‍ ക്രോമസോം നമ്പരുള്ള സസ്യം?
33. ഒരു മാതൃസസ്യകോശത്തില്‍ നിന്നും അതിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊണ്ട് പുതിയ സസ്യങ്ങളെ നിര്‍മ്മിക്കുന്ന കായിക പ്രജനനരീതി?
34. ചോളത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ?
35. സൌരോര്‍ജ്ജം ഭക്ഷ്യവസ്തുക്കളില്‍ എന്തുരൂപത്തില്‍ സംഭരിച്ചുവച്ചിരിക്കുന്നു?
36. ഒരു കോശം രണ്ടുപുത്രികാ കോശങ്ങളായി വിഭജിക്കുന്ന പ്രക്രിയ?
37. സാര്‍സിനു കാരണമാകുന്ന വൈറസ്?
38. ഏത് രോഗത്തിനുള്ള പരിശോധനയാണ് ഇഷിഹാം ചാര്‍ട്ട്?
39. ഏറ്റവും കൂടുതല്‍ ഫോസ്ഫറസ് അടങ്ങിയിട്ടുള്ളത് ഏതിലാണ്?
40. കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു അന്തഃസ്രാവി ഗ്രന്ഥി?
41. ഭ്രൂണങ്ങളുടെ വളര്‍ച്ചയെയും വികാസത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
42. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ എന്‍സൈം ഉത്പാദിപ്പിക്കുന്ന അവയവം?
43. മഞ്ഞപ്പിത്തത്തിന് ഔഷധമായി ഉപയോഗിക്കുന്ന പച്ചില?
44. ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള രാജ്യം?
45. 'വില്‍മസ് ട്യൂമര്‍' ഏതവയവത്തെയാണ് ബാധിക്കുന്നത്?

  ഉത്തരങ്ങള്‍
1) പോള്‍ ഹെര്‍മന്‍ മുള്ളര്‍, 2) ഫ്രെഡറിക് ബാന്റിങ്, ചാള്‍സ് ബെസ്റ്റ്, 3) ഓസ്ട്രേലിയ, 4) നാടവിര, 5) മാഗട്ട്, 6) ആര്‍ത്രോപോഡ, 7) ഫെറമോണുകള്‍, 8) 3, 9) ടൈഗണ്‍, 10) എപ്പിവോറസ്, 11) ഓയ്സ്റ്റര്‍, 12) ബീവര്‍, 13) ത്വക്ക്, 14) തവള, 15) നിംഫുകള്‍ 16) 286, 17) ക്രയോഫൈറ്റ്സ്, 18) സെഫാലൂറസ്, 19) പെന്‍സിലിന്‍, 20) ആന്റിവെനം, 21) ഇലക്കറികള്‍, 22) ക്രിപ്റ്റോഗ്രാമുകള്‍, 23) തെക്കുകിഴക്കേ റഷ്യ, 24) മെക്സിക്കോ, 25) മെലിപ്പോണ, 26) അശോകം, 27) സോയാബീന്‍, 28) കുരുമുളക്, 29) ശല്ക്കങ്ങളില്‍, 30) ജെ.സി. ബോസ് 31) കടലാവണക്ക്, 32) ഒഫിയോഗ്ളോസം, 33) ടിഷ്യുകള്‍ച്ചര്‍, 34) മാര്‍ഗറിന്‍, 35) രാസോര്‍ജ്ജം, 36) മൈറ്റോസിസ്, 37) കൊറോണാ വൈറസ്, 38) വര്‍ണാന്ധത, 39) ന്യൂക്ളിക് അമ്ളം, 40) തൈമസ്, 41) എമ്പ്രിയോളജി, 42) കരള്‍, 43) കീഴാര്‍നെല്ലി, 44) ഇന്ത്യ, 45) കിഡ്നി.

Monday, June 04, 2012

പൊതു വിജ്ഞാനം-174-ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?

1. ഏറ്റവും വലിയ മത്സ്യം?
2. കൃത്രിമമായി മത്സ്യം വളര്‍ത്തുന്നതിന്റെ ശാസ്ത്രീയനാമം?
3. മാനവേദന്‍ എന്ന സാമൂതിരിരാജാവ് രൂപം നല്കിയ കലാരൂപം?
4. ആദ്യമായി ആന്റി സെപ്റ്റിക് സര്‍ജറി നടത്തിയത്?
5. ആദ്യമായി കണ്ടുപിടിച്ച സൂപ്പര്‍ കണ്ടക്ടര്‍?
6, ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാല?
7. കഥകളിയുടെ ആദ്യ ചടങ്ങ്?
8. ഏറ്റവും കൂടുതല്‍ അളവില്‍ ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം?
9. മാളവികാഗ്നിമിത്രം രചിച്ചത്?
10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ളിംലീഗും ലക്നൌ കരാറില്‍ ഏര്‍പ്പെട്ട വര്‍ഷം?
11. മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്?
12. ആദ്യത്തെ ജെ.സി. ഡാനിയേല്‍ അവാര്‍ഡിനര്‍ഹനായത്?
13. ഇന്ദ്രാവതി നദി ഏതിന്റെ പോഷക നദിയാണ്?
14.  ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം?
15. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏതാണ്?
16.  മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് തെരുവില്‍ സ്ഥിതിചെയ്യുന്നു?
17. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്?
18. യൂറിയ കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
19. ഏതിന്റെ സാന്നിധ്യം മൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത്?
20. ആന്‍ഡമാന്‍-നിക്കോബാര്‍ ദീപ സമൂഹം അറിയപ്പെടുന്ന മറ്റൊരു പേര്?
21. ഏത് നദിയുടെ തീരത്താണ് കോട്ടാ നഗരം?
22. കൃഷ്ണഗാഥയുടെ കര്‍ത്താവ്?
23. ഏത് ഭാഷയിലെ പദമാണ് ഹേബിയസ് കോര്‍പ്പസ്?
24. ക്യൂബയുടെ സഹായത്തോടെ 1965 ല്‍ ബോളിവിയയില്‍ സായുധ വിപ്ളവം നടത്തിയ വിപ്ളവകാരി?
25. സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്‍ഷം?
26. മുട്ട വിരിയാനുള്ള അനുകൂല ഊഷ്മാവ്?
27. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
28. സൂര്യനിലെ ഊര്‍ജസ്രോതസ്
29. നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സേനാധിപന്‍?
30. ക്രിസ്തു ഭാഗവതം രചിച്ചത്?
31. ഏത് രാജാവിന്റെ കാലത്താണ് ബുദ്ധമതം നേപ്പാളില്‍ പ്രചരിച്ചത്?
32. എവിടത്തെ രാജാവാണ് നൊബേല്‍ പുരസ്കാരം സമ്മാനിക്കുന്നത്?
33. ജയിലില്‍ ഒന്‍പത് ആഴ്ച നിരാഹാരമനുഷ്ഠിച്ച് മരണം വരിച്ച സ്വാതന്ത്യ്രസമരസേനാനി?
34. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
35. ക്രൂസ്ഫെല്‍റ്റ്-ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര്?
36. ഖജുരാഹോ ക്ഷേത്രങ്ങള്‍ ഏത് സംസ്ഥാനത്താണ്?
37. ഏത് വന്‍കരയിലെ ഏറ്റവും നീളംകൂടിയ നദിയാണ് നൈല്‍
38. ഏത് രാജ്യത്തെ വാഹനനിര്‍മ്മാതാക്കളാണ് വോള്‍വോ?
39. കിഴക്കിന്റെ  സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
40. ഇന്ത്യയിലെ ആദ്യത്തെ കല്‍ക്കരി ഖനി?
41. ട്രാന്‍സിസ്റ്ററുകളും ഐ.സിയും ഉണ്ടാക്കാനുപയോഗിക്കുന്ന സെമി കണ്ടക്ടര്‍?
42. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
43. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്ടന്‍?
44. ഏത് വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലികേശി രണ്ടാമന്‍?
45. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്?

ഉത്തരങ്ങള്‍
1) തിമിംഗലസ്രാവ്, 2) പിസികള്‍ച്ചര്‍, 3) കൃഷ്ണനാട്ടം, 4) ജോസഫ് ലിസ്റ്റര്‍, 5) മെര്‍ക്കുറി, 6) ഓക്സ്ഫോഡ്, 7) കേളികൊട്ട്, 8) യുറേനിയം, 9) കാളിദാസന്‍, 10) 1916, 11) പിറ്റ്യൂട്ടറി, 12) ടി. ഇ. വാസുദേവന്‍, 13) ഗോദാവരി, 14) ആര്യഭട്ട, 15) രാജീവ്ഗാന്ധി ഖേല്‍രത്ന  അവാര്‍ഡ്, 16) ദലാല്‍ തെരുവ്, 17) വൃക്ക, 18) ഫ്രെഡറിക് വുളര്‍, 19) ഹെപ്പാരിന്‍, 20)എമറാള്‍ഡ് ഐലന്‍ഡ്സ്, 21)ചംബല്‍, 22)ചെറുശ്ശേരി, 23)ലാറ്റിന്‍, 24)ചെഗുവേര, 25)1863 (ജനുവരി 12), 26) 37 ഡിഗ്രിസെല്‍ഷ്യസ്, 27)പുന്നമട, 28) ഹൈഡ്രജന്‍, 29)വെല്ലസ്ലി, 30)പി.സി. ദേവസ്യ, 31)അശോകന്‍, 32)സ്വീഡന്‍, 33)  ജതിന്‍ദാസ്, 34) യുറാനസ്, 35) ഭാന്ത്രിപ്പശു രോഗം, 36) മധ്യപ്രദേശ്, 37) ആഫ്രിക്ക, 38) സ്വീഡന്‍, 39) മേഘാലയ, 40) റാണിഗഞ്ച്, 41) ജെര്‍മേനിയം, 42) ഡോ. ബി.സി. റോയ്, 43) എ.കെ. ഗോപാലന്‍, 44) ചാലൂക്യ, 45) പി. വേണുഗോപാല്‍.

പൊതു വിജ്ഞാനം173-ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി?

1. കുത്തബ്മിനാറിന്റെ നിര്‍മ്മാണം ആരംഭിച്ചത്?
2. ബ്രിട്ടീഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ടത്?
3. ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ള രാജ്യം?
4. ഇന്ത്യയിലെ ആദ്യത്തെ ധനതത്വശാസ്ത്ര ചിന്തകന്‍ എന്നറിയപ്പെടുന്നത്?
5. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് നേടിയ മലയാള സിനിമ?
6. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
7. ആദ്യത്തെ ഏഷ്യന്‍ ഗെയിംസിനുവേദിയായ നഗരം?
8. ആരുടെ സദസ്യനായിരുന്നു ദണ്ഡി?
9. ആകാശവാണിക്ക് ആ പേര് നിര്‍ദ്ദേശിച്ച വ്യക്തി?
10.  കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍?
11. ഇന്ത്യന്‍ ന്യൂട്ടന്‍ എന്നുവിശേഷിപ്പിക്കപ്പെടുന്നത്?
12. ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം?
13. സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്?
14. ഏഷ്യാഡില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത?
15. ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് ജനിച്ച രാജ്യം?
16. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടന്ന നഗരം?
17. ആധുനിക ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ പഴക്കമുള്ളത്?
18. ഏതുനദിയിലാണ് ഭക്രാനംഗല്‍ അണക്കെട്ട്?
19. ആന്‍ഡീസ് പര്‍വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
20. യന്ത്രങ്ങളുടെ പവര്‍ അളക്കുന്ന യൂണിറ്റ്?
21. സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
22. ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി?
23. ആനന്ദമഹാസഭ സ്ഥാപിച്ചത്?
24. സുമേറിയന്‍ സംസ്കാരത്തിന്റെ മറ്റൊരുപേര്?
25. നെഹ്റു പ്ളാനറ്റേറിയം എവിടെയാണ്?
26. ഏതുമരത്തിന്റെ കറയാണ് ലാറ്റക്സ്?
27. ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി?
28. അടിമവംശത്തിലെ അവസാനത്തെ സുല്‍ത്താന്‍?
29. ഇന്ത്യയില്‍ ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ഏജന്‍സി?
30. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യവ്യക്തി?
31. ഏതു രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിനുമുന്നില്‍ യൂ എന്ന് ചേര്‍ക്കുന്നത്?
32. ജയദേവന്‍ ആരുടെ സദസ്യനായിരുന്നു?
33. ഏതുരാജ്യത്തെ ലിപിയായിരുന്നു ഫീറോഗ്ളിഫിക്സ്?
34. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം?
35. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
36. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍?
37. ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല?
38. ഇന്ത്യയിലാദ്യമായി ആറുവരി എക്സ്പ്രസ് വേ നിലവില്‍വന്ന സംസ്ഥാനം?
39. കഥാസരിത് സാഗരം രചിച്ചത്?
40. ഗ്ളക്കോമ എന്ന രോഗം ബാധിക്കുന്നത്?
41. ഏതു കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
42. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?
43. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഏക അമേരിക്കന്‍ പ്രസിഡന്റ്?
44. ജഹാംഗീര്‍ ചക്രവര്‍ത്തി ഏതുപേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്?
45. ദഫ്ബോള്‍ വൈദ്യുത നിലയം ഏതു സംസ്ഥാനത്ത്?

  ഉത്തരങ്ങള്‍
1) കുത്തബ്ദീന്‍ ഐബക്, 2) വെല്ലസ്ളിപ്രഭു, 3) വത്തിക്കാന്‍, 4) ദാദാഭായ് നവറോജി, 5) എലിപ്പത്തായം, 6) റഷ്യ, 7)ന്യൂഡല്‍ഹി, 8) നരസിംഹവര്‍മ്മന്‍, 9) രവീന്ദ്രനാഥ്ടാഗോര്‍, 10) റഷ്യയും ചൈനയും , 11) ആര്യഭട്ടന്‍, 12) ബിസ്മത്ത്, 13) ഡല്‍ഹി, ജയ്പൂര്‍, ആഗ്ര, 14) കമല്‍ജിത് സന്ധു, 15) ന്യൂസിലന്‍ഡ്, 16) മുംബയ്, 17) കൊല്‍ക്കത്ത സര്‍വകലാശാല, 18) സത്ലജ്, 19) അക്കോണ്‍ കാഗുവ, 20) കുതിരശക്തി, 21) ഗാനിമിഡ്, 22) ബ്ളൂറ്റിറ്റ്, 23) ബ്രഹ്മാനന്ദശിവയോഗി, 24) ഉര്‍സംസ്കാരം, 25) ഡല്‍ഹി, 26) റബര്‍, 27) കീഴ്ത്താടിയെല്ല്, 28) കൈമുബാദ്, 29) സര്‍വേ ഒഫ് ഇന്ത്യ, 30) മൊറാര്‍ജിദേശായി, 31) മ്യാന്‍മര്‍, 32) ലക്ഷ്മണസേനന്‍, 33) ഈജിപ്ത്, 34) വത്തിക്കാന്‍, 35) പാകിസ്ഥാന്‍, 36) ആനന്ദഭായിജോഷി, 37) വിശാഖപട്ടണം, 38) ഗുജറാത്ത്, 39) സോമദേവന്‍, 40) കണ്ണിനെ, 41) അഷ്ടമുടിക്കായല്‍, 42) കൊല്‍ക്കത്ത, 43) വില്യം ഹോവാര്‍ഡ് താഫ്റ്റ്, 44) സലിം, 45) മഹാരാഷ്ട്ര.

പൊതു വിജ്ഞാനം-172-തക്കാളിയില്‍ കാണുന്ന ആസിഡ്?

1. കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷക ഘടകം?
2. ടിഷ്യുകള്‍ച്ചര്‍ എന്ന പ്രജനന രീതിയുടെ പിതാവ്?
3. തക്കാളിയില്‍ കാണുന്ന ആസിഡ്?
4. പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന കായം ഏത് സസ്യത്തില്‍നിന്ന് ലഭിക്കുന്നു?
5. ആന്റിസെപ്റ്റിക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍?
6. സസ്യങ്ങളുടെ വളര്‍ച്ചയുടെ നിരക്ക് അറിയാനുള്ള ഉപകരണം?
7. കൃത്രിമ സസ്യ പ്രജനന രീതി അറിയപ്പെടുന്നത്?
8. മനുഷ്യന്റെ ദഹന പ്രക്രിയയില്‍ ദഹനവിധേയമാകാത്ത ഒരു സസ്യഭാഗം?
9. ചോളത്തിന്റെ ജന്മദേശം?
10. ഐച്ഛിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
11. ചൈന റോസ് എന്നറിയപ്പെടുന്ന പുഷ്പം?
12. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?
13. വിത്തില്ലാത്ത മാവ് ഇനം?
14. പൂക്കള്‍ക്ക് ചുവപ്പുനിറം കൊടുക്കുന്ന പദാര്‍ത്ഥം?
15. പാവങ്ങളുടെ ഓറഞ്ച് എന്നറിയപ്പെടുന്നത്?
16.  കാണ്ഡത്തിന്റെയും വേരിന്റെയും വളരുന്ന അഗ്രങ്ങള്‍?
17. ഓസോണ്‍ പുറത്തുവിടുന്ന സസ്യം?
18. ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത ജനിതക ഉല്‍പരിവര്‍ത്തന സസ്യം?
19. ചേന മുറിച്ചാല്‍ ചൊറിച്ചിലുണ്ടാകുന്ന രാസവസ്തു?
20. കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
21. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
22. ഒറിജിന്‍ ഒഫ് ലൈഫ് ഓണ്‍ എര്‍ത്ത് എന്ന ബുക്ക് എഴുതിയത്?
23. ഒരുകോശം തുടര്‍ച്ചയായ രണ്ട് വിഭജനങ്ങള്‍ക്ക് ഇടയാകുന്ന പ്രക്രിയ?
24. ശരീരത്തിലെ ഏറ്റവും വലിയ രാസനിര്‍മ്മാണശാല?
25. ജീവികളുടെ രൂപഘടന, ധര്‍മ്മങ്ങള്‍ എന്നിവയുടെ അടിസ്ഥാനഘടകം ഏത്?
26. മനുഷ്യശരീരോഷ്മാവ് 37 ഡിഗ്രി സെന്റിഗ്രേഡില്‍ നിന്നും താഴ്ന്നുപോകുന്ന അവസ്ഥ?
27. കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു അന്തഃസ്രാവി ഗ്രന്ഥി?
28. പ്രോട്ടീന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍?
29. ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യമാണ് ഡയബറ്റിസിന് കാരണമാകുന്നത്?
30. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത്?
31. പെരിസ്റ്റാള്‍സിസ് ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തേണ്ട ഏറ്റവും കുറഞ്ഞ കാലയളവ്?
33. സസ്യ എണ്ണകളില്‍ അടങ്ങിയിരിക്കുന്ന അമ്ളം?
34.പി.എച്ച് ഫാക്ടര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
35. 1946 ല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ തലമുറയിലെ കമ്പ്യൂട്ടര്‍?
36. ഇന്റര്‍നെറ്റ് വഴി സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന സംവിധാനം?
37. വേള്‍ഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ്?
38. ലോകത്തെ ആദ്യത്തെ പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍?
39. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം?
40. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്നത്?
41. ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിച്ചആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍?
42. സെല്ലുലാര്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
43. കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവെന്നറിയപ്പെടുന്നത്?
44. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സ് നിര്‍മ്മിച്ചതാരാണ്?
45. ടൈംമാസിക മാന്‍ ഒഫ് ദി ഇയര്‍ ആയി കമ്പ്യൂട്ടറിനെ പ്രഖ്യാപിച്ച വര്‍ഷം?

  ഉത്തരങ്ങള്‍
1) പ്രോട്ടീന്‍, 2) ഹേബര്‍ലാന്‍ഡ്, 3) ഓക്സാലിക് ആസിഡ്, 4) ഫറൂല ഫോയിറ്റിഡ, 5) ബോറിക്കാസിഡ്, ഈഥൈന്‍ ആല്‍ക്കഹോള്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, 6) ക്രെസ്കോഗ്രാഫ്, 7) ഗ്രാഫ്റ്റിങ്ങ്, 8) സെല്ലുലോസ്, 9) മെക്സിക്കോ, 10) സെറിബ്രം, 11) ചെമ്പരത്തി, 12) കുങ്കുമം, 13) സിന്ധു, 14) ആന്തോ സയാനിന്‍, 15) തക്കാളി, 16) മെരിസ്റ്റം, 17) തുളസി, 18) ബി.ടി. കോട്ടണ്‍, 19) കാല്‍സ്യം ഓക്സലേറ്റ്, 20) പട്ടാമ്പി, 21) കഫീന്‍, 22) ഒപാരിന്‍, 23) മിയോസിസ്, 24) കരള്‍, 25) കോശം, 26) അനോറെക്സിയ, 27) തൈമസ്, 28) ജി.ജെ. മുള്‍ഡന്‍, 29) പാന്‍ക്രിയാസ്, 30) ഹീമോഫീലിയ, 31) വന്‍കുടല്‍, 32) 14 ദിവസം, 33)സിട്രിക് അമ്ളം, 34) രക്തഗ്രൂപ്പ്, 35) എനിയാക്, 36) ഇ മെയില്‍, 37) ടിം ബര്‍ണേഴ്സ് ലീ, 38) ഓസ്ബോണ്‍ 1, 39) ഡിസംബര്‍ 2, 40) സെയ്മൂര്‍ ക്രേ, 41) ക്രേ എക്സ് എം.പി 14, 42) മാര്‍ട്ടിന്‍ കൂപ്പര്‍, 43) അലന്‍ ട്യൂറിങ്, 44) ലിനസ് ടോള്‍വാള്‍ഡ്സ്, 45) 1982.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites